ദീപങ്ങൾ സാക്ഷി 2 [MR. കിംഗ് ലയർ] 681

ഞാൻ കുറച്ചു നേരം മിണ്ടാത്തെ അവളുടെ കരികൂവള മിഴികളിൽ തന്നെ നോക്കി നിന്നു….

 

“””ഉം… എന്താറിയില്ലേ….വലിയ ക്ലാസ്സ്‌ ടോപ്പർ ഒക്കെയാണല്ലോ ….എന്നിട്ടീസിംപിൾ ചോദ്യത്തിനുബോലുമുത്തരമാറിയില്ലയെന്ന്   വെച്ചാൽ… ശേ… മോശം…! “””

 

അവൾ കുസൃതി ചിരിയോടെ അൽപ്പം പുച്ഛവും ചേർത്ത് എന്നെ നോക്കി പറഞ്ഞു… ശേഷം തിരിഞ്ഞു നടക്കാൻ ഒരുങ്ങി…

 

“”ആൻ അസറ്റ് ഈസ്‌ കാരീഡ് അറ്റ് മോർ താൻ ഇറ്റ്സ് റിക്കവറേബിൾ എമൗണ്ട് ഇഫ് ഇറ്റ്സ് കാരറ്യിങ് എമൗണ്ട് എക്സഡ്‌സ് ദി എമൗണ്ട് ടു ബി റിക്കവർഡ് ത്രൂ 

 യൂസ് ഓർ സെയിൽ ഓഫ് ദി അസറ്റ് . ഇഫ് ദിസ്‌ ഈസ്‌ ദി കേസ് , ദി അസറ്റ് ഈസ്‌ ഡിസ്ക്രൈബ്ഡ് ആസ് ഇമ്പേയെർഡ് ആൻഡ് ദി സ്റ്റാൻഡേർഡ് 

 റിക്വയർസ് ദി എന്റിറ്റി ടു റെക്കോഗ്നിസ് ആൻ ഇമ്പയർമെന്റ് ലോസ് “”””.

 

ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി…

 

അഞ്ജലിയുടെ മുഖത്ത് ഒരു അത്ഭുധവും അമ്പരപ്പും നിറയുന്നത് ഞാൻ കണ്ടു… ക്ലാസ്സിലെ മറ്റുള്ളവരുടെയും അവസ്ഥ മറിച്ചല്ല….!

 

“””വലിയോവർ സ്മാർട്ട്‌ ആവണ്ടാ… സിറ്റ് ഡൗൺ..!! “””

 

കുശുബോടെ എന്നെ നോക്കി ദേഷ്യപ്പെട്ടുകൊണ്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങി അവൾ..

 

“””മിസ്… വൺ സെക്കന്റ്‌….”””

 

ഞാൻ പറഞ്ഞപ്പോൾ എന്തെന്ന് അർത്ഥത്തിൽ പുരികം ഉയർത്തി അവളെ എന്നെ ചോദ്യ ഭാവത്തിൽ നോക്കി…

 

“””മിസ്സ്‌ ഇപ്പൊ ചോദിച്ച ചോദ്യം ഇതുവരെ എടുക്കാത്ത ടോപിക്കിൽ നിന്നും ആണ്… “””

 

ഞാൻ അതും പറഞ്ഞു ഇരുന്നപ്പോൾ അവളുടെ മുഖത്ത് ചമ്മിയ ഭാവം തെളിഞ്ഞു….

Updated: May 9, 2021 — 3:35 pm

121 Comments

  1. ❤️❤️❤️❤️❤️

  2. ???…

    വൈകാതെ അറിയിക്കാം ?.

  3. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഏട്ടാ വൈകി പോയ്‌. പല പ്രശ്നങ്ങളാൽ വായിക്കാൻ പറ്റിലാ. ഇന്ന് site open ചെയ്തപ്പോ തന്നെ വായിക്കാന്ന് വച്ചു. ഒരുപാട് ഇഷ്ട്ടയി. ഇനി 3 part വായിക്കണം. പിന്നെ അപൂർവ്വ ജാതകം? waiting ആണ്

  4. നിന്റെ കഥകൾ ഞാൻ വായിക്കാന്‍ ഒരുപാട് ഇഷ്ടമാണ് കാരണം അതിലെ നായിക സ്വഭാവം ശുദ്ധി ullavalum sarirasudhi ullavalum ആയിരിക്കും…
    ഇവിടെ നിന്റെ കഥ kandappolum വായിക്കാന്‍ കാരണം നിന്റെ കഥയിലെ നായിക പരിശുദ്ധ ആയിരിക്കും എന്ന വിശ്വാസം ആണ്.. അത് നീ thakarkkukayano chunke
    എന്നാലും എഴുതുന്നത് നീ ayond ഇപ്പോളും ശുഭ പ്രതീക്ഷ ഉണ്ട്

Comments are closed.