ദീപങ്ങൾ സാക്ഷി 2 [MR. കിംഗ് ലയർ] 681

എന്റെ നേരെയുള്ള പ്രാക്കും കുത്തുവാക്കുകളും കേട്ടുകൊണ്ട് പുറത്തേക്ക് വന്ന അച്ഛൻ അൽപ്പം ഉച്ചത്തിൽ തന്നെ പറഞ്ഞു.

 

“””ഞാൻ പറഞ്ഞതായി ഇപ്പൊ കുറ്റം… പുന്നാര മോൻ കാണിച്ചുകൂട്ടുന്നതിൽ ഒരു കുഴപ്പവും ഇല്ല….!”””

 

അമ്മ എന്നെ നോക്കി പുച്ഛത്തോടെ അച്ചനോട് കയർത്തു.

 

“””ഇവൻ എന്തായാലും ഒരു പെണ്ണിനെ പറഞ്ഞു പറ്റിച്ചു….ഒളിച്ചോടിയിട്ടില്ല…!!”””

 

അച്ഛൻ അമ്മയെ നോക്കി പല്ലിറുമ്മി.

 

“””എന്റെ മോൻ അവന് ഇഷ്ടമുള്ള ഒരു പെണ്ണിന്റെ ഒപ്പം ജീവിക്കാൻ തീരുമാനിച്ചു… അതിൽ ആരും അവനെ കുറ്റം പറയണ്ട…!””

 

അമ്മ ഏട്ടനെ ഞായികരിച്ചു കൊണ്ട് പറഞ്ഞു.

 

ഇവരുടെ ഈ വാക്കുതർക്കങ്ങൾക്കിടയിൽ ഒരു നോക്കുത്തിയെ പോലെ ശിരസ്സ് കുനിച്ചു നിൽക്കാൻ മാത്രം എനിക്ക് ആയുള്ളൂ.

 

“””മതി….അമ്മ ഏട്ടൻ ചെയ്‌ത തെറ്റിനെ ഞായികരിക്കണ്ട… അതുപോലെ ആദീ അഞ്ജലി പറഞ്ഞത് പോലെ ഒരു തെറ്റും ചെയ്യില്ല… അവനെ എനിക്ക് അറിയാം…!!

 

ഹാളിലെ ഒച്ചപ്പാട് കേട്ട് പുറത്തേക്ക് വന്ന ചേച്ചി അമ്മയെ നോക്കി കടിപ്പിച്ചു പറഞ്ഞു ശേഷം എന്നെ ചേർത്ത് പിടിച്ചുകൊണ്ട് എന്റെ മുറിയിലേക്ക് കൊണ്ടുപോയി…

 

“””ആദീ…?”””

 

എന്നെ ബെഡിൽ ഇരുത്തി കൊണ്ട് ചേച്ചി എന്റെ മുഖം പിടിച്ചുയർത്തി കൊണ്ട് വിളിച്ചു…

 

ഇത്രയും നേരം കെട്ടിപൂട്ടി വെച്ചതൊക്കെ ചേച്ചിയുടെ സ്നേഹത്തോടെയും വാത്സല്യത്തോടെയുമുള്ള വിളിയിൽ പുറത്തേക്ക് കുതിച്ചു ചാടി… ഞാൻ പൊട്ടി കരഞ്ഞുകൊണ്ട് ചേച്ചിയുടെ മാറിലേക്ക് വീണു….

Updated: May 9, 2021 — 3:35 pm

121 Comments

  1. ❤️❤️❤️❤️❤️

  2. ???…

    വൈകാതെ അറിയിക്കാം ?.

  3. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഏട്ടാ വൈകി പോയ്‌. പല പ്രശ്നങ്ങളാൽ വായിക്കാൻ പറ്റിലാ. ഇന്ന് site open ചെയ്തപ്പോ തന്നെ വായിക്കാന്ന് വച്ചു. ഒരുപാട് ഇഷ്ട്ടയി. ഇനി 3 part വായിക്കണം. പിന്നെ അപൂർവ്വ ജാതകം? waiting ആണ്

  4. നിന്റെ കഥകൾ ഞാൻ വായിക്കാന്‍ ഒരുപാട് ഇഷ്ടമാണ് കാരണം അതിലെ നായിക സ്വഭാവം ശുദ്ധി ullavalum sarirasudhi ullavalum ആയിരിക്കും…
    ഇവിടെ നിന്റെ കഥ kandappolum വായിക്കാന്‍ കാരണം നിന്റെ കഥയിലെ നായിക പരിശുദ്ധ ആയിരിക്കും എന്ന വിശ്വാസം ആണ്.. അത് നീ thakarkkukayano chunke
    എന്നാലും എഴുതുന്നത് നീ ayond ഇപ്പോളും ശുഭ പ്രതീക്ഷ ഉണ്ട്

Comments are closed.