ദീപങ്ങൾ സാക്ഷി 2 [MR. കിംഗ് ലയർ] 681

കരയാൻ പോലും മറന്ന നിമിഷങ്ങൾ ആണ് ഇന്നേരം കഴിഞ്ഞത്… എല്ലാം കൊണ്ട് തോറ്റു ഞാൻ… കൊതിച്ചു കൊതിച്ചു നടന്നവൾ സ്വന്തം ആയപ്പോൾ അവൾക്ക് എന്നെ വെറുപ്പാണ് പോലും…..!

 

ഉറക്കം വരുന്നില്ല പക്ഷെ മനസ്സ് ചത്ത പോലെ… കട്ടിലിൽ നിന്നും ഒരു തലയിണ എടുത്ത് നിലത്തിട്ട് അതിലേക്ക് മെല്ലെ കിടന്നു …

 

 ആദ്യ രാത്രി… ഒറ്റക്ക് കിടന്ന് ആഘോഷിക്കാൻ ഞാൻ അങ്ങ് തീരുമാനിച്ചു… ഒന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം ആയി… എന്റെ ഭാര്യക്ക് എന്നോട് വെറുപ്പ് ആണ് പുഴുത്തപട്ടിയെ പോലെ ആണ് എന്നെ കാണുന്നത് എന്നറിഞ്ഞപ്പോൾ ഹൃദയം പൊട്ടി രക്തം അണപ്പൊട്ടി ഒഴുകി… ഏട്ടന്റെ എച്ചിൽ അത് പലയാവർത്തി ഞാൻ മനസ്സിൽ എഴുതി. ഒരിക്കലും അവളുടെ ശരീരം ഞാൻ മോഹിച്ചിട്ടില്ല.അവളുടെ വാക്കുകൾ ഓർത്തെടുക്കുമ്പോൾ ഹൃദയത്തിൽ കുന്തമുനകൾ കുത്തികയറുന്ന വേദന…

പക്ഷെ ഇതിലും നൂറുമടങ്ങ് ഹൃദയ വേദന അനുഭവിച്ചവൻ അല്ലെ ഞാൻ പിന്നെ ഇതൊക്കെ എന്ത്…

 

അവൾക്ക് എന്നെ സ്നേഹിക്കാൻ പറ്റോ…?… എനിക്കൊന്നും വേണ്ട… അവളുടെ സ്നേഹം മാത്രം മതി…!

മനസ്സിൽ പ്രതീക്ഷയുടെ കിരണങ്ങൾ മെല്ലെ ഒന്ന് തെളിഞ്ഞു പക്ഷെ വീണ്ടും അവൾ പറഞ്ഞാ വാക്കുകൾ ഓർക്കുബോൾ അതിന് ഒരു സാധ്യതയും ഇല്ല.

 

ഓരോന്ന് ഓർത്ത് നേരെ തലയിണയിൽ മുഖം അമർത്തി കിടന്നു…..

 

സ്വപ്നത്തിൽ എങ്കിലും അഞ്ജലി എന്നെ ഇഷ്ടപ്പെടണെ എന്നാ പ്രാർത്ഥന മാത്രം ഉണ്ടായിരുനുള്ളൂ….

 

തുടരും…..

 

**************************************************

 

അടുത്ത ഭാഗം മാർച്ച്‌ 18ന്….

എന്നും സ്നേഹത്തോടെ പിന്തുണ നൽകുന്ന കൂട്ടുകാർക്ക് ഒരിക്കൽ കൂടി നന്ദി അർപ്പിക്കുന്നു…

 

സ്നേഹത്തോടെ

രാജാനുണയൻ

Updated: May 9, 2021 — 3:35 pm

121 Comments

  1. ❤️❤️❤️❤️❤️

  2. ???…

    വൈകാതെ അറിയിക്കാം ?.

  3. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഏട്ടാ വൈകി പോയ്‌. പല പ്രശ്നങ്ങളാൽ വായിക്കാൻ പറ്റിലാ. ഇന്ന് site open ചെയ്തപ്പോ തന്നെ വായിക്കാന്ന് വച്ചു. ഒരുപാട് ഇഷ്ട്ടയി. ഇനി 3 part വായിക്കണം. പിന്നെ അപൂർവ്വ ജാതകം? waiting ആണ്

  4. നിന്റെ കഥകൾ ഞാൻ വായിക്കാന്‍ ഒരുപാട് ഇഷ്ടമാണ് കാരണം അതിലെ നായിക സ്വഭാവം ശുദ്ധി ullavalum sarirasudhi ullavalum ആയിരിക്കും…
    ഇവിടെ നിന്റെ കഥ kandappolum വായിക്കാന്‍ കാരണം നിന്റെ കഥയിലെ നായിക പരിശുദ്ധ ആയിരിക്കും എന്ന വിശ്വാസം ആണ്.. അത് നീ thakarkkukayano chunke
    എന്നാലും എഴുതുന്നത് നീ ayond ഇപ്പോളും ശുഭ പ്രതീക്ഷ ഉണ്ട്

Comments are closed.