ദീപങ്ങൾ സാക്ഷി 6 [MR. കിംഗ് ലയർ] 742

പ്രിയകൂട്ടുകാരെ

ദീപങ്ങൾ സാക്ഷി അവസാനത്തോട് അടുക്കുകയാണ്….ഇനി അധികം ഭാഗങ്ങൾ ഇല്ല….ഇത് വരെ കൂടെ നിന്ന് പിന്തുണച്ച.. സ്നേഹിച്ച എന്റെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി…..

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

 

          >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

ദീപങ്ങൾ സാക്ഷി 6

Deepangal sakshi  6 | Author : MR. കിംഗ് ലയർ

          >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

 

തുടരുന്നു………..

ആദീയെ ഈ ഒരു സമയത്ത് അതും എന്റെ കൂട്ടുകാരിയുടെ വീട്ടിൽ ഈ സാഹചര്യത്തിൽ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല….

കോളേജിൽ ഇന്ന് ഉച്ചക്ക് ആദീയെ കാണാത്ത ടെൻഷനിൽ ആയിരുന്നു ഞാൻ ഒപ്പം തലവേദനയും… അതുകൊണ്ട് ഒരു സമാധാനത്തിനു വേണ്ടിയാണു വീണയെ കൂട്ടി അവളോട് ഒപ്പം അവളുടെ വീട്ടിലേക്ക് വന്നത് … അന്നേരം ആണ് അവിടെ ഞാൻ ആദീയെ കണ്ടത്…അവനെ അവിടെ ആ സാഹചര്യത്തിൽ കണ്ടതും ദേഷ്യവും സങ്കടവും എന്നിൽ ഒരുമിച്ചു നിറഞ്ഞു…

“””ആദീ…….!!!”””””

ഞാൻ ദേഷ്യത്തോടെ അവനെ നോക്കി അലറി വിളിച്ചു….

ഒരു ഞെട്ടലോടെ എന്റെ വിളികേട്ടവൻ തിരിഞ്ഞു നോക്കിയതും കണ്ടത് എന്നെ….

?????????

ദിവസങ്ങൾക്കു മുൻപ്……

പ്രിൻസിപ്പാളിന്റെ റൂമിൽ നിന്നും ആദീയുടെ കൈയും പിടിച്ചു ഇറങ്ങുമ്പോൾ തല ചരിച്ചു ആദീയുടെ മുഖത്തേക്ക് ഒന്ന് നോക്കി….ചെക്കൻ ഇവിടിപ്പോ എന്താ സംഭവിച്ചേ എന്ന് ഭാവത്തിൽ എന്റെ ഒപ്പം നടക്കുവാ…!

ആദീയോട് പറഞ്ഞുകൊണ്ട് ഞാനും സ്റ്റാഫ്‌ റൂമിലേക്ക് നടന്നു… ചെന്ന് കയറിയതും എല്ലാവരും വളഞ്ഞിട്ട് ആക്രമണം തുടങ്ങി….എങ്ങിനെയാണ് കല്യാണം കഴിഞ്ഞെതെന്ന്… മറ്റും അവർ ചോദിച്ചു അറിയാൻ ഉത്സാഹം കാണിച്ചു.

“””അല്ല… മിസ്സേ….മിസ്സിനെയും ആദിത്യനെയും റെയിഡിൽ പോലീസ് പിടിച്ചെന്നോ അങ്ങനെ ആണ് നിങ്ങളുടെ കല്യാണം കഴിഞ്ഞത് എന്നൊക്കെ പറയുന്നുണ്ടല്ലോ ശരിയാണോ….?? “””””

പെട്ടന്ന് സ്റ്റാഫ്‌ റൂമിലേക്ക് വന്ന ഹൈദർ സാർ വികട ചിരിയോടെ എന്നോട് ചോദിച്ചു..

“”””അങ്ങനെയൊന്നും അല്ല….ആദീ എന്റെ അച്ഛന്റെ സുഹൃത്തിന്റെ മകൻ ആണ്… അവന്റെ ഏട്ടൻ എന്നെ വിവാഹം കഴിക്കാൻ ഇരുന്നതാണ് പക്ഷെ അയാൾക്ക് വേറെ ഒരു അഫ്‌യർ ഉണ്ടായിരുന്നു….അതുകൊണ്ട് എല്ലാവരും എന്റെയും ആദീയുടെയും കല്യാണം ഉറപ്പിച്ചു….””””