ഞാൻ കണ്ണുമിഴിച്ചു ചേച്ചിയെ നോക്കി…
(മാധവൻ മാമ അമ്മയുടെ ഏട്ടൻ ആണ്….അതിന്റെ ശല്പുത്രി ആണ് സംഗീത.)
“””ഇന്ന് രാവിലെ 6നും 6.30ക്കും ഉള്ള ശുഭ മുഹൂർത്തത്തിൽ…! “””
ചേച്ചി എന്നെ നോക്കി പുച്ഛത്തോടെ പറഞ്ഞു.
“”അമ്പടി കേമി… അപ്പൊ നീയാണല്ലേ അവരെ ഒളിച്ചോടാൻ സഹായിച്ചത്… “””
ഞാൻ ചേച്ചിയുടെ തോളിൽ മുഖം അമർത്തി കൊണ്ട് ചോദിച്ചു.
“””അതൊക്കെ വഴിയേ നമുക്ക് അനേഷിച്ചു കണ്ടുപിടിക്കാം… ഇപ്പൊ എന്റെ ആദിക്കുട്ടന് ഉള്ളൊരു പണി ഞാൻ മണക്കുന്നുണ്ട്….”””
ചേച്ചി എന്റെ മുടിയിലൂടെ വിരലോടിച്ചു കൊണ്ട് പറഞ്ഞു.
പക്ഷെ എനിക്ക് ഒരു കുന്തവും മനസിലായില്ല.. ഏട്ടൻ മുങ്ങി എന്ന് മനസിലായി… അപ്പൊ അഞ്ജുവും ഏട്ടനും തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നില്ലേ… അതിന് ഇഷ്ടം ഉണ്ടായിരുന്നോ… അച്ഛനും അഞ്ജലിയുടെ അച്ഛനും അവരുടെ വിവാഹം തീരുമാനിച്ചു… അത്രെയും അല്ലെ ഉള്ളു… എന്തായാലും ഏട്ടൻ തെണ്ടി പോയത് നന്നായി… ഇനി മെല്ലെ അവളെ എന്റെ ഇഷ്ടം അറിയിച്ചു എന്റെ സ്വന്തം ആകണം…
“””ആദീ….!!”””
അച്ഛന്റെ അലർച്ച കേട്ടാണ് ഞാൻ ചിന്തകളിൽ നിന്നും പുറത്ത് വന്നത്..
ഞാൻ ഞെട്ടി അച്ഛന്റെ മുഖത്ത് പരിഭ്രമത്തോടെ നോക്കി.പെട്ടന്ന് ചേച്ചി എന്നെ ചേർത്ത് പിടിച്ചു…
അമ്മയുടെ മുഖം വീർത്തുകെട്ടി നിൽപ്പുണ്ട്… അഞ്ജലിയുടെ അമ്മയും അനിയത്തിയും നിറഞ്ഞ മിഴികളോട് അമ്മയുടെ അരികിൽ തന്നെ ഉണ്ട്… അച്ഛന്റെ സമീപത്ത് തന്നെ അഞ്ജലിയുടെ അച്ഛനും ഉണ്ട്… പക്ഷെ ഇവരുടെ എല്ലാവരുടെയും ദൃഷ്ടി പതിയുന്നത് എന്നിൽ ആണ്…
അച്ഛൻ ചേച്ചിയെ അച്ഛന്റെ അരികിലേക്ക് കൈ കാണിച്ചു വിളിച്ചു… ചേച്ചി വേഗത്തിൽ അവിടേക്ക് ചെന്നു… അച്ഛൻ എന്തൊക്കെയോ ചേച്ചിയോട് പറയുന്നുണ്ട്…
❤️❤️❤️❤️❤️
?????
???…
വൈകാതെ അറിയിക്കാം ?.
ഏട്ടാ വൈകി പോയ്. പല പ്രശ്നങ്ങളാൽ വായിക്കാൻ പറ്റിലാ. ഇന്ന് site open ചെയ്തപ്പോ തന്നെ വായിക്കാന്ന് വച്ചു. ഒരുപാട് ഇഷ്ട്ടയി. ഇനി 3 part വായിക്കണം. പിന്നെ അപൂർവ്വ ജാതകം? waiting ആണ്
നിന്റെ കഥകൾ ഞാൻ വായിക്കാന്‍ ഒരുപാട് ഇഷ്ടമാണ് കാരണം അതിലെ നായിക സ്വഭാവം ശുദ്ധി ullavalum sarirasudhi ullavalum ആയിരിക്കും…
ഇവിടെ നിന്റെ കഥ kandappolum വായിക്കാന്‍ കാരണം നിന്റെ കഥയിലെ നായിക പരിശുദ്ധ ആയിരിക്കും എന്ന വിശ്വാസം ആണ്.. അത് നീ thakarkkukayano chunke
എന്നാലും എഴുതുന്നത് നീ ayond ഇപ്പോളും ശുഭ പ്രതീക്ഷ ഉണ്ട്