ദി ഡാർക്ക് ഹവർ 17{Rambo} 1608

“”ഈ ലോകം പോലും…അവന്റെ പതനം ആഗ്രഹിക്കുന്നുണ്ട് മോളേ..!!
അതുകൊണ്ട്മാത്രമാണ് നീയപ്പോൾ ജീവിച്ചിരിക്കുന്നതും…നിന്നെയെനിക്ക് കണ്ടെത്താനായതും..!!””

അപ്പോഴേക്കും അവർ ഏകദേശം പള്ളിയുടെ അരികത്തായെത്തിയിരുന്നു..

പെട്ടെന്നെന്തോ ഓർമ്മവന്നതുപോലെ വണ്ടിവേഗം ഒതുക്കിനിർത്തിക്കൊണ്ട് നിത്യ മാക്സിക്ക് നേരെ തിരിഞ്ഞു..

“”അത്….ഒരു കാര്യം ചോദിക്കാൻ വിട്ടുപോയി..””

“”ഹമ്മ്…
ചോദിച്ചോളൂ…””

“”അല്ലാ…

എനിക്കെന്തെങ്കിലും ആയുധം…””
മുഖത്തെ പരിഭവം മറച്ചുവെക്കാനാവാതെ അവൾ ചോദിച്ചു…

“”അത് നിനക്കവിടെ ചെല്ലുമ്പോൾ ലഭിച്ചോളും..
ഇത് നീ വായിച്ചതല്ലേ…??””
മാക്‌സ് ആ ഡയറി ചൂണ്ടിക്കൊണ്ട് നിത്യയോട് ചോദിച്ചു..

“”ഹമ്മ്…അതേ..””

“”എങ്കിൽ ധൈര്യമായി പൊക്കോളൂ…
നിന്റെയൊപ്പം ഈ ലോകത്തിന്റെ മുഴുവൻ പ്രാർത്ഥനയുണ്ട് മോളേ…””
പതിയെ നിത്യയുടെ മുഖം തഴുകിയശേഷം… നെറ്റിയിലായി ഉമ്മ നൽകിക്കൊണ്ടവൾ പറഞ്ഞുനിർത്തി…

 

“”പിന്നെ മറ്റൊരു പ്രാധാന കാര്യം…

ഈ ലോഹം വളരെ ശ്രദ്ധയോടെ മാത്രമേ കൈകാര്യം ചെയ്യാവൂ…
ഇതിനെയൊരിക്കലും സൂര്യപ്രകാശം തട്ടിക്കരുത്…ജലത്തിനോടും മണ്ണിനോടും ചേർക്കരുത്..!!””
മാക്‌സ് നിത്യയ്ക്ക് നൽകിയ വൃത്താകൃതിയിലുള്ള ലോഹത്തെ ഒന്ന് തഴുകിയ ശേഷം പറഞ്ഞു…

“”ഒരിക്കൽ അവന്റെ ആത്മാവിലിത് ചേർത്തുകഴിഞ്ഞാൽ… ആ നിമിഷംതന്നെ എല്ലാം അവസാനിപ്പിച്ചേക്കണം…
ഒട്ടും വൈകിക്കാതെ തന്നെ..!!

കാരണം…
സമയം വളരെ വിലപ്പെട്ടതാണ്…അത് നമ്മൾ പരമാവധി ഉപയോഗിച്ചേ മതിയാകു..

അതുകൊണ്ട്…ഉത്തമ സമയം വരുന്നതുവരെ നീ പിടിച്ചുനിന്നെ പറ്റൂ…
എന്ത് ത്യാഗം സഹിച്ചിട്ടാണെങ്കിലും…””

“”തീർച്ചയായും…
എന്റെ കഴിവിന്റെ പരമാവധി…””

“”ശരി…
നീ ധൈര്യമായി പോയി വരൂ…

ഞങ്ങളുടെ പ്രാർത്ഥന നിന്നോടൊപ്പമുണ്ട്..””

51 Comments

  1. ബ്രോ…

    ബാക്കി ഭാഗം എപ്പോൾ ഇടും?

  2. ആഞ്ജനേയദാസ്

    മച്ചാനെ…. Still ഇതിന്റെ അടുത്ത ഭാഗത്തിനായി കട്ട് വെയിറ്റിംഗ് ആണ്….

    പെട്ടെന്ന് ഇട്ടാൽ ഞങ്ങൾക്ക് എല്ലാവർക്കും വളരെ സന്തോഷം ആവും

  3. അറക്കളം പീലി

    ബാക്കി എവിടെ?

    1. Bro…

      Ath onn rewrite cheyyan njaanaagrahikkunnu…koode baakki baaghangalum idaam ennan karuthunnath..sry

      1. അറക്കളം പീലി

        വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു

      2. കിരാതൻ

        എന്തായി ബാക്കി ഉണ്ടൊ??

Comments are closed.