ദീപങ്ങൾ സാക്ഷി 2 [MR. കിംഗ് ലയർ] 681

ബെൽ അടിച്ചിട്ടും ഉണ്ണി വന്നില്ല… ഇനി അവന് എന്തെങ്കിലും അസുഖം… എന്റെ മനസ്സ് കെട്ടഴിഞ്ഞ പട്ടം പോലെ സഞ്ചരിക്കാൻ തുടങ്ങി…

 

“””ഗുഡ് മോർണിംഗ് മിസ്സ്‌ “””

 

എല്ലാവരുടെയും ഉച്ചത്തിൽ ഉള്ള ശബ്ദം കേട്ടാണ് ഞാൻ  ഞെട്ടി ബെഞ്ചിൽ നിന്നും എഴുന്നേറ്റ് നിന്നത്….മുഖം ഉയർത്തി നോക്കിയതും കണ്ടത് അഞ്ജലിയെ ആണ്….പെട്ടന്ന് എന്റെ ഹൃദയത്താളം വർദ്ധിക്കാൻ തുടങ്ങി.

 

എല്ലാവരും തിരികെ ഇരുന്നതും ഞാൻ അവളുടെ ദൃഷ്ടി പതിയതേ ഒതുങ്ങി ഇരുന്നു….. പക്ഷെ അവളുടെ മിഴികൾ എന്നെ കണ്ടുപിടിച്ചു…എന്റെ മുഖം കണ്ടതും അവൾ എന്നെ ദേഷ്യത്തോടെ  തുറിച്ചു നോക്കി ശേഷം അത് ഒരു പുച്ഛ ചിരിയായി മാറി…!

 

ചുവപ്പ് ചുരുദാരും അതിന് മാച്ചിംഗ് ആയ സ്കിൻ ഫിറ്റ് പാന്റും മാറിനെ മറച്ചുകൊണ്ട് ഒരു ഷാളും ആണ് പെണ്ണിന്റെ വേഷം…

 

“””മിസ്സ്‌… മിസ്സിന്റെ കല്യാണം മുടങ്ങി എന്ന് കേട്ടു… “”””

 

മുന്നിലെ ബെഞ്ചിൽ ഇരുന്ന ഒരു പെൺകുട്ടി ചോദിച്ചു…

 

“””ചെക്കന് വേറെ ഒരു അഫ്‌യർ ഉണ്ടായിരുന്നു എന്നും അയാൾ ഒളിച്ചോടിയതാണെന്നാ എല്ലാവരും പറയുന്നത്… സത്യമാണോ മിസ്സ്‌… “””

 

എന്റെ മുന്നിലെ ബെഞ്ചിൽ നിന്നും ഒരു പയ്യൻ ചോദിച്ചു…

 

“””സത്യമാണെന്റെക്കല്യാണം മുടങ്ങി…! ചെക്കനോളിച്ചോടിയതാണ് ….വിവാഹശേഷം അവിഹിതവും ഡിവോഴ്സും അതൊക്കെനേരിടുന്നത്തേക്കാൾ ഭേദമ്മല്ലേ… കല്യാണം മുടങ്ങുന്നത്…!! കല്യാണം മുടങ്ങിയാലന്നുമാത്രം  കുറച്ചുവിഷമ്മുണ്ടാവും ….വിവാഹാശേഷമാണ് അങ്ങനെനടക്കുന്നതെങ്കിൽ… ജീവിതം മുഴുവൻവിഷമിക്കണ്ടേ…?”””

 

അവൾ അൽപ്പം ഉച്ചത്തിൽ തന്നെ പറഞ്ഞു.

 

“””അല്ല മിസ്സ്‌…പകരം മിസ്സിനെ വേറെ ആരോ കല്യാണം കഴിക്കാൻ തയ്യാറായെന്നും മിസ്സ്‌ വേണ്ടന്നും പറഞ്ഞെന്നും ഒക്കെ പറയുന്നുണ്ടല്ലോ….ശരിയാണോ മിസ്സ്‌…???

Updated: May 9, 2021 — 3:35 pm

121 Comments

  1. ❤️❤️❤️❤️❤️

  2. ???…

    വൈകാതെ അറിയിക്കാം ?.

  3. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഏട്ടാ വൈകി പോയ്‌. പല പ്രശ്നങ്ങളാൽ വായിക്കാൻ പറ്റിലാ. ഇന്ന് site open ചെയ്തപ്പോ തന്നെ വായിക്കാന്ന് വച്ചു. ഒരുപാട് ഇഷ്ട്ടയി. ഇനി 3 part വായിക്കണം. പിന്നെ അപൂർവ്വ ജാതകം? waiting ആണ്

  4. നിന്റെ കഥകൾ ഞാൻ വായിക്കാന്‍ ഒരുപാട് ഇഷ്ടമാണ് കാരണം അതിലെ നായിക സ്വഭാവം ശുദ്ധി ullavalum sarirasudhi ullavalum ആയിരിക്കും…
    ഇവിടെ നിന്റെ കഥ kandappolum വായിക്കാന്‍ കാരണം നിന്റെ കഥയിലെ നായിക പരിശുദ്ധ ആയിരിക്കും എന്ന വിശ്വാസം ആണ്.. അത് നീ thakarkkukayano chunke
    എന്നാലും എഴുതുന്നത് നീ ayond ഇപ്പോളും ശുഭ പ്രതീക്ഷ ഉണ്ട്

Comments are closed.