ദീപങ്ങൾ സാക്ഷി അവസാന ഭാഗം [MR. കിംഗ് ലയർ] 868

“”””ആദീ….””””

 

ആദീയുടെ വീഴ്ച കണ്ട് കരയുന്ന പോലെ അഞ്ജലി അലറി വിളിച്ചു… പെട്ടന്ന് അഞ്ജലയുടെ കൈയിൽ ഒരു പിടുത്തം വീണു….അവൾ മുഖം ഉയർത്തി നോക്കിയപ്പോൾ അവളെ ഒരു ക്രൂര ഭാവത്തിൽ നോക്കുന്ന രാഹുൽ pv….

അതെ അന്ന് ബീച്ചിൽ വെച്ച് ആദീയും അഞ്ജലിയെയും കോപത്തോടെ നിരീക്ഷിച്ച ആ രണ്ട് മിഴികളുടെ ഉടമ….

 

അഞ്ജലി അവന്റെ കൈയിൽ നിന്നും കുതറി മാറാൻ ശ്രമിച്ചപ്പോൾ രാഹുൽ അവളെ പൊക്കി എടുത്ത് സ്കോർപിയോയുടെ അടുത്തേക്ക് വേഗത്തിൽ നടന്നു…

 

ആദീ അത് കണ്ട് എഴുന്നേക്കാൻ ഒരുങ്ങിയതും ആദീയുടെ കൈയിൽ നിന്നും വാങ്ങി തെറിച്ചു വീണ അയാൾ എഴുന്നേറ്റ് ആദീയെ ശക്തിയിൽ ചവുട്ടി…

അവൻ നിലത്തേക്ക് വീണു.

 

അഖിലും രാഹുലും അഞ്ജലിയെ കാറിൽ കയറ്റി കാർ സ്റ്റാർട്ട്‌ ചെയ്തു… അതിനിടയിൽ വീണോടുത്ത് നിന്നും ആദീ എഴുന്നേറ്റിരുന്നു അവൻ തന്നെ ചവുട്ടി ഇട്ട ആളെ വലിച്ചു പൊക്കി പോളോയുടെ ബോണറ്റിൽ  വലിച്ചു അടിച്ചു….

ശരീരം നുറുങ്ങുന്ന വേദനയിൽ അയാൾ അലറി വിളിച്ചു കരഞ്ഞു…

 

ഇതേ സമയം സ്ക്രോപിയോ വേഗത്തിൽ മുന്നോട്ട് എടുത്തു… അതിനുള്ളിൽ അഞ്ജലി അലമുറയിട്ട് കരയാൻ തുടങ്ങി.

 

പോളോയുടെ ബോണറ്റ്റിന്റെ മുകളിൽ കിടക്കുന്ന അയാളുടെ കഴുത്തിൽ ശക്തമായി മുഷ്ടി ചുരിട്ടി ഇടിച്ചുകൊണ്ട് ആദീ ചോദിച്ചു.

 

“””ഒരു ചോദ്യം ഒരു ഉത്തരം…സമ്മതം അല്ലങ്കിൽ നിന്നെ ഇവിടെയിട്ട് ഞാൻ കഴുതറത്തു കൊല്ലും… “”””

 

ആദീ രൗദ്ര ഭാവത്തിൽ കത്തുന്ന വാക്കുകൾ പറഞ്ഞു….അയാളെ എരിയുന്ന മിഴികളോടെ പകയോടെ നോക്കി.

 

“””അവർ എവിടേക്ക് ആണ് പോകുന്നത്…??? “”””

 

“””രണ്ട് കിലോമീറ്റർ അപ്പുറത്തുള്ള തമ്പുരാന്റെ റൈസ്മിൽ ഗോഡൗൺ…””””

 

പേടിയോടെ വിറച്ചു വിറച്ചു അയാൾ ആദീയുടെ ചോദ്യത്തിന് ഉത്തരം നൽകി…

 

കിട്ടേണ്ടത് കിട്ടിയതും ആദീ അയാളുടെ മുഖത്ത് ആഞ്ഞു ഇടിച്ചു… ഇടിയുടെ ആഘാതത്തിൽ അയാളുടെ ബോധം മറഞ്ഞു… ശേഷം ആദീ അയാളുടെ ഷർട്ടും മുണ്ടും വലിച്ചുകീറി അയാളുടെ കൈയും കാലും കെട്ടി ഒപ്പം അയാളുടെ വായമുടൂകയും ചെയ്തു.തന്റെ കൂടെ നടന്ന അഖിൽ തന്നെ ചതിച്ചത് ആദീയിൽ വീറും വാശിയും വർധിപ്പിച്ചു… അവനെ കൊല്ലാകൊല ചെയ്യണം എന്ന് തീരുമാനം അവൻ എടുത്തു കഴിഞ്ഞിരുന്നു.

കൈയും കാലും കെട്ടി അയാളെ കാറിന്റെ ബാക്ക് സീറ്റിലേക്ക് വലിച്ചു കയറ്റി ശേഷം അയാൾ പറഞ്ഞ സ്ഥലത്തേക്ക് ആദീ വേഗത്തിൽ വണ്ടി എടുത്തു….

 

>>>>>>>>>>>>>>>•<<<<<<<<<<<<<<<

Updated: May 20, 2023 — 11:38 pm

217 Comments

  1. ധ്രുവരാജ്

    ഇന്നാണ് ബ്രോ ഈ കഥ വായിച്ചത്. സൂപ്പർ ആയിട്ടുണ്ട്. ഒരുപാടിഷ്ട്ടായി❤️❤️❤️

    1. Same bro otthiri vaiki poyi but its a master piece

  2. Hat’s off broo..
    Athraykk touch aayi story..
    ♥️

    1. Broh ശെരിക്കും പറഞ്ഞാൽ ഈ hat’s off എന്നാല് പ്രണാമം എന്നല്ലെ അതായത് ഈ പ്രണാമം എന്നാല് ആദരാഞജലികൾ എന്നല്ലെ

  3. Ethinte pdf undoooo? Arudeyengilum kayil

  4. നല്ല കഥ. ഒരുപാട് ഇഷ്ടായി..!❣️

    സ്നേഹം..!❤️❤️❤️❤️❤️

  5. Ippozha vayichath nice story mahn ❤️?

  6. ഇത് PDF ആകുമോ plss..

  7. ഊരു തെണ്ടി

    ???

  8. ഇഷ്ടം❤️♥️

  9. ????❤️❤️❤️❤️

  10. വായിക്കാൻ ഒരുപാട് താമസിച്ചു sry.
    കഥ അതിമനോഹരം.
    പറയാൻ വേറെ വാക്കുകൾ കിട്ടുന്നില്ല.

  11. ഒറ്റ വാക്ക് മനോഹരം??

  12. ഒരുപാട് ഒരുപാട് ഇഷ്ടമായി
    എക്കാലത്തെയും എനിക്കേറെ പ്രിയപ്പെട്ട തീമുകളിൽ ഒന്നാണ് ടീച്ചർ സ്റ്റുഡന്റ് ലവ്‌ സ്റ്റോറി …
    ചില ഭാഗങ്ങൾ വായിച്ചപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു.

    അല്ലി ആദിയോട് അസൈൻമെന്റ് ചോദിക്കുമ്പോൾ
    ” നീ ഇതിലാണോ വെച്ചത് എന്ന് ആദി ചോദിക്കുന്നതും ക്ളാസിലെ കുട്ടികൾ മൊത്തം ചിരിക്കുന്നതും ,
    പിന്നെ കോളേജിൽ നിന്നും അല്ലിയുമയി ആദി ഹോസ്പിറ്റലിൽ പോകുന്നതും എല്ലാം മനസ്സിൽ അങ്ങനെ മായാതെ നിൽക്കുകയാണ്.
    ആഘോഷിന് അവൻ അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടി
    നീതിയും നിയമവും എല്ലാം പണക്കാരന്റെ കാൽച്ചുവട്ടിൽ ആകുമ്പോൾ നിയമം നടപ്പിലാക്കാൻ തമ്പുരാനേ പോലെയുള്ള ആളുകൾ തന്നെ വേണ്ടി വരും
    എന്നാലും ജിന്റോ കൂടെ നിന്നു ചതിക്കും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല …

    ഏക വീക്ഷണ കോണിൽ നിന്നും വ്യത്യസ്തമായി രണ്ട് പേരുടെയും വീക്ഷണ തലത്തിൽ നിന്നും കൊണ്ട് കഥ പറഞ്ഞു അത് തന്നെയാണ് മറ്റു കഥകളിൽ നിന്നും ദീപങ്ങൾ സാക്ഷി എന്ന കഥയെ വെത്യസ്ഥം ആക്കുന്നത്

    മലയാള സാഹിത്യകാരന്മാരുടെ കൂട്ടത്തിൽ അധ്വിദീയ സ്ഥാനം അലങ്കിക്കുന്നു വ്യക്തിത്വത്തിന് ഉടമയാണ് നമ്മുടെ King liar എന്ന രാജ നുണയൻ എന്ന് നിസംശയം പറയാം

    അടുത്ത കഥാക്കയി കാത്തിരിക്കുന്നു

  13. തടിയൻ?

    One of the best?

  14. ?????

  15. Chetta kadha orupad ishatyi suuuuuuper ❤❤

  16. നുണയാ…..
    വായന വൈകി…ചില സാഹചര്യങ്ങളിൽ പെട്ടുപോയി.
    അങ്ങനെ അല്ലിക്കും ആദിക്കും കൂട്ടിനു കുഞ്ഞുണ്ണി കൂടി വന്നല്ലേ…
    ഹോസ്പിറ്റലിലെ സീനൊക്കെ സൂപർ ആയിരുന്നു, ആഹ് ഒരു ടെൻഷൻ വായിച്ചപ്പോൾ എനിക്കും കിട്ടി.
    പക്ഷെ അമ്മയുമായി അത്ര വേഗം പൊരുത്തപ്പെടും എന്ന് വിചാരിച്ചില്ല.
    പിന്നെ ലാസ്റ് ഇടിമേടിക്കാൻ വേണ്ടി മാത്രം വണ്ടിയും പിടിച്ചു വന്ന പി വി യെം ടീമിനേം സമ്മതിക്കണം.
    തമ്പുരാനെയും തട്ടി അധോലോകം കൈക്കുള്ളിൽ ആക്കാൻ നോക്കിയ പാവം ജിന്റോ സാറും ഷൂസിട്ട് മതലേക്കയറി.
    എന്തായാലും സാഡ് ആവഞ്ഞത് വായിച്ച എന്റെ ഭാഗ്യം.

    കാത്തിരുന്ന് വായിച്ചുകൊണ്ടിരുന്ന ഒരു കഥ തീർന്ന വിഷമം മാത്രമേ ഇപ്പോൾ ബാക്കി ഉള്ളൂ.

    സ്നേഹപൂർവ്വം…❤❤❤

  17. ലയർ കുട്ടാ, ഇന്നലെ ആണ് വായിച്ചു തുടങ്ങിയെ, ഇന്ന് രാവിലെ 2 മണിക്കൂർ മുൻപ് തീർന്നു, ഇത്രേം വൈകിയത് ഏതോ തെണ്ടി എന്നോട് പറഞ്ഞ് സെഡ് കഥ ആണെന്ന്, ആ ഒറ്റ കാരണം കാരണ വായിക്കാതെ ഇരുന്നേ, ഇന്നലെ അറിഞ്ഞു സെഡ് അല്ലെന്നു, അപ്പൊ തന്നെ തുടങ്ങി..

    സത്യം പറഞ്ഞാൽ, രാവണചരിതം എന്നാ ഒരു സ്റ്റോറി ഇണ്ടായിരുന്നു, LOVER തെണ്ടിയുടെ, അവൻ ആ കഥ ഡിലീറ്റ് ചെയ്തു കളഞ്ഞു, KKയിൽ ആയിരുന്നു, എന്താണെന്നു ചോദിച്ചപ്പോ അവനു അതു വീണ്ടും വായിച്ചപ്പോൾ ഫീൽ തോന്നിയില്ല എന്ന്, ആ കഥയുടെ ഓരോ പാർട്ടും വരാൻ കാത്തിരുന്ന എന്നോട് ഒന്ന് ചോദിച്ചോ, പോട്ടെ ആ കമന്റ്‌ സെക്ഷനിൽ എല്ലാവരോടും ചോദിച്ചോ ഇല്ല, അതുപോരാതെ അതിന്റെ pdf, word, എല്ലാം അവൻ അവന്റെ ഫോണിൽ നിന്നും കളഞ്ഞു. ആ വെഷമം എന്റെ മനസ്സിൽ ഇപ്പോഴും ഒണ്ട്, അത്രക്ക് ഇഷ്ടപ്പെട്ടു ടീച്ചർ സ്റ്റുഡന്റ് പ്രേമകഥയായിരുന്നു അതു, ഇന്നലെ ഈ കഥ വായിച്ചപ്പോ എനിക്ക് നഷ്ടപെട്ട എന്തോ ഒക്കെ തിരിച്ചു കിട്ടയ പോലെ തോന്നി, കാരണം അത്രക്ക് ഇഷ്ട്ടം ആണ് എനിക്ക് ചേച്ചി കഥ, അല്ലെങ്കിൽ ടീച്ചർ സ്റ്റുഡന്റ് കഥ, അതുപോലെ പോസ്റ്റ്‌ മാര്യേജ് ലവ് സ്റ്റോറി ഒക്കെ, അതുകൊണ്ട് എനിക്ക് ഒരുപാട് ഇഷ്ടപെട്ടട ഈ കഥ.. ?❤️

    സത്യത്തിൽ ആദ്യം എനിക്ക് അഞ്ജലിയെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു എല്ലാവരെയും പോലെ, ഇവൻ തിരിച്ചു കൊടുത്തോളും എന്ന് കരുതി ബട്ട്‌ കൊടുത്തില്ല, പക്ഷെ സ്റ്റിൽ നന്നായി തന്നെ അവസാനിച്ചു, ബട്ട്‌ എനിക്ക് കൊറച്ചു നെഗറ്റീവ്സ് തോന്നി, ഞാൻ അതു പറയാ, നീ അതു പോസിറ്റീവ് ആയിട്ട് എടുക്കണം, വിമർശനം അല്ല, മിസ്ടകെസ് അല്ലെന്ക്കിൽ എനിക്ക് എന്തോ പോലെ തോന്നിയത് ഞാൻ പറയാം.

    ആദ്യം തന്നെ അഞ്ജലിയുടെ പെരുമാറ്റം, കഥയെ റിയൽ ലൈഫ് ആയിട്ട് കമ്പയർ ചെയ്യാൻ പാടില്ല ബട്ട്‌, ഒരു ഒറിജിനാലിറ്റി എപ്പോഴും നല്ലതല്ലേ, അതുകൊണ്ട് പറയുവാ, ഒരാൾക്ക് വേറൊരാളെ, ഇടക്ക് ഇടക്ക് ഒടുക്കത്തെ ഇഷ്ടവും, അതുപോലെ ഇടക്ക് അറപ്പും വെറുപ്പും തോന്നാൻ പറ്റുവോ? എനിക്ക് തോന്നുന്നില്ല, കാരണം ഈ കഥയിൽ അഞ്ജലിയുടെ ക്യാരക്ടറുടെ ചില സമയത്തെ സ്വഭാവം അതായതു അവനെ ആക്ഷേപിക്കുന്ന ആ സ്വഭാവം പിന്നേ പ്രേമം ഒലിപ്പീരു ആയി മാറുന്നത് അതു ഉൾകൊള്ളാൻ എനിക്ക് ആകുന്നില്ല, അതു അവൾ മനസ്സിൽ പറയില്ലേ, എനിക്ക് ആദിയെ ഭയങ്കര ഇഷ്ടം ആണ് പക്ഷെ ചെലപ്പോൾ വെറുപ്പാണ്, കാരണം അവന്റെ അമ്മയും ഏട്ടനും പറഞ്ഞത് വെച്ച്, പക്ഷെ അതെങ്ങനെയാടാ ഉവ്വേ, എനിക്ക് അതു ഒട്ടും ഉൾകൊള്ളാൻ ആയില്ല, അതു കഴിഞ്ഞ് തെറ്റിധാരണ മാറി, അതു ഓക്കേ, പിന്നെ ഇങ്ങോട്ട് സീൻ ഇല്ലായിരുന്നു, അടിപ്പൻ പ്രണയ നിമിഷങ്ങൾ ആയിരുന്നു.. ❤️

    അതുപോലെ വേറെ ഒരു റിപീറ്ഡ് അയി തോന്നിയ കാര്യം ആണ്, നീ ചിലയിടത്ത് ഈ പെണ്ണിന്റെ ഭംഗി വർണിക്കുന്ന രീതി, eg : രക്തവര്ണമായ ചുണ്ടുകൾ. അതു നീ ഒരുപാടിടത് യൂസ് ചെയ്യുന്നുണ്ട്, അതു യൂസ് ചെയ്യുന്നതിൽ എനിക്ക് ഒരു പ്രശ്നവും ഇല്ല, ബട്ട്‌ അതു നമ്മൾ ആദ്യമായി ആ ഫീമെയിൽ ക്യാരക്ടറെ കാണുമ്പോ മാത്രം പറയുന്നത അല്ലെ നല്ലത്? അപ്പൊ ഒരു വൗ ഫാക്ടറ വരും പക്ഷെ നീ അതു വീണ്ടും വീണ്ടും അവൾ കരയുമ്പോൾ, അവളെ പിന്നെയും കാണുമ്പോ അതു തന്നെ യൂസ് ചെയ്താൽ ഒരു എഫക്ട് തോന്നുന്നില്ല, അതുപോലെ തന്നെ എന്തോ പോലെ ഒരു തോന്നൽ, വീണ്ടും കരയുന്ന സീൻസ് അല്ലെങ്കിൽ സന്തോഷിക്കുന്ന സീൻസ് വരുമ്പോ ജസ്റ്റ്‌ ചുണ്ട്, അല്ലെങ്കിൽ മനോഹരമായ ചുണ്ട്, അത്രേം ഒക്കെ പറയുവാണേൽ ഇച്ചിരി കൂടി സുഖം ആയിട്ട് തോന്നിയേനെ.. എന്റെ ഒരു സജേഷ്ടൻ മാത്രം ആണേ, എനിക്ക് ഇങ്ങനത്തെ ചെറിയ ഡീറ്റൈൽസിൽ ഭയങ്കര കാര്യം ആണ്, അതുകൊണ്ട് പറഞ്ഞതാ, അതുപോലെ നിന്റെ ഏതാണ്ട് 7-8 കഥകൾ ഞാൻ വായിച്ചിട്ടുണ്ട്, അതുകൊണ്ട് എനിക്ക് പെട്ടെന്ന് ചൂണ്ടി കാണിക്കാൻ പറ്റി, കുറ്റപ്പെടുത്തുന്ന രീതിയിലോ, വേറെ ഒരു രീതിയിലോ എടുക്കല്ലെട്ടോ, നിന്റെ കഥ ഇഷ്ട്ടം ഉള്ളതുകൊണ്ട്, അതു ഇച്ചിരികൂടി നന്നാകാമെങ്കി അതു ആഗ്രഹിക്കുന്ന കൊണ്ട് പറഞ്ഞതാ.. ☺️❤️

    പിന്നേ നമ്മടെ പിള്ളേരു എല്ലാരും ഒണ്ടല്ലോ, പിവി ഇത്രക്ക് വൃത്തികെട്ടവൻ ആണെന്ന് ഞാൻ കരുതിയില്ല, ബ്ലഡി ഫൂൾ.. ??

    അതുപോലെ പ്രവാസി, തമ്പുരാൻ ചേട്ടൻ, അഖിൽ ബ്രോ, മേനോൻകുട്ടി, ഹൈദർ തെണ്ടി, എല്ലാരും നൈസ് ആയിരുന്നു.. ?

    പക്ഷെ നീ ഡികെയേ നാണം കെടുത്തിയല്ലോടാവേ, പാവപ്പെട്ടവന് ഒരു 3 സെക്കന്റ്‌ റോളെ ഉണ്ടായൊള്ളൂ, അതും വന്നിട്ട് അപ്പൊ തന്നെ തീർത്തു വിട്ടു, കഷ്ട്ടം ഒണ്ട്.. ??

    ബാക്കി ഒക്കെ ഒരേ പൊളി, നീയും pdf അല്ലെങ്കി ഇതിന്റെ വേർഡ് ഡിലീറ്റ് ചെയ്ത ബാക്കി തെറി ഞാൻ അന്ന് പറയാം, അഞ്ജലിയെ അവൻ കെട്ടി കഴിഞ്ഞുള്ള സീൻസ് ഒക്കെ ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു, രാവണചരിതത്തിലെ രാജി ടീച്ചറുടെ എക്സ്ആക്ട് കോപ്പി പോലെ, ഭർത്താവിനെ ഇതുപോലെ തന്നെ ആയിരുന്നു രാജി ടീച്ചറും സ്നേഹിച്ചേ, ഒരുപാട് ഇഷ്ടപ്പെട്ടു കുട്ടാ.. ❤️?

    വീണ്ടും ഇതുപോലെ മനോഹരമായ കഥകൾ ആയിട്ട് വാ, പറ്റുവെങ്കി ഇറോട്ടിക് പോസ്റ്റ്‌ മാര്യേജ് സ്റ്റോറി കൊണ്ടുവാ, നമ്മടെ അപൂർവ ജാതകം പോലെ, ആ, അതിന്റെ കാര്യം ഞാൻ നിന്നോട് ചോദിക്കുന്നില്ല, കൊല്ലണ്ട ഇരുന്ന കൊള്ളാം.. അതിനോള്ള തെറി ഞാൻ അന്ന് തരും, അതു വേറെ കാര്യം, എന്തായാലും ഇനീം കാണാം, കാണണം.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

  18. ?സിംഹരാജൻ

    MR.KL❤️?,
    ഈ പാർട്ടും എന്നത്തേയും പോലെ അതി മനോഹരം… ഹാപ്പി എൻഡിങ് തന്നതിൽ വളരെ നന്ദി… എന്റെ ഫേവ് സ്റ്റോറിസ് ഇൽ ഒന്നിൽ ഈ കഥ ഉണ്ടാകും…. സമയം പോലെ അടുത്ത കഥ എഴുത്…..
    ❤️?❤️?

    1. സിംഹരാജൻ ❣️

      ഒത്തിരി സന്തോഷം ബ്രോ…!

      അടുത്ത കഥ സമയം പോലെ എഴുതാം…

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  19. നുണയാ… ❤

    കഥയെ കുറിച്ച് എന്ത്‌ പറയാനാ അടിപൊളി ?

    ആദിയും❤അല്ലിയും. അവരുടെ പ്രണയ നിമിഷങ്ങളും.

    അമ്മ തന്റെ കുഞ്ഞിനെ അറിയുന്ന നിമിഷം.

    എല്ലാം വളരെ നന്നായിരുന്നു.
    കൂടുതലൊന്നും എനിക്കും പറയാൻ അറിയില്ല.

    ?

    1. ❣️

      തുടക്കം മുതൽ നൽകുന്ന ഈ സ്നേഹം നിറഞ്ഞ പിന്തുണക്ക് ഒത്തിരി നന്ദി..മാൻ..

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  20. ❤️❤️❤️❤️

  21. വിഷ്ണു ഹരിദാസ്

    മോനെ ശിഷ്യാ… കൊള്ളാം… ഒറ്റയിരുപ്പിലാണ് ബാക്കി ഭാഗങ്ങൾ എല്ലാം വായിച്ചത്… നല്ല ഫീൽ കിട്ടി… യൂ are അമേസിങ് മാൻ… ഗ്രേറ്റ്‌ ജോബ്… ഇനിയും എഴുതണം… അല്ലാ എഴുതാതെ പറ്റില്ലല്ലോ ലേ…? ????

    1. ആശാനേ… ❣️

      ഒത്തിരി സന്തോഷം….
      എഴുതാതെ പറ്റില്ലല്ലോ…. ഇങ്ങള് മടിയൻ ആയി പോയില്ലേ.. ?????

      സ്നേഹത്തോടെ
      സ്വന്തം
      സ്റ്റുഡന്റ്

Comments are closed.