ദീപങ്ങൾ സാക്ഷി 2 [MR. കിംഗ് ലയർ] 681

“”””നിക്കീകല്യാണംവേണ്ടച്ഛാ… “”””

 

അവൾ പൊട്ടി കരഞ്ഞു കൊണ്ട് അവളുടെ അച്ഛന്റെ മാറിലേക്ക് വീണു…

 

എല്ലാവരും എന്നെ തന്നെ തുറിച്ചു നോക്കുവാണ്… എന്തോ ആ സമയം എന്റെ നാക്ക് ഇറങ്ങി പോയോ എന്നൊരു സംശയം… മിഴികളിൽ ഒരു മൂടൽ പോലെ… അവളിടെ നാവിൽ നിന്നും വന്ന വാക്കുകൾ എന്നെ അത്രയും വേദനിപ്പിച്ചു…

 

എല്ലാവരുടെയും മുഖത്ത് ഒരു പരിഹാസച്ചിരി ഉദിച്ചുയരുന്നത് ഞാൻ കണ്ടു…ഒപ്പം എന്തൊക്കെയോ അടക്കിപ്പിച്ചുള്ള സംസാരവും…ചേച്ചിയെ തല ചരിച്ചു നിറഞ്ഞ മിഴികളോട് ഞാൻ ദയനീയമായി നോക്കി….ചേച്ചിയുടെ അവസ്ഥയും മോശം അല്ല….ആ മിഴികളും നിറഞ്ഞൊഴുകുകയാണ്..

 

അച്ഛൻ ദേഷ്യത്തോടെ എന്നെ നോക്കിയപ്പോൾ അമ്മയുടെ മുഖത്ത് പുച്ഛം ആയിരുന്നു നിഴലടിച്ചത്….

 

ഞാൻ ആരെയും നോക്കാതെ തലയും കുനിച്ചു അവിടെന്ന് എഴുന്നേറ്റ് പുറത്തേക്ക് നടന്നു….അവളുടെ ഉള്ളിൽ ഇത്രയും വെറുപ്പ് എന്നോട് ഉണ്ടായിരുന്നു അല്ലെ….അതിന് ഞാൻ അവളോട് മര്യാദക്ക് ഒന്ന് സംസാരിച്ചിട്ട് കൂടി ഇല്ലല്ലോ….ഇഷ്ടം മാത്രം തോന്നിയിട്ടുള്ളു.. അന്നും ഇന്നും എന്നും….പക്ഷെ ഇന്ന് എല്ലാവരുടെയും മുന്നിൽ വെച്ച് അപമാനിക്കപ്പെട്ടപ്പോൾ എന്റെ ഹൃദയം നുറുങ്ങി പോയി….സഹിക്കാൻ പറ്റുന്നില്ല…

 

 ഇരമ്പിയെത്തുന്ന തിരകൾ പോലെ ആശാന്തമായി അലയടിക്കുകയാണ് എന്റെ മനസ്സ്….എന്റെ വേദനക്ക് അകമ്പടിയെന്നോണം ആകാശം ഇരുണ്ടുകൂടി… ശക്തമായി മഴത്തുള്ളികൾ ഭൂമിയെ പുണരാൻ തുടങ്ങി… തിമിർത്തു പെയ്യുന്ന മഴയിൽ കോച്ചുന്ന തണുപ്പിൽ ചുട്ട് പൊള്ളുന്ന ഹൃദയവുമായി ഞാൻ ലക്ഷ്യമില്ലാതെ നടന്നുനീങ്ങി…

 

*************************************************

 

ഇത്രയൊക്കെ ആയിട്ടും ഞാനാരാണ് എന്താരാണ് എന്നൊന്നും പറഞ്ഞില്ലാലോ… സമയം ആഗതമായി…. ഞാൻ ആദിത്യൻ ജയരാജ്‌….

 

ജയരാജ്‌ മേനോന്റെയും രേണുക ജയരാജിന്റെയും മൂന്ന് മക്കളിൽ ലാസ്റ്റ് പീസ്…. മീനമാസത്തിലെ തിരുവാതിര വരുമ്പോൾ നോമിന് 25 തികയും….

 

ചേട്ടൻ ആഘോഷ് യൂ എസിൽ ആണ്… അവിടെ അടിമപണി ചെയ്തു നക്കാപിച്ച ശമ്പളവും വാങ്ങി അന്തസ്സില്ലാതെ ജീവിക്കുന്നു… മാസം ഇന്ത്യൻ മണി ഒരു രണ്ട് രണ്ടര ലക്ഷം കിട്ടും എന്നാ അശരീരി..

Updated: May 9, 2021 — 3:35 pm

121 Comments

  1. ❤️❤️❤️❤️❤️

  2. ???…

    വൈകാതെ അറിയിക്കാം ?.

  3. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഏട്ടാ വൈകി പോയ്‌. പല പ്രശ്നങ്ങളാൽ വായിക്കാൻ പറ്റിലാ. ഇന്ന് site open ചെയ്തപ്പോ തന്നെ വായിക്കാന്ന് വച്ചു. ഒരുപാട് ഇഷ്ട്ടയി. ഇനി 3 part വായിക്കണം. പിന്നെ അപൂർവ്വ ജാതകം? waiting ആണ്

  4. നിന്റെ കഥകൾ ഞാൻ വായിക്കാന്‍ ഒരുപാട് ഇഷ്ടമാണ് കാരണം അതിലെ നായിക സ്വഭാവം ശുദ്ധി ullavalum sarirasudhi ullavalum ആയിരിക്കും…
    ഇവിടെ നിന്റെ കഥ kandappolum വായിക്കാന്‍ കാരണം നിന്റെ കഥയിലെ നായിക പരിശുദ്ധ ആയിരിക്കും എന്ന വിശ്വാസം ആണ്.. അത് നീ thakarkkukayano chunke
    എന്നാലും എഴുതുന്നത് നീ ayond ഇപ്പോളും ശുഭ പ്രതീക്ഷ ഉണ്ട്

Comments are closed.