ദീപങ്ങൾ സാക്ഷി 2 [MR. കിംഗ് ലയർ] 681

ഉണ്ണി അഞ്ജലിയെ നോക്കി വിളിച്ചു ചോദിച്ചു. അവന്റെ പിന്നിൽ നിൽക്കുന്ന എന്നെ എല്ലാവരും ആശ്ചര്യത്തോടെ നോക്കുന്നുണ്ട്… പക്ഷെ ഞാൻ അത് മുഖവിലക്ക് എടുത്തില്ല….!

 

“””ഉണ്ണികൃഷ്ണൻ കയറിക്കോള്ളു… മറ്റേയാളെന്നോടാനുവാദംബോലും ചോദിക്കാതെയിറങ്ങിപോയതാണ് … തോന്നുമ്പോലെകയറിയിറങ്ങാനിത്  സത്രമൊന്നുമല്ല…!””

 

എന്നെ നോക്കി ദേഷ്യത്തോടെ അവൾ പറഞ്ഞു…

 

“””സോറി മിസ്സ്‌… അവന് വയ്യാത്തോണ്ടാ… “”””

 

ഉണ്ണി എനിക്ക് വേണ്ടി അപേക്ഷിച്ചു…

 

“””പിന്നെവയ്യായിക….ഇതൊക്കെയവന്റെയൊരു  അടവല്ലേ…!… ഇവനെപ്പോലുള്ളവരുള്ള ക്ലാസ്സിൽ എന്ത് വിശ്വസിച്ചു വരും….അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവൻ…!!! “”””

 

അവൾ എന്നെ നോക്കി അറപ്പോടെ പറഞ്ഞു.. അവളിൽ നിന്നും അനുഗമിക്കുന്ന ഓരോ വാക്കുകളും എന്റെ ഹൃദയത്തിൽ ആണ് വന്ന് പതിക്കുന്നത്…

 

“””മിസ്സ്‌… മിസ്സ്‌ ഇവനെ തെറ്റിദ്ധരിച്ചാണ് ഇങ്ങനെയൊക്കെ പറയുന്നേ….”””

 

അരുൺ എനിക്ക് വേണ്ടി വാദിച്ചു..

 

“””ഒരു തെറ്റിദ്ധാരണയുമില്ല… ഇവനൊക്കെയിങ്ങനെയായതിന്റെ പങ്ക് ഇവനെനല്ലോണം വളർത്താത്തയിവന്റെ അമ്മക്കാണ്…!!

 

എന്റെ അമ്മയെ പറഞ്ഞത് കേട്ട് എനിക്ക് ഇനിയും പിടിച്ചു നിൽക്കന്നാവില്ല എന്ന് മനസിലായതോടെ എന്റെ കൈയിൽ പിടിച്ചിരുന്ന ഉണ്ണിയുടെ പിടിവിടുവിപ്പിച്ചു ഞാൻ പുറത്തേക്ക് വേഗത്തിൽ നടന്നു… ഉണ്ണി പിന്നിൽ നിന്നും എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്… പക്ഷെ ഒന്നും കേൾക്കാൻ ഉള്ള മാസിക അവസ്ഥയല്ലായിരുന്നു എന്റേത്… ഇനിയും അവിടെ നിന്നാൽ എനിക്ക് അവളെ വേദനിപ്പിക്കേണ്ടി വരും എന്ന് തോന്നിയത് കൊണ്ടാണ് മനഃപൂർവം അവിടെന്ന് പിൻവാങ്ങിയത്….ലക്ഷ്യബോധം ഇല്ലാതെ ഞാൻ വേഗത്തിൽ നടന്നു….!

Updated: May 9, 2021 — 3:35 pm

121 Comments

  1. ❤️❤️❤️❤️❤️

  2. ???…

    വൈകാതെ അറിയിക്കാം ?.

  3. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഏട്ടാ വൈകി പോയ്‌. പല പ്രശ്നങ്ങളാൽ വായിക്കാൻ പറ്റിലാ. ഇന്ന് site open ചെയ്തപ്പോ തന്നെ വായിക്കാന്ന് വച്ചു. ഒരുപാട് ഇഷ്ട്ടയി. ഇനി 3 part വായിക്കണം. പിന്നെ അപൂർവ്വ ജാതകം? waiting ആണ്

  4. നിന്റെ കഥകൾ ഞാൻ വായിക്കാന്‍ ഒരുപാട് ഇഷ്ടമാണ് കാരണം അതിലെ നായിക സ്വഭാവം ശുദ്ധി ullavalum sarirasudhi ullavalum ആയിരിക്കും…
    ഇവിടെ നിന്റെ കഥ kandappolum വായിക്കാന്‍ കാരണം നിന്റെ കഥയിലെ നായിക പരിശുദ്ധ ആയിരിക്കും എന്ന വിശ്വാസം ആണ്.. അത് നീ thakarkkukayano chunke
    എന്നാലും എഴുതുന്നത് നീ ayond ഇപ്പോളും ശുഭ പ്രതീക്ഷ ഉണ്ട്

Comments are closed.