ദൗത്യം 14 [ശിവശങ്കരൻ] 158

ദൗത്യം 14

[Previous part]

Author: ശിവശങ്കരൻ

 

അരുണും അകത്തു നിന്നു ഡോർ തുറന്നിറങ്ങിയ അനുവും അമ്മയും ഗേറ്റിലേക്ക് മിഴികൾ നട്ടപ്പോൾ അവിടെ അവർ കണ്ടത് ഒരു പോലീസ് ഇന്നോവക്ക് ഒപ്പം കയറി വരുന്ന വലിയേടത്ത് വാഹനങ്ങളാണ്…

 

“സിറ്റി പോലീസ് കമ്മിഷണർ” അരുണിന്റെ ചുണ്ടിൽ മന്ദഹാസം വിരിഞ്ഞു… അനു പേടിയോടെ ഗുണ്ടകളെ തിരയുകയായിരുന്നു… പൊടിപോലുമില്ലായിരുന്നു…. പക്ഷേ ഒരു സംഘട്ടനം നടന്ന ലക്ഷണങ്ങൾ മുറ്റത്തു കാണാമായിരുന്നു… അങ്ങിങ്ങായി ഒടിഞ്ഞു കിടക്കുന്ന മരക്കമ്പുകൾ…  ചവിട്ടിക്കുഴക്കപ്പെട്ട മുറ്റത്തെ മണ്ണ്…

 

 

പോലീസ് യൂണിഫോം ധരിച്ചു ആ വാഹനത്തിൽ നിന്നിറങ്ങിയ ആളെ കണ്ടു അമ്മയുടെയും അനുവിന്റെയും അരുണിന്റെയും മുഖം വിടർന്നു…

എന്നാൽ ആ വീട്ടുമുറ്റം കണ്ടു സംശയത്തോടെ നോക്കി നിൽക്കുകയായിരുന്നു കമ്മിഷണർ…

 

“അജയേട്ടാ…” അരുൺ വിളിച്ചപ്പോൾ അജയ് രവീന്ദ്രന്റെ കണ്ണുകൾ ചെന്നെത്തിയത് കുറച്ചുമുന്നേ ഉണ്ടായ സംഘട്ടനത്തിൽ കത്തികൊണ്ട് കീറിയ അരുണിന്റെ ഷർട്ടിലും അതിനിടയിലൂടെ കണ്ട അവന്റെ രക്തത്തുള്ളികളിലുമാണ്… ഉടനെ കാറിലേക്ക് തിരിഞ്ഞു അവൻ തന്റെ വയർലെസ്സ് സെറ്റ് എടുത്ത് അവൻ കണ്ട്രോൾ റൂമിലേക്ക് നിർദ്ദേശം നൽകി…

 

അതിനോടകം അവരെല്ലാവരും പൂമുഖത്തെത്തിയിരുന്നു… അകത്തേക്ക് വിളിക്കാൻ കയ്യിൽ പിടിച്ച ശ്രീദേവിയുടെ കയ്യിലെ വിറയൽ അജയ് ശരിക്കും അറിയുന്നുണ്ടായിരുന്നു….

ശാന്തതയോടെ ഹാളിൽ ചെന്നിരുന്ന അജയും വരുണും അച്ഛനും അമ്മയും അനുവും കാണാതെ റൂമിലേക്ക് മുങ്ങിയ അരുൺ, ഒരു കഷ്ണം കോട്ടൺ എടുത്ത് തന്റെ മുറിവ് ക്ലീൻ ചെയ്‌ത് ഷർട്ട്‌ മാറി, ഒന്നതിലേക്ക് നോക്കി… ‘പുതിയ ഷർട്ട്‌ ആയിരുന്നു… കള്ളപ്പന്നികൾ…’ ദേഷ്യത്തോടെ പല്ല് കടിച്ചു…

 

പുറത്തെ സംസാരം കേട്ട് അവർ ഒന്നുമറിഞ്ഞിട്ടില്ല എന്നു കരുതി അവൻ മുഖത്തൊരു പുഞ്ചിരി വരുത്തി പുറത്തേക്കിറങ്ങി…

 

നേരെ ഹാളിൽ വന്നിരുന്നു… “സുഖമല്ലേ പോലീസ്‌കാരാ…” പുഞ്ചിരിയോടെ അരുൺ പിന്നിൽ നിന്നു ചോദിച്ചതും അജയ് അവനെ തിരിഞ്ഞു നോക്കി…

 

“ആഹാ അപ്പഴേക്കും കുട്ടി പോയി ഷർട്ട്‌ മാറിയോ… ന്താടാ ഷർട്ട്‌ മാറിയാൽ നീ തല്ലുണ്ടാക്കി ദേഹം മുറിച്ചു വച്ചിരിക്കുന്നത് ഞങ്ങൾ കാണില്ല എന്ന് വിചാരിച്ചോ…”

 

“അത്… ഏട്ടാ… ഞാൻ…” അരുൺ നിന്നു പരുങ്ങി.

 

“ആഹഹ… അജയ്… കുറച്ചു ദിവസം നീ കൊണ്ടുപോക്കോടാ ഇവനെ… എന്റെ കൂടെ നിന്നിട്ട് ഇവന് എന്റെ വിലയൊന്നും അറിയില്ല, നിന്നെ മാത്രേ ഇത്തിരിയെങ്കിലും പേടിയൊള്ളു…” വരുണിന്റെ പറച്ചിൽ കേട്ട് എല്ലാവരും ചിരിച്ചു…

11 Comments

  1. അടുത്ത പാർട്ട്‌ ഒരുപാട് താമസിപ്പിക്കല്ലേ

    1. ശിവശങ്കരൻ

      ഇല്ല സഖാവേ, തിങ്കൾ അതായത് 25/04/2022 വരും

  2. Miss cheythu.veendum varillennu karuthiyatha.vannu.nalloru pertum thannu.thanx.waiting for next part

    1. ശിവശങ്കരൻ

      ഇനി മുഷിപ്പിക്കില്ല സഹോ… കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു… പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യർ ഇല്ലല്ലോ, സോ പോയി പണി നോക്കാൻ പറഞ്ഞു ഞാനിങ്ങു പോന്നു… ഇനി മുഷിപ്പിക്കില്ല പാർട്ടുകൾ ഓരോ ആഴ്ചയും തരാം ???

  3. Ishta pattu orupadd❤️❤️
    Pettanu ithe kandapol wandar adiche poyii onnum koode noki conform akkit anne bhottam vennathe enthayalum adutha part vandi wait cheythe erikunnuu❤️❤️✨❣️

    1. ശിവശങ്കരൻ

      ബോയ്ക ??? ഇനി മുഷിപ്പിക്കില്ല… മാക്സിമം നന്നാക്കി ഓരോ ആഴ്ച ഓരോ part ആയി തരാം ഒരുപാട് നന്ദിയും സ്നേഹവും, ഈ സപ്പോർട്ടിനു…

  4. മീശ മാധവൻ

    ഇന്നലെ മറ്റേ കഥ വന്നപ്പോഴേ ഡൌട്ട് ആയിരന്നു ദൗത്യം എഴുതിയ ശങ്കരൻ തന്നെ ആണോ എന്ന് . ഇന്നലെ കൂടെ ഈ കഥ ആലോചിച്ചതെ ഉള്ളു , വന്നലോ ??

    1. മീശ മാധവൻ

      ഒരു രക്ഷയും ഇല്ല , പണ്ടത്തെ അതെ ഫ്‌ലോ ഇപ്പോഴും ഉണ്ട് . അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ???

      1. ശിവശങ്കരൻ

        ഒരുപാട് സ്നേഹം… ഈ കാത്തിരിപ്പിനും വാക്കുകൾക്കും ഒരുപാട് നന്ദി…ഇനി മുഷിപ്പിക്കില്ല… എല്ലാ വീക്കും ഓരോ ഭാഗം ഇണ്ടാവും ???

  5. ഫസ്റ്. കാത്തിരുന്നു കാത്തിരുന്ന് അവസാനംവന്നു അല്ലെ. ഇഷ്ടമായിട്ടോ. ❤❤❤❤❤

    1. ശിവശങ്കരൻ

      ഒരുപാട് സ്നേഹം… ഈ കാത്തിരിപ്പിനും വാക്കുകൾക്കും ഒരുപാട് നന്ദി…ഇനി മുഷിപ്പിക്കില്ല… എല്ലാ വീക്കും ഓരോ ഭാഗം ഇണ്ടാവും ???

Comments are closed.