ദേവലോകം 15 [പ്രിൻസ് വ്ളാഡ് ] 381

ഒടുവിൽ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നുകൊണ്ട് രണ്ട് കണ്ടെയ്നറുകളും ഇസ്രായേൽ ക്രോസ് ചെയ്ത് ഇസ്താംബൂളിലെ പാട്രിക്കിന്റെ ഗോഡൗണിൽ എത്തിച്ചേർന്നു ….
അവിടെ അവരെയും പ്രതീക്ഷിച്ചു G.Mഉം പാട്രിക്കുമുണ്ടായിരുന്നു…
രുദ്രനെ കണ്ടപ്പോഴേ പോയ കാര്യം നടന്നു എന്ന് ജി എം ഉറപ്പിച്ചു…അയാൾ ആവേശത്തോടെ കണ്ടെയ്നറിൽ നിന്നിറങ്ങിയ രുദ്രനെ ചേർത്തുപിടിച്ചു…..

എനിക്കറിയാമായിരുന്നു നീ ഒരു കാര്യത്തിന് ഇറങ്ങി പുറപ്പെട്ടാൽ അത് വിജയിപ്പിക്കുമെന്ന് …ഞാനത് ഇവനോടും പറഞ്ഞു …അല്ലേടാ??? ജി എം ,പാട്രിക്കിനെ നോക്കിക്കൊണ്ട് പറഞ്ഞു… അയാളും അത് അനുകൂലിക്കുന്നു എന്ന നിലയിൽ തലയാട്ടി …

എന്നിട്ട് എവിടെ ഗോൾഡ് ???
ജി എം അവനോട് തിരക്കി… അവൻ കണ്ടെയ്നറിൽ ഉണ്ട് എന്ന രീതിയിൽ അവിടെ സൈഡിലായി നിർത്തിയിട്ടിരിക്കുന്ന കണ്ടൈനേഴ്സിനും നേരെ നോക്കി … അതിനുള്ളിൽ ഗോൾഡ് മാത്രമല്ല എൻറെ ഒരു കൺസൈൻമെൻറ് കൂടിയുണ്ട്… അതിൻറെ ട്രാൻസ്പോർട്ടേഷൻ നിങ്ങളെ ഞാൻ ഏൽപ്പിക്കുന്നു,,, അഡ്രസ്സും മറ്റും ഞാൻ തരാം രുദ്രൻ പാട്രിക്കിനോടായി പറഞ്ഞു….

നോ പ്രോബ്ലം …അത് എനിക്ക് നിസ്സാരമാണ് ….
അത് പറയുന്നതിനോടൊപ്പം ആണ് പാട്രിക്കിന്റെ സഹായികൾ കണ്ടെയ്നസിന്റെ വാതിൽ വലിച്ചു തുറന്നത് ….വെളിച്ചം തട്ടിയതും  അകത്ത് നിദ്രയിലായിരുന്ന സിംഹങ്ങൾ ഉണർന്നെഴുന്നേറ്റ് ഗംഭീരമായ സ്വരത്തിൽ ഗർജിച്ചു…..

അത് കേട്ട് രുദ്രൻ ഒഴികെ അവിടെനിന്ന മറ്റെല്ലാവരും ഞെട്ടിത്തരിച്ചു നിന്നു..

ഇതാണോ??? ഇതാണോ ..നീ പറഞ്ഞ കൺസൈൻമെൻറ് ??ഒരു ചെറിയ വിക്കലോടെ പാട്രിക് രുദ്രനോട് ചോദിച്ചു…

അതെ ….ബട്ട് ഇറ്റ് ഈസ് ജനുവിൻ… സുൽത്താൻ ********ൻെറ ജർമ്മനിയിൽ ഉള്ള പ്രൈവറ്റ് സൂവിലേക്ക് എത്തിക്കേണ്ട സിംഹങ്ങളാണ്… directly from Africa.. ഈ ഗോൾഡ് കടത്തിക്കൊണ്ടു വരാൻ വേണ്ടി എനിക്ക് കമ്മിറ്റ് ചെയ്യേണ്ടിവന്ന മറ്റൊരു കൺസേൺമെന്റ്… So take extra care on them… രുദ്രൻ അല്പം കടുപ്പത്തിൽ പറഞ്ഞു…

അവിടെ ഉണ്ടായിരുന്ന ആളുകൾ എല്ലാം കൂടി നാല് സിംഹങ്ങളെയും കൂടോടുകൂടി തന്നെ താഴേക്ക് ഇറക്കി ,,,,കണ്ടെയിനറിൽ സ്വർണത്തിന് വേണ്ടി പരതാൻ തുടങ്ങി…

it’s not there ………
കണ്ടെയ്നറിനുള്ളിൽ തിരയുന്നവരോട് രുദ്രൻ വിളിച്ചു പറഞ്ഞു …

പിന്നെ ?????ആകാംക്ഷയോടെ ജി എമ്മും പാട്രിക്കും രുദ്രനെ നോക്കി.

രുദ്രൻ ഒരു ചിരിയോടുകൂടി അവിടെ കിടന്ന ഒരു സാൻഡ് പേപ്പർ എടുത്ത് സിംഹത്തിന്റെ കൂടിന്റെ അഴികളിൽ ഉരച്ചു.. ശേഷം സാൻഡ് പേപ്പർ മാറ്റിയപ്പോൾ ആ ഭാഗം വെട്ടിത്തിളങ്ങാൻ തുടങ്ങി… Four enclosures …each waights 1000 kilos of gold …total 4 ton? അവൻ നിസാരമായി പറഞ്ഞു….. കണ്ടെയ്നറുകൾ പരിശോധിച്ചാലും സിംഹങ്ങൾ കിടക്കുന്ന കൂട് പരിശോധിക്കുവാൻ ഉള്ള ധൈര്യം ആർക്കും ഉണ്ടാവില്ല എന്ന് കണക്കുകൂട്ടിയ രുദ്രന്റെ ഐഡിയ ആയിരുന്നു അത് ……ഇവയെ മറ്റ് കൂടുകളിലേക്ക് മാറ്റി ഞാൻ പറഞ്ഞ അഡ്രസ്സിൽ എത്തിക്കുക…

അവൻറെ കഴിവിൽ വളരെയധികം ആകൃഷ്ടനായ പാട്രിക്ക് അവനെ വന്നു കെട്ടിപ്പിടിച്ചു…

you did hell of a job man… so you deserve a greater reward… അയാൾ രുദ്രനെയും ചേർത്തുപിടിച്ചുകൊണ്ട് ഗോഡൗണിന് അടുത്ത് തന്നെ ഉണ്ടായിരുന്ന അയാളുടെ ബംഗ്ലാവിലേക്ക്  നീങ്ങി…. അല്പം അസഹിഷ്ണുതയോടെ കൂടെ രുദ്രനും…..

************************************
ജോണിക്കുട്ടി ഇവരൊക്കെ ആരാ….. കണ്ടിട്ട് തന്നെ എന്തോ പോലെ?????

ഇവന്മാർ ഒക്കെ ബീഹാറിലെയും ജാർഖണ്ഡിലെയും  നല്ല ഉഗ്രൻ ക്രിമിനൽസാ……

അല്ല ഇവരൊക്കെ എന്താ ഇവിടെ??? നിനക്ക് എങ്ങനെയാണ് ഇവരെയൊക്കെ പരിചയം???

മംഗലാപുരത്തുള്ള ഒരു ടീം നമ്മളോട് ചോദിച്ച സഹായമാണ്…. പിന്നെ എനിക്കും ഇൻട്രസ്റ്റ് ഉള്ള കാര്യമായതുകൊണ്ട് ഞാൻ അങ്ങോട്ട് പോയി അങ്ങ് ഏറ്റു….

നിനക്കിന്ട്രസ്റ്റ് ഉള്ള കാര്യമോ… എന്താ അത് ???.അയാൾ ആകാംക്ഷയോടെ ജോണിക്കുട്ടിയെ നോക്കി ചോദിച്ചു ….

കർണ്ണൻ !!!! അവന് വാരിക്കുഴി ഒരുക്കാനായി കൊണ്ടുവന്നതാണ്…. അപ്പോൾ പിന്നെ എനിക്ക് താല്പര്യമില്ലാതിരിക്കുമോ…. അവൻറെ പതനം അതെനിക്ക് കാണണം…. ജോണിക്കുട്ടി പകയോടെ മുരണ്ടു…..

ജോണിക്കുട്ടി ,,കളിക്കുന്നത് കർണ്ണനോടാണ് …അത് അറിഞ്ഞു വേണം …

ഇപ്രാവശ്യം അവൻറെ കൊമ്പൊടിയും… ഉത്സവത്തിന് കൊടിയിറങ്ങുമ്പോൾ കൂടെ കർണന്റെയും കൊടിയിറക്കമാണ്… അത്രയും നാൾ ഇവന്മാർ എന്റെ അതിഥികളായി ഇവിടെ താമസിക്കും…. ജോണിക്കുട്ടി പൊട്ടിച്ചിരിച്ചു….

ഉത്സവത്തിനിടെ കർണ്ണനെ തീർക്കാനായി നകുൽ ഏർപ്പാട് ചെയ്ത ആളുകൾ ആയിരുന്നു അവർ….

************************************

ശരി മുത്തശ്ശി… ആ റൂം തന്നെ ആയിക്കോട്ടെ ,അമ്മായിയോട് ഒന്ന് പറഞ്ഞാൽ മതി ..അവർ ക്ലീൻ ചെയ്തോളും.. വൈഗ ഫോൺ വെച്ച് തിരിഞ്ഞു നോക്കിയപ്പോൾ  കണ്ടത് അവളെത്തന്നെ നോക്കിനിൽക്കുന്ന അമർനാഥനെയാണ്..

നീയെന്താ റൂമിന്റെ കാര്യമൊക്കെ പറയുന്നത് കേട്ടല്ലോ ..ആരെങ്കിലും വരുന്നുണ്ടോ ???അവൻ സംശയരൂപത്തിൽ വൈഗയേ നോക്കി…

Yes …A special guest ….dakshita…

ദക്ഷയോ ???അവൾ എന്താ പെട്ടെന്ന് ഇങ്ങോട്ട്…..

അവൾക്കിവിടെ എന്തോ മീറ്റിംഗ് ഉണ്ടെന്ന് …ഇവിടെ താമസിക്കാൻ നല്ല ഹോട്ടൽസോ ,റിസോർട്ട്സോ ഉണ്ടോ എന്ന് എന്നോട് ചോദിച്ചു… നമ്മുടെ തറവാട് ഉള്ളപ്പോൾ  അവളെ പുറത്ത് താമസിപ്പിക്കുന്നത് എന്തിനാണ്??? അന്ന് വൈദേഹിയെ ഒരു ദിവസം അവളോടൊപ്പം അക്കോമഡേറ്റ് ചെയ്തതാണ്… പിന്നെ നമ്മുടെ ഉത്സവവും അല്ലേ ,നമ്മളോടൊപ്പം നിന്ന് അതൊക്കെ കണ്ട് എൻജോയ് ചെയ്ത് പോകട്ടെ … അവൾക്ക് ഇതൊക്കെ ഒരു പുതുമ ആയിരിക്കും….

ദക്ഷ അപ്പോഴേക്കും രാമപുരത്തേക്കുള്ള അവളുടെ യാത്ര ആരംഭിച്ചിരുന്നു………

************************************