ദേവലോകം 15 [പ്രിൻസ് വ്ളാഡ് ] 381

*************************”******”
അമർനാഥന്റെ ഫാം ഹൗസിലേക്ക് പോകുന്ന വഴി കാറിൽ വെച്ച് തന്നെ ദേവൻ കാര്യങ്ങളെല്ലാം വൈദേഹിയോട്  പറഞ്ഞു…. താൻ കാരണമാണല്ലോ സമറേട്ടൻ ഇതൊക്കെ നേരിടേണ്ടി വന്നത് എന്നോർത്ത് വൈദേഹിയുടെ മനസ്സ് വേദനിച്ചു….. അതുകൊണ്ടുതന്നെ അവനെ അമർനാഥൻറെ ഫാം ഹൗസിൽ നിന്നും ഇറക്കി കൊണ്ടുവരാനുള്ള ദൗത്യം വൈദേഹി സധൈര്യം ഏറ്റെടുത്തു …
വൈദേഹിയെ ഫാം ഹൗസിൽ എത്തിച്ചശേഷം വണ്ടി തിരിച്ചിട്ട് ദേവൻ അവരെ വെയിറ്റ് ചെയ്തു… തന്റെ കാർ കുറച്ച് മുന്നോട്ട് മാറ്റിയാണ് ദേവൻ പാർക്ക് ചെയ്തത് ……തന്നെ അമർനാഥ് കാണരുത് എന്നൊരു ഉദ്ദേശം അപ്പോൾ അവൻ ഉണ്ടായിരുന്നു… കുറച്ചുസമയത്തിനുശേഷം വൈദേഹി സമറിനോടൊപ്പം വന്നു കാറിൽ കയറി …ദേവൻ കാറെടുത്തു….

നിനക്കൊന്നും പറ്റിയില്ലല്ലോ??? സമറിനോട് ദേവൻ ഗൗരവത്തിൽ ചോദിച്ചു…

ഇല്ല ….ദേവേട്ടാ അവർക്ക് ഇവളെപ്പറ്റി അറിയണമായിരുന്നു,,, പക്ഷേ അതിനു വേണ്ടി അവർ എന്നെ ഉപദ്രവിച്ചതൊന്നുമില്ല…

നീ ഇപ്പോഴേ തിരിച്ചു പോകണ്ട.. ഒരാഴ്ച കൂടി കൊച്ചിയിൽ ഉണ്ടാവണം ,കുറച്ച് കാര്യങ്ങളുണ്ട്… ദേവൻ ,സൂര്യനും കർണ്ണനും തന്ന ഇൻഫർമേഷനുകൾ സമറുമായി പങ്കുവെച്ചു.. കൂമൻ പാറയിൽ സ്ഥാപിച്ചിരുന്ന ക്യാമറകളുടെ ദൃശ്യങ്ങൾ പരിശോധക്കാനും , ആ വാഹനങ്ങൾ അതിൽ പതിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കുവാനും അവൻ സമറിനോട് ആവശ്യപ്പെട്ടു…

ഞാനതെല്ലാം പരിശോധിച്ചു ദേവേട്ടനെ   അറിയിക്കാം…. സമർ അവന് ഉത്തരം നൽകി ..

പിന്നീട് അവർ വൈദേഹിയുമായി നാട്ടുകാര്യങ്ങളൊക്കെ സംസാരിച്ചിരുന്നു.. കുറച്ച് സമയത്തിന് ശേഷം ദേവൻ സഞ്ചരിച്ച വാഹനം വഴിയരികിൽ നിർത്തിയിട്ടിരിക്കുന്ന മറ്റൊരു കാറിനു സമീപം നിർത്തി …അവിടെ സമറിനെ കാത്തു രണ്ടുപേർ ഉണ്ടായിരുന്നു , ദേവൻറെ സെക്യൂരിറ്റി സ്റ്റാഫുകൾ… സമർ അവരോടൊപ്പം കൊച്ചിയിലേക്കും ദേവൻ തിരികെ തറവാട്ടിലേക്കും പോയി…
*********************************
അവരെ കിട്ടിയില്ലെന്നോ ??? What happened??? അവർ അതിനിടയ്ക്ക് മുങ്ങിയോ ..ദക്ഷ തൻറെ സെക്യൂരിറ്റി ഇൻചാർജ് ആയ സഞ്ജയോട് ചോദിച്ചു ..

ഞങ്ങൾ അവിടെ എത്തുന്നതിനു മുൻപേ മറ്റൊരാൾ അവനെ പൊക്കിയിരുന്നു… മേഡം..

ആര് ????

അമർനാഥ്…. അവനാണ്  ദിനേശിനേയും കരടി ബിജുവിനെയും പൊക്കിയത്….

അപ്പോൾ നമ്മളെക്കാൾ മുന്നേ വൈഗ പ്രവർത്തിച്ചു…

ഇനി എന്ത് ചെയ്യണം …മാഡം.

അവർ വൈഗയുടെ കയ്യിൽ ഉള്ളതുകൊണ്ട് അവൾ എന്നെ തേടി വരില്ല …അതുകൊണ്ട് ഞാൻ അവളെ തേടി അങ്ങോട്ട് പോകുന്നു… രാമപുരത്ത്…

എന്നാൽ ഞാൻ അതിനായുള്ള സെക്യൂരിറ്റി അറേഞ്ച്മെന്റ്സ് ചെയ്യാം …സഞ്ജയ് പുറത്തേക്ക് പോകാനായി തുടങ്ങി ….

വേണ്ട സഞ്ജയ് ..എനിക്ക് വേണ്ടുന്ന സെക്യൂരിറ്റി ഒക്കെ അവിടെ രാമപുരത്ത് ഉണ്ട് …അത് പറയുമ്പോൾ അവളുടെ ചുണ്ടിൽ ഒരു മന്ദസ്മിതം ഉണ്ടായിരുന്നു ….നീ ഇവിടെ വേണം മൂർത്തിയങ്കിളിനോടൊപ്പം ..ഞാനും കൂടെ ഇല്ലാത്തതല്ലേ …

മേഡം… പക്ഷേ …സഞ്ജയ് പരിഭ്രമത്തോടെ പറഞ്ഞു.

Don’t worry… I will be fine ….
**********************†***********
നീയെന്താ അമർ ഈ പറയുന്നത്,,,, വൈദേഹി വന്നു സമറിനെ  കൊണ്ടുപോയെന്നോ???

അതെ !!!അത് തന്നെയാണ് സംഭവിച്ചത് …അത് കൂടാതെ അവൾ കുറെ ഡയലോഗും അടിച്ചു….. എനിക്കെന്റെ കലി കയറി വന്നതാ!!!! പിന്നെ ഞാനതെല്ലാം ഒരു വിധം അങ്ങ് ക്ഷമിച്ചു…

അതെന്തു പറ്റി ,,സാധാരണ താങ്കൾ അങ്ങനെയൊന്നും ക്ഷമിക്കാറില്ലല്ലോ ???വൈഗ അവനെ ഒന്ന് ആക്കി കൊണ്ടുപറഞ്ഞു…

നീ ചുമ്മാ അതും ഇതും പറയാതെ….. അവൾ എങ്ങനെ അറിഞ്ഞു ,അവൻ…. സമർ….ഇവിടെയുണ്ടെന്ന്???

വൈഗ  അമർത്തി ചിരിച്ചു …അതിന് ഒരു അർത്ഥമേ ഉള്ളൂ എൻറെ നാഥുട്ടാ …നമ്മൾ വരുമെന്ന് വിചാരിച്ചവൻ …സമർ ആനന്ദിന്റെ ബോസ് ….അയാൾ നമ്മളെക്കാളും ഒരു പടി മുന്നിൽ ചിന്തിച്ചു ….he is more clever and cunning than us ….നിനക്ക് മനസ്സിലായില്ലേ???? അവനറിയാമായിരുന്നു നമ്മുടെ മുന്നിൽ നിന്നും നമ്മൾ കാൺകെ വൈദേഹി സമറിനെ കൊണ്ട് പോയാലും ,നമ്മൾ അവളെ ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിക്കില്ല എന്ന് ….അത് അറിഞ്ഞുവച്ചുകൊണ്ടാണ് അവൻ ഇങ്ങനെ ഒരു പ്ലാൻ ഉണ്ടാക്കിയത്….. ബ്രില്ലിയൻറ്…

അതിനർത്ഥം ….അവൻ നമ്മളെ കോൺസ്റ്റന്റ് ആയി വാച്ച് ചെയ്യുന്നു എന്നു കൂടിയാണ് ….അല്ലേ???

അതെ അതുകൊണ്ടുതന്നെ ഇനി ആ റൂട്ടിൽ അധികം സഞ്ചരിക്കണ്ട അയാൾ സമയമാകുമ്പോൾ നമ്മുടെ മുന്നേ വരിക തന്നെ ചെയ്യും… because he is not our enemy ..he is an ally…. perhaps a most powerful one… വൈഗ ഒരാലോചനയോടെ പറഞ്ഞു ..നീ വാ നമ്മളെ കാത്തിരുന്ന് ദിനേശനും കരടിയും ബോറടിച്ചിട്ടുണ്ടാകും…

അമർനാഥും വൈഗയും കൂടി ഫാം ഹൗസിന് പിന്നിലെ ഗ്യാരേജിലേക്ക് നടന്നു …..നിർത്താതെയുള്ള അലറി കരച്ചിലുകൾ അവിടെനിന്ന് പുറത്തേക്ക് വന്നു …അമർനാഥന്റെ കയ്യൂക്കിൽ വൈഗ ചോദിക്കുന്നതിനു മുൻപേ അവന്മാർ ഉത്തരവും പറഞ്ഞു…..

അക്ബർ ഷാ ….അങ്ങനെ ഒരുത്തനാണ് ഇവർക്ക് ഈ കൊട്ടേഷൻ നൽകിയത് ….and he is based on Mangalore…

മംഗലാപുരത്ത് നമ്മൾ അറിയാത്ത ഒരു അക്ബർ ഷാ…. അതൊന്നു അന്വേഷിക്കണമല്ലോ അമർ??? വൈഗ ,അമൃതനാഥിനോട് പറഞ്ഞു..

അതെ ഞാനും ഇങ്ങനെയൊരു പേർ മംഗലാപുരത്ത് കേട്ടിട്ടില്ല… എന്തായാലും ഒന്ന് അന്വേഷിക്കാം കിട്ടുകയാണെങ്കിൽ ഇവരോടൊപ്പം ഒരു മുറി അവനും പറയാം…

**********************************

ലണ്ടനിൽ G.Mന്റെ പാർട്ണർ കൂടിയായ പാട്രിക് വിൽസൻെറ വേനൽകാല വസതി… അതിൻറെ ഗാർഡനിൽ ആയി ഇരുന്ന് തങ്ങളുടെ ബിസിനസിനെ പറ്റി സംസാരിക്കുകയാണ് അവർ… ക്യാഷ്വൽസാണ് വേഷം… ഇരുവരുടെയും തുടകളിൽ അർദ്ധനഗ്നരായ ഓരോ യുവതികൾ ഉണ്ട്…… പെയ്ഡ് എസ്കോർട്ട് ഗേൾസ് ….പേരിനു മാത്രം ശരീരത്തെ മൃദുലതകളെ മറക്കുന്ന മൈക്രോബിക്കിനിസ് ആണ് അണിഞ്ഞിട്ടള്ളത്…. സംസാരിക്കുന്നതിനിടയിൽ തന്നെ ജി എമ്മിന്റെയും പാട്രിക്കിന്റെയുംവിരലുകൾ ആ വസ്ത്രങ്ങളുടെ അതിർവരമ്പുകൾ താണ്ടി അവരുടെ  മൃദുലതകളെ താലോലിക്കുന്നുണ്ടായിരുന്നു… പാട്രിക് അത് നന്നായി ആസ്വദിക്കുന്നുണ്ട് …പക്ഷേ ജി എമ്മിന്റെ മുഖത്ത് വല്ലാത്ത ഒരു ടെൻഷനും കൂടി നിറഞ്ഞുനിന്നു ..

let’s forget about it GM… താൻ ഇപ്പോഴും നഷ്ടപ്പെട്ടുപോയ ആ ചരക്കുകളെ കുറിച്ച് ഓർത്തിരിക്കുകയാണോ???

തനിക്ക് അങ്ങനെയൊക്കെ പറയാം …ഒന്നും രണ്ടും അല്ല,,, ഏതാണ്ട് 800 കോടി അടുപ്പിച്ച് എനിക്ക് നഷ്ടം വന്നു…. അതുമാത്രമല്ല എന്നെ സപ്പോർട്ട് ചെയ്ത ആളുകൾ ..അവരും ഇന്ന് ജീവനോടില്ല …എനിക്കെതിരെ ഇന്ത്യയിൽ എന്തൊക്കെയോ ഒരുങ്ങുന്നതായി  തോന്നുന്നു ….

ആ പറഞ്ഞതിന്റെ ഫ്രെസ്ട്രേഷൻ അയാൾ തൻറെ മടിയിലിരുന്ന യുവതിയുടെ മാറിടങ്ങളിൽ തീർത്തു …അവൾ വേദനയോടെ ഞെരങ്ങയും ശബ്ദമുണ്ടാക്കുകയും ചെയ്തു…

shut up you sl*t …ഇതിനും കൂടെയാണ് നിനക്ക് കാശ് എണ്ണിത്തിരുന്നത് …അയാളുടെ വാക്കുകളിൽ അവൾ ഒന്നടങ്ങി…

അത് പോയെങ്കിലെന്താ 2000 കോടി രൂപ വിലമതിക്കുന്ന പൗഡർ നമ്മുടെ കയ്യിൽ ഇപ്പോൾ ഇല്ലേ ????

ഉണ്ട് ….പക്ഷേ അണ്ടർ പ്രോസസ്സിങ്ങിലാണ് …മൊത്തമായി കൺവേർട്ട് ചെയ്യാൻ സാധിച്ചിട്ടില്ല… മാത്രമല്ല അത് ഇന്ത്യയ്ക്ക് പുറത്ത് കടത്താൻ തക്കവിധമുള്ള ഷിപ്പിംഗ് ടെർമിനലുകൾ ഇപ്പോൾ അവൈലബിൾ അല്ല …അതുകൊണ്ട് ഇപ്പോൾ എനിക്ക് പിടിച്ചു നിൽക്കണമെങ്കിൽ ആ ഗോൾഡ് കിട്ടിയ തീരൂ…..

താൻ ആരോടാണ് കളിക്കുന്നത് എന്ന് തനിക്കറിയാമല്ലോ…. ഡെവിൾസിനോട് കളിക്കുക എന്നാൽ തീക്കൊള്ളി കൊണ്ട് തലചൊറിയുക എന്നാണ് അർത്ഥം…

എനിക്ക് വേറെ മാർഗ്ഗമില്ല പാട്രിക്.. അതുകൊണ്ടാണ് അവിടെ ഇത്രയൊക്കെ പ്രശ്നമുണ്ടായിട്ടും ഞാൻ ഓടിപ്പിടിച്ച് ഇവിടെ എത്തിയിരിക്കുന്നത്…

അത്രയ്ക്ക് ഉറപ്പാണോ അവൻ ആ സ്വർണ്ണം  കൊണ്ടുവരുമെന്നുള്ള കാര്യം ???

അതേ പാട്രിക് എനിക്ക് എന്നെക്കാൾ വിശ്വാസമാണ് അവനെ… അവനാണ് എൻറെ വജ്രായുധം ..എൻറെ ചോരയാണ് അവൻ … എൻറെ ശക്തിയും ബുദ്ധിയും അതേപോലെ അവന് കിട്ടിയിട്ടുണ്ട് …ബാക്കിയുള്ള രണ്ടുപേരും അതേപോലെതന്നെയാണ് അവർ മൂന്നുപേരും എന്റെ ഭാഗ്യമാണ്… എൻറെ കാലം കഴിഞ്ഞാൽ എബ്രോഡ് ഉള്ള ബിസിനസ് എല്ലാം രുദ്രനും ഇന്ത്യയ്ക്ക് അകത്ത് എൻറെ മറ്റ് രണ്ട് മക്കളും നോക്കിക്കോളും.. നകുലിനെയും അജയയെയും ഉദ്ദേശിച്ച് അയാൾ പറഞ്ഞു…

തന്നോട് ഞാൻ ഒരിക്കൽ കൂടി ചോദിക്കുകയാണ്.. ആഫ്രിക്കയിൽ നിന്നാണ് ഗോൾഡ് എടുക്കേണ്ടത്.. അത് പിന്നീട് ഈജിപ്ത്, ഇസ്രായേൽ വഴി വേണം യൂറോപ്പിൽ എത്തിക്കാൻ …മിഡിൽ ഈസ്റ്റ് എന്നു പറയുന്നത് അവന്മാരുടെ കോട്ടയാണ്…. പ്രത്യേകിച്ചും ആഡം,,, ഡെറിക്,,,സിയ… അവന്മാരെ വെട്ടിച്ച് കടത്തുക എന്ന് പറഞ്ഞാൽ it’s too risky for us…

I know but there is no other option നടന്നേ തീരൂ ..അത് അവൻ ചെയ്യും….. രുദ്രദേവ്….. അവന് അത് കഴിയും ….അവനെ കൊണ്ട് മാത്രമേ അത് സാധിക്കൂ….
*********************************
ഈജിപ്തിലെ മണലാരണ്യങ്ങളുടെ മാറിലൂടെ രണ്ട് കണ്ടെയ്നറുകൾ അത്യാവശ്യം വേഗത്തിൽ ഇസ്രായേലിനെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു…. മുന്നിലോടുന്ന കണ്ടെയ്നറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നയാൾ തൻറെ കഴുത്തിൽ കിടന്ന രത്നത്തിൽ ഇടയ്ക്കിടെ കൈയമർത്തുന്നുണ്ടായിരുന്നു…..

ആയാൾ ,നീട്ടി വളർത്തിയ ചുരുളൻ മുടി ഒന്നാകെ പിടിച്ച് പിന്നിൽ ബാൻഡ് ചെയ്ത് വെച്ചിട്ടുണ്ട് ….നല്ലപോലെ ട്രിം ചെയ്ത് നിർത്തിയിരിക്കുന്ന സമൃദ്ധമായ ബിയേർഡ്…. അതിലേക്ക് ഇടക്കിടെ കൈ പോകുന്നുണ്ട് …അവൻറെ കണ്ണുകളിൽ എന്തിനെയും നേരിടാനുള്ള ഒരു തീക്ഷ്ണഭാവം…

ഈജിപ്തിന്റെ അതിർത്തി…. അവിടെ വാഹനങ്ങൾ നിർത്തിയിട്ട് ചെക്ക് ചെയ്യുന്നുണ്ട് ….കുറെ പോലീസുകാർ അവൻറെ വാഹനങ്ങളുടെ അടുത്തേക്ക് വന്നു….

ഇതിൽ എന്താണ് ???അവർ അറബിയിൽ രുദ്രനോട് ചോദിച്ചു.

ഇതിൽ സുൽത്താൻ ******** വേണ്ടിയുള്ള കുറച്ച് സമ്മാനങ്ങൾ ആണ് …കൊണ്ടുപോകാനുള്ള ലൈസൻസ് ഉണ്ട്… അവൻ കുറച്ച് പേപ്പറുകൾ പോലീസ് ഉദ്യോഗസ്ഥനു കൈമാറി… അതുകണ്ട് കണ്ണ് മിഴിച്ച ഉദ്യോഗസ്ഥൻ കണ്ടെയ്നർ തുറന്നു കാട്ടാൻ ആവശ്യപ്പെട്ടു… പിന്നിലെ കണ്ടെയ്നർ ഓടിച്ചിരുന്ന ഡ്രൈവർ അല്പം ഭീതിയോടെ രുദ്രനെ നോക്കി…. കുഴപ്പമൊന്നുമില്ല തുറന്നുകാണിച്ചോളൂ എന്ന രീതിയിൽ അവൻ കണ്ണു കാണിച്ചു…

രണ്ട് കണ്ടെയ്നറും പോലീസുകാരുടെ മുന്നിൽ തുറന്നു…. അതിൽനിന്നും മുഴങ്ങി കേട്ട അലർച്ച …അത് ചെക്ക് ചെയ്യാൻ നിന്ന പോലീസുകാരുടെ ഹൃദയത്തെ കിടുക്കി വിറപ്പിച്ചു…. അവർ എന്നല്ല ,അവിടെ കൂടിയ എല്ലാവരും അമ്പരപ്പോടെ ആ കണ്ടയിനറുകളുടെ ഉള്ളിലേക്ക് നോക്കി ….നാല് കൂടുകളിലായി അടച്ചിട്ടിരിക്കുന്ന പൂർണ്ണവളർച്ചയെത്തിയ നാല് ഉഗ്രൻ സിംഹങ്ങൾ ….
സിംഹങ്ങളെയും കടുവകളെയും വളർത്തുന്നത് അറേബ്യയിലെ സുൽത്താൻമാർക്ക് ഒരു ഹോബിയാണ് ……

പോലീസുകാർ മൃഗങ്ങളെ ഭയന്ന് കണ്ടെയ്നറിനടുത്ത് പോകാൻ പോലും മടിച്ചു …അവർ ദൂരെ നിന്ന് കണ്ടെയ്നറിന്റെ ഉള്ളിലേക്ക് ടോർച്ച് തെളിച്ചുനോക്കി …ശേഷം മാറിനിന്ന് സൈഡുകളിൽ കമ്പികൾ കൊണ്ട് കുത്തിയും പരിശോധിച്ചു… ഒന്നുമില്ല എന്ന് ബോധ്യപ്പെട്ടതോടെ കണ്ടെയ്നറുകളെ അടച്ച് പോകാനായി അനുവദിച്ചു ….

രുദ്രൻ അവിടെനിന്നും വണ്ടിയെടുത്ത് മുന്നിലേക്ക് നീങ്ങി…
വാഹനം ഈജിപ്ത് താണ്ടി ഇസ്രായേലിൽ കയറിയതും ഒരു വലിയ വാഹന വ്യൂഹം കണ്ടെയ്നറിന് മുന്നിലായി വന്നു നിരന്നു …….

പോലീസ് അല്ല ,,എന്നുള്ളത് രുദ്രദേവിന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി….

ഏറ്റവും മുന്നിലായി കിടന്ന റോൾസ് റോയ്സ് ഗോസ്റ്റിൽ നിന്നും ഡോർ തുറന്ന് ഒരാൾ പുറത്തേക്കിറങ്ങി… അയാളുടെ പിന്നിലായി M416പിടിച്ചു രണ്ട് ഗാർഡുകളും…

ക്രീം കളർ പാൻറും ,ബ്ലാക്ക് ഷർട്ടും, കോട്ടുമായിരുന്ന വേഷം …ഇൻഷർട്ട് ചെയ്തിരുന്ന ബ്ലാക്ക് ഷർട്ടിന്റെ പകുതിഭാഗം പുറത്തേക്ക് കിടപ്പുണ്ട്… മുകളിലായി തുറന്നിട്ടിരുന്ന ബട്ടൺസിന്റെ ഇടയിലൂടെ ഒരു സ്വർണ്ണ കുരിശുമാല …. ഇടം കയ്യിൽ എരിയുന്ന ചുരുട്ട് …കണ്ണുകളിൽ
റേബാൻഏവിയേറ്റർ സൺഗ്ലാസ്…. വലത്തെ കയ്യിൽ ഒരു ഗോൾഡ് പ്ലേറ്റഡ് “ഡെസേർട്ട് ഈഗിൾ” ഗൺ… അതും തുടയിൽ തട്ടിക്കൊണ്ട് പതിയെ അയാൾ കണ്ടെയ്നറിനടുത്തേക്ക് നടന്നു ..

? ? ? ഡെറിക് ഡേവിഡ്???

രുദ്രന്റെ ചുണ്ടുകൾ അവൻറെ പേർ ഉച്ചരിച്ചു… തൻറെ അരയിലെ ഗൺ യഥാസ്ഥാനത്ത് ഉണ്ടെന്ന് ഉറപ്പുവരുത്തി, രുദ്രൻ ഡ്രൈവർ സീറ്റിൽ നിന്നും താഴേക്ക് ഇറങ്ങി…

എന്താണ് മിസ്റ്റർ രുദ്ര ദേവ് , ഇങ്ങനെയൊരു വേഷത്തിൽ????
തൻറെ ഡെസേർട്ട് ഈഗിൾ ഗൺ ലോറിയുടെ ക്രാഷ് ഗാർഡിലേക്ക് വച്ച് ഒരു കൈകൊണ്ട് ഏവിയേറ്റർ ഗ്ലാസ് ഊരി അതിലെ പൊടി ഊതി പറത്തിക്കൊണ്ട് ഡെറിക്ക് ചോദിച്ചു…

അവൻറെ ആരെയും കൂത്താത്ത  ഭാവത്തിലും ചോദ്യത്തിലും രുദ്രൻ ഒരു നിമിഷം പതറിപ്പോയി…

കാര്യങ്ങളെല്ലാം ഡെറിക്കിന് അറിയാം എന്ന് രുദ്രന് ഉറപ്പായി ….ഇനി കള്ളം പറഞ്ഞിട്ടും കാര്യമില്ല എന്ന് രുദ്രന് ഉറപ്പുണ്ടായിരുന്നു…

ഞാൻ പറയാതെ തന്നെ അത് നിങ്ങൾക്ക് ഊഹിക്കാമല്ലോ ???രുദ്രൻ ഡൊറിക്കിന് നേരെ മറുചോദ്യം ഉന്നയിച്ചു ….

4 ടൺ ഗോൾഡ് ….അല്ലേ …. For Europe isn’t it …കമ്മീഷൻ മാത്രം എത്രയാ??? അവൻ ചോദ്യ ഭാവത്തിൽ രുദ്രനെ നോക്കി….

600cr…. രുദ്രൻ ഡെറിക്കിന് മാത്രം കേൾക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞു …..

ഇത് നിനക്ക് ഇസ്രായേലിലൂടെ യൂറോപ്പിലേക്ക് കടത്താം എന്ന് ഉറപ്പുണ്ടോ??? ഒരു പുച്ഛസ്വരത്തിൽ ഡെറിക് അവനോട് ചോദിച്ചു..

ഉറപ്പുണ്ടായിട്ടല്ല …എനിക്ക് ഇത് ഇപ്പോൾ ചെയ്തേ പറ്റൂ …എന്റെ ലക്ഷ്യം എനിക്ക് നേടണമെങ്കിൽ ….I have to do this and I think you don’t offend me…..
ഇപ്പോൾ ഉടക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് അറിയാവുന്ന രുദ്രൻ പറഞ്ഞു….

ഇപ്രാവശ്യം…. ഈ ഒരു പ്രാവശ്യം നിനക്കിത് കൊണ്ടുപോകാം…രുദ്രാ…… കാരണം ഞാൻ എൻറെ പാത്തുവിന്റെ ജീവന് ,നീ ഈ പറഞ്ഞ 600 കോടിയേക്കാൾ വിലകൽപ്പിക്കുന്നു എന്നതുകൊണ്ട് … നിൻറെ കൈകളാൽ അവളുടെ ജീവൻ ഒരിക്കൽ രക്ഷപ്പെട്ടു എന്ന ഒറ്റക്കാരണത്താൽ …. നിനക്ക് ഇത് ഇവിടെ നിന്നും കൊണ്ടു പോകാം…… പക്ഷേ…ഇനി ഒരിക്കൽ …ഒരൊറ്റത്തവണ കൂടി മിഡിൽ ഈസ്റ്റിലേക്ക് നീയോ നിൻറെ ജിഎംഓ വന്നാൽ …. I will chope of your head … mind it….. അതും പറഞ്ഞ് അവൻ തന്റെ കാറിൽ തിരികെ കയറി ….അവൻ പോയതിന് പുറകെ തന്നെ ബാക്കിയുള്ള വാഹനങ്ങളും അപ്രത്യക്ഷമായി…..

അവർ പോകുന്നത് കണ്ടു രുദ്രൻ ആശ്വാസത്തോടെ ശ്വാസം വലിച്ചു വിട്ടു ….തൻറെ ഈ യാത്രയിലെ 90% പ്രശ്നങ്ങളും ഡെറിക് പോയതോടെ ഒഴിവായി എന്ന് രുദ്രന് ഉറപ്പാണ്…. മിഡിൽ ഈസ്റ്റിലെ ലീഗൽ ഓർ ഇല്ലീഗൽ ഏത് ബിസിനസിന്റെയും അവസാനവാക്ക് അവരാണ്… അവൻ ഓർത്തു.

Updated: May 14, 2023 — 11:17 pm

17 Comments

  1. Super

    Waiting for next part… please make it fast…

  2. നിധീഷ്

    ♥️♥️♥️♥️♥️♥️

  3. നീലകുറുക്കൻ

    കുറച്ചേ ഉള്ളൂ.. ബാക്കി കൂടി പോരട്ടെ

  4. Very good part ?. Waiting for next.

  5. Very nice but part kuravaa

  6. രുദ്രരാവണൻ

    ഇതിപ്പോൾ മൂന്നാമത്തെ പ്രാവശ്യമാണ് വായിക്കുന്നത് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു രുദ്ര രാവണൻ ❤️❤️❤️

  7. ഇതിന് മുമ്പുമുള്ള ഭാഗത്തിൻ്റെ പേരെന്താ

  8. As usual superb!!!!. Anxiously waiting for next part!!!!

  9. രോമാഞ്ചം കുറവാണല്ലോ ഇത്തവണ ..!!

  10. വിശാഖ്

    ❤️❤️❤️❤️♥️♥️♥️gyap onde… Orupad vaikipikalle….

  11. Page kurachu koottaayirunnu

  12. സൂര്യൻ

    പേജ് കുറവാണല്ലൊ. Late ആയൊണ്ട് പേജ് കൂടുന്നു വിചാരിച്ചു ?

  13. കാത്തിരുന്നത് ഇതിനായിരുന്നോ കുറച്ചു കുടി പേജ് ഉണ്ടാവാമായിരുന്നു എന്നലും ഈ ഭാഗവും അടിപൊളി ♥️♥️

  14. അറക്കളം പീലിച്ചായൻ

    1st

  15. ?? കൊള്ളാം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. ഒരുപാട് വൈകിപ്പിക്കല്ലേ ബ്രോ

  16. ലുയിസ്

    Pwolich muthe???

Comments are closed.