ദീപങ്ങൾ സാക്ഷി 2 [MR. കിംഗ് ലയർ] 681

************************************************

 

“””””മൂന്ന് മാസങ്ങൾക്ക് ശേഷം “””””

 

 അഞ്ജലി ദിവാകരൻ അഞ്ജലി ആദിത്യൻ ആയിരിക്കുന്നു….

 

അപ്രതീക്ഷിതമായ സംഭവവികസങ്ങളിലൂടെ ഞാനും അല്ലിയും കടന്നുപോയി….ഒരിക്കലും ചിന്തിക്കാത്ത കാര്യങ്ങൾ ആണ് ഞങ്ങളുടെ ജീവിതത്തിൽ കഴിഞ്ഞ ദിവസം നടന്നത്….!

 

“””ദേ… ഭർത്താവിന്റെയാധികാരം  വെച്ചെന്റെദേഹത്തെങ്ങാനും തൊട്ടലുണ്ടല്ലോ… ഞാമ്പിന്നെജീവനോടെയുണ്ടാവില്ല….””””

 

 നിനച്ചിരിക്കാതെ ആണെങ്കിലും ജീവന് തുല്യം സ്നേഹിച്ചവൾ… എന്റേത് ആവണം എന്ന് സ്വപ്നം കണ്ടവളെ സ്വന്തം ആക്കിയതിന്റെ സന്തോഷത്തോടെ എന്റെ പറുദീസയിലേക്ക് ഡോർ തുറന്ന് കയറി ചെന്ന ഞാൻ കേട്ടത് ഈ വാക്കുകൾ ആണ്….ചെന്ന് കയറിയതും അവളിൽ നിന്നും കേട്ടതും ഒക്കെ കൂടി ആയപ്പോൾ മറ്റേ സീനാ ഓർമ്മ വന്നത് ….””ഇവിടിപ്പോ ആരാ പടക്കം പൊട്ടിച്ചേ….ഇന്ന് വിഷുവാ…”” സീനുമായി ഒരു ബന്ധവും ഇല്ലങ്കിലും ആദ്യം മണ്ടയിലേക്ക് ചാടി കയറി വന്നത് ഇതാണ്… സത്യത്തിൽ ഇന്നെന്റെ കല്യാണം തന്നെ ആയിരുന്നോ… അല്ല ഒരുപാട് പ്രതീക്ഷകളോടെ കയറി ചെന്നപ്പോൾ എന്റെ കെട്ടിയോൾ  കതിനകുറ്റി അല്ലെ എന്റെ നെഞ്ചത് വെച്ചു പൊട്ടിച്ചത്…അല്ല പറഞ്ഞിട്ടും കാര്യം ഇല്ല എന്നെ മുന്നിൽ കണ്ടാൽ തന്നെ കാലെവാരി ഭിത്തിയിൽ അടിക്കാനുള്ള ദേഷ്യം അവൾക്ക് വരും അപ്പൊ പിന്നെ ആ ഞാൻ അവളുടെ ഭർത്താവ് ആയി എന്ന് പറയുബോൾ പെണ്ണിന്റെ അവസ്ഥ എന്തായിരിക്കും.

 

പെണ്ണ് ആകെ വാടി തളർന്ന പോലെ….കൺ പോളകളിൽ ചുവപ്പ് പടർന്നിരിക്കുന്നു… മുഖം കരഞ്ഞു.. കരഞ്ഞു വാടി തളർന്ന പോലെ….ഉടുത്തിരിക്കുന്ന കടും നീല സാരി പോലും യഥാക്രമം അല്ല….നിറുകയിൽ ഞാൻ അണിയിച്ച കുങ്കുമം പോലും നെറ്റിയിലേക്ക് പടർന്നിരിക്കുന്നു….

 

“”നിന്നെപോലെയൊരുവൃത്തികെട്ടവന്റെ ഭാര്യയായിജീവിക്കുന്നതിലും ബേധം വല്ല ട്രെയിനും തലവെക്കുന്നതാ…”””

 

അവൾ പൊട്ടിത്തെറിക്കുകയാണ്….അതിനിടയിൽ അവളുടെ മിഴികൾ അണപ്പൊട്ടി ഒഴുകുന്നുമുണ്ട്.

 

പക്ഷെ ഈ ദേഷ്യത്തിന് പിന്നിലെ കാര്യം മാത്രം പിടികിട്ടിയില്ല….സത്യത്തിൽ ഈ നിമിഷം വരെ ഞാൻ വിശ്വസിച്ചിരുന്നു അഞ്ജലിക്ക് എന്നോട് ഇഷ്ടം ഉണ്ടെന്ന് പക്ഷെ അത് ഇല്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ ഹൃദയത്തിൽ എവിടെയോ ഒരു നോവ്…എന്നോട് കാണിക്കാറുള്ള ദേഷ്യത്തിന് പിന്നിലും ഒരു ഇഷ്ടം ഉണ്ടെന്ന് ഞാൻ വിശ്വസിച്ചിരുന്നു…

Updated: May 9, 2021 — 3:35 pm

121 Comments

  1. ❤️❤️❤️❤️❤️

  2. ???…

    വൈകാതെ അറിയിക്കാം ?.

  3. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഏട്ടാ വൈകി പോയ്‌. പല പ്രശ്നങ്ങളാൽ വായിക്കാൻ പറ്റിലാ. ഇന്ന് site open ചെയ്തപ്പോ തന്നെ വായിക്കാന്ന് വച്ചു. ഒരുപാട് ഇഷ്ട്ടയി. ഇനി 3 part വായിക്കണം. പിന്നെ അപൂർവ്വ ജാതകം? waiting ആണ്

  4. നിന്റെ കഥകൾ ഞാൻ വായിക്കാന്‍ ഒരുപാട് ഇഷ്ടമാണ് കാരണം അതിലെ നായിക സ്വഭാവം ശുദ്ധി ullavalum sarirasudhi ullavalum ആയിരിക്കും…
    ഇവിടെ നിന്റെ കഥ kandappolum വായിക്കാന്‍ കാരണം നിന്റെ കഥയിലെ നായിക പരിശുദ്ധ ആയിരിക്കും എന്ന വിശ്വാസം ആണ്.. അത് നീ thakarkkukayano chunke
    എന്നാലും എഴുതുന്നത് നീ ayond ഇപ്പോളും ശുഭ പ്രതീക്ഷ ഉണ്ട്

Comments are closed.