ദീപങ്ങൾ സാക്ഷി 2 [MR. കിംഗ് ലയർ] 681

**************************************************

 

അഞ്ജലിയുടെ ഓരോ ക്ലാസ്സും ഞാൻ പരമാവധി മിസ്സ്‌ ആക്കാതെ ഇരിക്കാൻ ശ്രമിച്ചു… ക്ലാസ്സ്‌ അറ്റൻഡ് ചെയ്യുമെങ്കിലും അവൾ പഠിപ്പിക്കുന്നത് ഒന്നും ശ്രദ്ധിക്കാൻ പറ്റാറില്ല….അവളുടെ പൂനിലാവ് പൊഴിയും പോലെയുള്ള നിറ സൗന്ദര്യത്തിൽ ലയിച്ചിരുന്നു പോകും ഞാൻ…… ആദ്യം ചെറിയ ദേഷ്യം ഒക്കെ കാണിക്കും എങ്കിലും അവളും എന്റെ കുസൃതികൾ ആസ്വദിക്കാൻ തുടങ്ങി….എന്റെ കടക്കണ്ണ് കൊണ്ടുള്ള നോട്ടം പോലും അവൾ ചെറു ചിരിയോടെ നോക്കി കണ്ടു….

 

ചെറിയ ക്ലാസ്സ്‌ ടെസ്റ്റിൽ പോലും ടോപ് മാർക്ക്‌ സ്കോർ ചെയ്യുന്ന എന്നോട് അവൾക്ക് ചെറിയൊരു ഇഷ്ടം ഞാൻ അവളുടെ മിഴികളിലൂടെയും പുഞ്ചിരിയിലൂടെയും ഞാൻ തിരിച്ചറിഞ്ഞു….

 

പക്ഷെ എപ്പോഴോ അവൾക്ക് എന്നോടുള്ള ആ ഒരു ചായവ് ഇല്ലാതെയായി….ഏട്ടന്റെ കല്യാണ ആലോചന ചെന്നതിൽ പിന്നെ… ആണ് ഈ മാറ്റം… ആവിശ്യം ഇല്ലാതെ എന്നോട് കയർക്കുക….ക്ലാസ്സിൽ നിന്നും പുറത്താക്കുക… എല്ലാവരുടെയും മുന്നിൽ വെച്ച് പരിഹസിക്കുക….പക്ഷെ തിരിച്ചൊന്നും പറയാൻ എനിക്ക് തോന്നില്ല എന്തോ അവളുടെ മുഖം ഒന്ന് വാടിയാൽ പോലും നെഞ്ചിൽ ഒരു പിടച്ചിൽ ആണ്…!

 

അവൾക്ക് എന്നോട് ഉള്ള ആ മനോഭാവത്തിന് പിന്നിൽ ഏട്ടൻ ആണെന്ന് മനസിലാക്കാൻ വേറെയൊന്നും തന്നെ എനിക്ക് വേണ്ട…!

 

**************************************************

 

എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞു വീട്ടിൽ ചെന്ന് കയറിയപ്പോൾ സമയം നല്ലോണം ഇരുട്ടി….തറവാട്ടിൽ നിന്നും വീട് വരെ എങ്ങിനെ എത്തി എന്നുപോലും എനിക്ക് അറിയില്ല… സിറ്റ്ഔട്ടും കടന്ന് ഹാളിലേക്ക് കാൽ എടുത്തു വെച്ചതും കണ്ടത് ഉറഞ്ഞുതുള്ളി ദേഷ്യത്തോടെ വരുന്ന അമ്മയെയാണ്…

 

“”””വന്നോ….. വൃത്തികെട്ടവൻ….നാട്ടുകാരുടെ മുന്നിൽ നാണം കെടുത്തിയപ്പോ സമാധാനം ആയല്ലോ… മനുഷ്യന്റെ തൊലിഉരിഞ്ഞു പോയി….അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവൻ….ഇനി എന്ത് വിശ്വസിച്ചു നീ ഉള്ള ഈ വീട്ടിൽ മനസമാധാനത്തോടെ കഴിയും….””””

 

അമ്മ എന്നെ നോക്കി ചീറി….ഒരു വലിയ മഴ പെയ്യുംപോലെ ആണ് അമ്മ വാക്കുകൾ എനിക്ക് നേരെ പ്രയോഗച്ചത്…

 

“”രേണു….നീ അകത്ത് പോ…!””

Updated: May 9, 2021 — 3:35 pm

121 Comments

  1. ❤️❤️❤️❤️❤️

  2. ???…

    വൈകാതെ അറിയിക്കാം ?.

  3. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഏട്ടാ വൈകി പോയ്‌. പല പ്രശ്നങ്ങളാൽ വായിക്കാൻ പറ്റിലാ. ഇന്ന് site open ചെയ്തപ്പോ തന്നെ വായിക്കാന്ന് വച്ചു. ഒരുപാട് ഇഷ്ട്ടയി. ഇനി 3 part വായിക്കണം. പിന്നെ അപൂർവ്വ ജാതകം? waiting ആണ്

  4. നിന്റെ കഥകൾ ഞാൻ വായിക്കാന്‍ ഒരുപാട് ഇഷ്ടമാണ് കാരണം അതിലെ നായിക സ്വഭാവം ശുദ്ധി ullavalum sarirasudhi ullavalum ആയിരിക്കും…
    ഇവിടെ നിന്റെ കഥ kandappolum വായിക്കാന്‍ കാരണം നിന്റെ കഥയിലെ നായിക പരിശുദ്ധ ആയിരിക്കും എന്ന വിശ്വാസം ആണ്.. അത് നീ thakarkkukayano chunke
    എന്നാലും എഴുതുന്നത് നീ ayond ഇപ്പോളും ശുഭ പ്രതീക്ഷ ഉണ്ട്

Comments are closed.