“””പലപ്പോഴും നീ എന്നെ വിളിക്കുമ്പോൾ അവളുടെ പേര് കയറി വരാൻ തുടങ്ങിയപ്പോഴേ എനിക്ക് തോന്നിയിരുന്നു… ന്റെ മോന് അവളൂടെന്തോ ഉണ്ടെന്ന്… പക്ഷെ ഏട്ടൻ കല്യാണം കഴിക്കാൻ പോകുന്നത് അവളാണ് എന്ന് അച്ഛൻ പറഞ്ഞപ്പോൾ ഒന്നും ചെയ്യാൻ പറ്റാതെ എന്റെ മോന്റെ ഇഷ്ടം നടത്തി തരാൻ ആവാതെ വീർപ്പുമുട്ടുകയായിരുന്നു ഞാൻ… ഇന്ന് ഏട്ടൻ ഒളിച്ചോടി എന്നറിഞ്ഞപ്പോൾ നിന്നെകൊണ്ട് അവളെ കെട്ടിക്കാൻ അച്ഛനോട് പറഞ്ഞത് ഞാൻ ആണ്.. അങ്ങനെ എങ്കിലും എന്റെ മോന്റെ ആഗ്രഹം നടക്കുമല്ലോ എന്നോർത്തു… പക്ഷെ അവളിൽ നിന്നും അങ്ങനെ ഒരു പ്രതികരണം ഞാൻ പ്രതീക്ഷിച്ചില്ല… “”””
ചേച്ചി കണ്ണുനിറച്ചു ഇടർച്ചയോടെ പറഞ്ഞു നിർത്തി…
എനിക്ക് മറുപടി ആയി ഒന്നും പറയാൻ കിട്ടുന്നുണ്ടായിരുന്നില്ല… ചേച്ചിക്ക് എന്നോട് ഇഷ്ടം ഉണ്ടെന്ന് അറിയാം പക്ഷെ ഇത്രത്തോളം ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു…
ഞാൻ ഞൊടിയിടയിൽ ചേച്ചി ഇറുക്കി കെട്ടിപിടിച്ചു…ചേച്ചിയുടെ തോളിനെ നനച്ചു കൊണ്ട് എന്റെ മിഴികളിൽ നിന്നും കണ്ണുനീർ ഒഴുകിയിറങ്ങി.
പണ്ടും ചേച്ചി ഇങ്ങനെ തന്നെയാണ്… ഞാൻ അങ്ങോട്ട് ഒന്നും ആവിശ്യ പെടില്ല എന്ന് ചേച്ചിക്ക് നന്നായി അറിയാം അതുകൊണ്ട് തന്നെ ചേച്ചിയുടെ ശമ്പളത്തിൽ നിന്നും ഒരു പങ്കു എനിക്കായി എന്നും മാറ്റി വെക്കും…എന്റെ ഒട്ടുമിക്ക്യ കാര്യങ്ങളും കണ്ടറിഞ്ഞു ചെയ്യും …!
അങ്ങനെ ഓരോന്ന് പറഞ്ഞ് ഞാൻ ചേച്ചിയുടെ മടിയിൽ കിടന്ന് ഉറക്കം പിടിച്ചു.
**************************************************
കല്യാണം ദിവസം അരങ്ങേരിയ
ആ സംഭവത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞു ഇന്നാണ് ഞാൻ ക്ലാസ്സിൽ പോകുന്നത്… ഇതിനിടയിൽ പലപ്രവിശ്യം ഉണ്ണി വിളിച്ചെങ്കിലും ഞാൻ കോൾ അറ്റൻഡ് ചെയ്യാൻ മുതിർന്നില്ല…
സാധാരണയിലും നേരത്തെ ഞാൻ കോളേജിലേക്ക് ഇറങ്ങി… ബസ്സിൽ വെച്ച് എന്റെ കോളേജിലെ തന്നെ സ്റ്റുഡന്റസ് എന്നെ ഒരു പരിഹാസ ചിരിയോടെ നോക്കുന്നുണ്ട്….പക്ഷെ ഞാൻ അത് കണ്ടതായി ഭാവിച്ചില്ല……!
ബസ്സ് ഇറങ്ങി കോളേജിന്റെ ഉള്ളിലേക്ക് നടന്നതും പലമുഖങ്ങളിലും ആ പരിഹാസവും പുച്ഛവും നിറഞ്ഞ ചിരി ഞാൻ കണ്ടു…!
ക്ലാസ്സിൽ കയറി ചെന്നപ്പോഴും അവസ്ഥ മോശം അല്ല… ഞാൻ നേരെ എന്റെ സീറ്റിൽ കയറി ഇരുന്നു… ഉണ്ണി വന്നിട്ടില്ല… സമയം ആവുന്നല്ലേ ഉള്ളു…
❤️❤️❤️❤️❤️
?????
???…
വൈകാതെ അറിയിക്കാം ?.
ഏട്ടാ വൈകി പോയ്. പല പ്രശ്നങ്ങളാൽ വായിക്കാൻ പറ്റിലാ. ഇന്ന് site open ചെയ്തപ്പോ തന്നെ വായിക്കാന്ന് വച്ചു. ഒരുപാട് ഇഷ്ട്ടയി. ഇനി 3 part വായിക്കണം. പിന്നെ അപൂർവ്വ ജാതകം? waiting ആണ്
നിന്റെ കഥകൾ ഞാൻ വായിക്കാന്‍ ഒരുപാട് ഇഷ്ടമാണ് കാരണം അതിലെ നായിക സ്വഭാവം ശുദ്ധി ullavalum sarirasudhi ullavalum ആയിരിക്കും…
ഇവിടെ നിന്റെ കഥ kandappolum വായിക്കാന്‍ കാരണം നിന്റെ കഥയിലെ നായിക പരിശുദ്ധ ആയിരിക്കും എന്ന വിശ്വാസം ആണ്.. അത് നീ thakarkkukayano chunke
എന്നാലും എഴുതുന്നത് നീ ayond ഇപ്പോളും ശുഭ പ്രതീക്ഷ ഉണ്ട്