പിന്നെ ഒക്കെ കണ്ണടച്ച് തുറക്കുന്ന നിമിഷകൾ പോലെ തള്ളി നീങ്ങി… എല്ലാം ശടപടെ ശടപടെന്നായിരുന്നു…
അതോടെ സർവ്വാഭരണ വിഭൂഷിതയായി അഞ്ജലി….ന്റെ അല്ലി… കൈയിൽ തളികയിൽ ചടങ്ങിന്റെ ഭാഗമായുള്ള സാധനങ്ങളുമെന്തി അവൾ മന്ദം മന്ദം നടന്നു എന്റെ അരികിലേക്ക് വന്നു
ചുവന്ന പട്ടുസാരീയും അതിന് മാച്ചിംഗ് ആയിട്ടുള്ള ബ്ലൗസും ഒപ്പം കാതിലും കഴുത്തിലിൻ ആഭരണങ്ങളും അണിഞ്ഞു ജ്വാലിക്കുന്ന സൗന്ദര്യത്തോടെ അവൾ എനിക്ക് അരികിൽ വന്നിരുന്നു…
പക്ഷെ പെണ്ണ് എന്നെ മൈൻഡ് കൂടി ചെയ്യുന്നില്ല….!
ആ എന്തെങ്കിലും ആവട്ടെ… ന്റെ പെണ്ണിനെ തന്നെ എനിക്ക് കിട്ടോലോ… അതും മനസ്സിൽ പറഞ്ഞു അശ്വസിച്ചു കൊണ്ട് ഞാൻ അവൾക്ക് അരികിൽ ഇരുന്നു… ചുറ്റും ബന്ധുക്കളും നാട്ടുകാരും അരികിൽ അച്ഛൻ അമ്മ ചേച്ചി അളിയൻ… അവളുടെ ബന്ധുക്കൾ…!
താലി കെട്ടാനായി അനുവാദം കിട്ടിയത്തോടെ അച്ഛൻ നീട്ടിയ താലി മാല വാങ്ങി അവളിലേക്ക് അടിപ്പിച്ചതും… അത്രയും നേരം ശാന്തമായിരുന്ന അഞ്ജലി പൊട്ടിത്തെറിച്ചുകൊണ്ട് ചാടി എഴുന്നേറ്റു..
“””നിക്കീകല്യാണത്തിന്.. സമ്മതോല്ല….”””
അവൾ സാരിയുടെ മുത്താണി ചുരിട്ടി പിടിച്ചു കൊണ്ട്.. ഇടറിയ ശബ്ദത്തിൽ ഉറക്കെ വിളിച്ചു പറഞ്ഞു…
“””എന്താ മോളെ നീ ഈ പറയുന്നേ… “””
അവളുടെ അച്ഛൻ ഞെട്ടലോടെ ചോദിച്ചു.
“””തെമ്മാടിത്തരവും… ആഭാസവും പെണ്ണുപിടിയുമായി നടക്കുന്നവനെ തന്നെ വേണോ അച്ഛന് മകളുടെ ഭർത്താവ് ആയി….? “””
അഞ്ജലി അവളുടെ അച്ഛന് നേരെ ചീറികൊണ്ട് പറഞ്ഞു… ഒപ്പം പുച്ഛത്തോടെ എന്നെ നോക്കി…
എല്ലാവരും ഞെട്ടലോടെ എന്നിലേക്ക് നോട്ടം പായിച്ചു… ഞാൻ ആണെങ്കിൽ ഇവിടിപ്പോ എന്താ സംഭവിക്കുന്നെ എന്നാ മട്ടിൽ ഇരിക്കുവാ…
❤️❤️❤️❤️❤️
?????
???…
വൈകാതെ അറിയിക്കാം ?.
ഏട്ടാ വൈകി പോയ്. പല പ്രശ്നങ്ങളാൽ വായിക്കാൻ പറ്റിലാ. ഇന്ന് site open ചെയ്തപ്പോ തന്നെ വായിക്കാന്ന് വച്ചു. ഒരുപാട് ഇഷ്ട്ടയി. ഇനി 3 part വായിക്കണം. പിന്നെ അപൂർവ്വ ജാതകം? waiting ആണ്
നിന്റെ കഥകൾ ഞാൻ വായിക്കാന്‍ ഒരുപാട് ഇഷ്ടമാണ് കാരണം അതിലെ നായിക സ്വഭാവം ശുദ്ധി ullavalum sarirasudhi ullavalum ആയിരിക്കും…
ഇവിടെ നിന്റെ കഥ kandappolum വായിക്കാന്‍ കാരണം നിന്റെ കഥയിലെ നായിക പരിശുദ്ധ ആയിരിക്കും എന്ന വിശ്വാസം ആണ്.. അത് നീ thakarkkukayano chunke
എന്നാലും എഴുതുന്നത് നീ ayond ഇപ്പോളും ശുഭ പ്രതീക്ഷ ഉണ്ട്