ദേവേന്ദ്രിയം 2 [Vedhaparvathy] 84

Views : 4121

ദേവേന്ദ്രിയം 2

Author :Vedhaparvathy

 

ഞാനും ശ്രീജിത്തേട്ടനും അവരുടെ അടുത്തേക്ക് ചെന്നു…അവർക്ക് മുഖം കൊടുക്കാൻ ഒരുത്തരം ചമ്മല്ലോ നിരാശയോ അറിയില്ല എന്തോ ആയിരുന്നു എനിക്ക്.

അച്ഛനും അമ്മയും എന്തൊക്കെയോ ചോദിക്കുന്നുണ്ടെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല അവരെ ഒന്നു നോക്കി പുഞ്ചിരിച്ചു അപ്പോളും എന്റെ കണ്ണിൽ നിന്നും അറിയാതെ ഒലിക്കുന്ന കണ്ണുനീരിനെ ശമിപ്പിക്കാൻ കഴിയുവതായിരുന്നില്ല അതുകൊണ്ട് ഞാൻ നേരെ കണ്ണുകൾ തൊടച്ച് റൂമിൽ കേറി കതക് അടച്ച് കരഞ്ഞു… കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി  തലോണയിൽ മുഖം താഴ്ത്തി കുറെ കരഞ്ഞു.

 

റൂമിനു പുറത്ത് മുരളിച്ച കേൾക്കാമായിരുന്നു.  ശ്രീജിത്തേട്ടനും അച്ഛനും സംസാരത്തിലാണ് അപ്പുറത്ത് അമ്മയും എന്തോ പറയുന്നുണ്ട്

 

എങ്കിലും പോയി പോയ കാലം ഞാൻ അതിനിടയിൽ ഓർത്തെടുക്കുവായിരുന്നു..

…………………………………….

 

കോളേജ് ജീവിതം കഴിഞ്ഞ് അപ്രതീക്ഷിതമായി ഞാൻ എന്റെ കല്യാണവസരത്തിൽ ഇന്ദ്രേട്ടന്റെ കാര്യം വീട്ടിൽ അവതരിപ്പിക്കുന്നത്.

 

അച്ഛനും അമ്മക്കും എതിർപ്പുണ്ടേലും അമ്മക്ക് നേരിയ സമ്മതം ഉണ്ടായിരുന്നു കാരണം ആ സമയം ശ്രീജിത്തേട്ടനായിരുന്നു എന്തിനും ഞങ്ങൾക്ക് ആശ്രയം. അപ്പോൾ അമ്മക്ക് ശ്രീജിത്തേട്ടൻ പറഞ്ഞിട്ട് കുറച്ച് അറിയാമായിരുന്നു. അത്രയും സൽസ്വഭാവിയായിരുന്നു ഒപ്പം ഇത്തിരി ദേഷ്യം ഒഴിച്ചാൽ ആരും ഇഷ്ട്ടപ്പെട്ടു പോകുന്ന പ്രകൃതമായിരുന്നു ഇന്ദ്രേട്ടന്റെ..

 

എങ്കിലും എനിക്ക് അറിയില്ല ഇന്ദ്രേട്ടനും എന്നെ ഇഷ്ട്ടമാണോയെന്ന്!!എനിക്കാണെങ്കിൽ ഇപ്പോൾ പറഞ്ഞത് അബദ്ധമായോ എന്നും അറിവില്ലായിരുന്നു ആകെ പ്രശ്നങ്ങളായിരുന്നു പിന്നെ..

 

അതിനിടയിൽ ഇന്ദ്രേട്ടനു ഇഷ്ട്ടമാണോ എന്നെ എന്ന് അറിയാൻ പലതും ഞാനും നന്ദനയും ചെയ്‌തിരുന്നു പക്ഷേ അതൊക്കെ ഫ്ലോപ്പ് ആവുകയായിരുന്നു.

 

ചിലപ്പോൾ അതിനും കാരണം നന്ദനയായിരിക്കാം.. അങ്ങനെ ഒരിക്കൽ ശ്രീജിത്തേട്ടൻ വഴി എങ്ങനയോ കാര്യങ്ങളുടെ ഒരു തുമ്പ് കിട്ടിയിരിക്കുന്ന സമയത്തായിരുന്നു അപ്രതീക്ഷതമായ അവരുടെ വീട്ടിലേക്കുള്ള കടന്ന് വരവ്.

 

ശരിക്കും അവിടെ നിന്നായിരുന്നു എല്ലാത്തിനും തൊടക്കം..

 

ഡും.. ഡും..

 

അവൾ ഒന്ന് ഞെട്ടി കണ്ണുകൾ തൊടച്ച് ബെഡിൽ നിന്നിറങ്ങിയപ്പോളായിരുന്നു അമ്മയുടെ വേവലാതി കൊണ്ടുള്ള ചോദ്യം അവളുടെ കാതിൽ വന്ന് പതിച്ചത്.

 

“മോളെ.. നീ അകത്ത് എന്ത് എടുക്കാ..?”

 

ഇടറിയ ശബ്ദത്തോടെ വാതിൽ തുറന്ന് മുഖം താഴ്ത്തി ഏയ്.. ഒന്നും ഇല്ലയെന്നു പറഞ്ഞു…

 

“നീ കരഞ്ഞിരുന്നോ “

Recent Stories

The Author

Vedhaparvathy

5 Comments

  1. Ok bro saran karthyk

    1. Req aykkuvanel oru msg idanae bro

  2. നല്ലതാ

  3. Kollam but evideyaekkaeyo cheriya poraymakal.chilappo speed koodiyondu ayirikkam.ennalum kuzhappamilla.kathirikkunnu next partinayi.njan paranjathonnum karyamayi edukkaenda.vayikkan allathae ezhuthanulla kazhivonnum enikkilla.

    1. Mmm

      Ee പാർട്ടിനെ പറ്റിയുള്ള അഭിപ്രായം ente fbyilekk ayachal mathi

      Ninte fb name paranjal helpful ayirikkum enikk

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com