ദി ഡാർക്ക് ഹവർ 17{Rambo} 1608

“”ഓ…

എങ്കിലും…ഞാനെങ്ങനെ അതിനെ കീഴ്പ്പെടുത്തും..??
എനിക്കതിന് കഴിയുമെന്ന് തോന്നുന്നുണ്ടോ നിങ്ങൾക്ക്..??””

“”മോളേ..!!

അവനെ നിനക്കേ ഇപ്പോൾ കീഴ്പ്പെടുത്താനാവൂ..
കാരണം…അവൻ നിന്നെയാണ് തിരഞ്ഞെടുത്തത്…
തിരഞ്ഞെടുക്കപ്പെട്ടവർക്കെ അവരെ കീഴടക്കാനാവുകയുള്ളൂ..

ഈ ഡയറിയിൽ നീയത് വായിച്ചില്ലേ..???

യു ആർ ദി ചോസൺ വൺ…. നിന്നെക്കൊണ്ട് മാത്രമേ അത് സാധിക്കു…

പിന്നേ….ഇത് കയ്യിൽ കരുതിക്കോളൂ..””

മാക്‌സ്…ഒരു വൃത്താകൃതിയിലുള്ള ഒരു ലോഹത്തിന്റെ പതക്കം നിത്യയ്ക്ക്നേരെ നീട്ടി…
അത് കയ്യിലെടുത്തപ്പോൾ നല്ല ഭാരമുള്ളതായി അവൾക്ക് തോന്നി..

“”ഞങ്ങളുടെ നാട്ടിലെ ഒരു പ്രത്യേകതരംലോഹമാണ് ഇത്…… വളരെ അമൂല്യവും വിരളവുമായ ഒന്ന്…!!

ഇത് അവന്റെ ആത്മാവിനായി പ്രത്യേകം നിർമ്മിക്കപ്പെട്ടതാണ്…

സ്പെൽ ഫോർ ദി കർസ്ഡ് സ്പിരിറ്റ്‌സ്..!!

അവനെ അടുത്തുകിട്ടുമ്പോൾ ഇത് അതിന്റെ ശിരസ്സ് വരുന്നഭാഗത്ത് ചേർത്തുവെക്കണം…അപ്പോൾ മാത്രമേ അവന്റെ ശരീരത്തിൽ ആയുധമേശുകയുള്ളു…
എങ്കിലേ നിനക്കതിനെ കീഴടക്കാനാവു…!!

പക്ഷേ ഒന്ന് നീ ശ്രദ്ധിക്കണം…
ഈ ലോഹം വെക്കുന്നതിനുമുന്നേ നിന്റെ ചുടുരക്തം ഇതിൽ പുരട്ടിയിരിക്കണം..

എങ്കിലേ….എങ്കിൽ മാത്രമേ നിനക്കവനെ കീഴടക്കാൻ സാധിക്കുകയുള്ളൂ…!!””

അത് നിത്യയുടെ കയ്യിൽ ഭദ്രമായിവെച്ചതിനുശേഷം..മാക്‌സ് വീണ്ടും തുടർന്നു..

“”നിത്യാ…

അവന് ആകെയൊരുപിഴവ് സംഭവിച്ചത് നിന്റെകാര്യത്തിൽമാത്രമായിരുന്നു..

നിനക്ക് പകരം…അവൻ ഇല്ലാതാക്കിയത് നിന്റെ ഇരട്ടസഹോദരിയെയായിപ്പോയി..!!

അതുകൊണ്ട്….ഈയൊരവസരം നാം മുതലെടുത്തേ മതിയാവൂ…
നിനക്ക് വേണ്ടി…നിന്റെ നാടിന് വേണ്ടി…
നിന്റെ സഹോദരിക്കുവേണ്ടി നീയിത് ചെയ്തേ മതിയാവൂ മോളേ…!!””

നിത്യയിൽ….അവരുടെ വാക്കുകൾ ഒരു നടുക്കം സൃഷ്ടിച്ചെങ്കിലും.. എല്ലാം മൗനമായി കേട്ടിരുന്നതെയുള്ളൂ..
എങ്കിലും…അതെല്ലാം അവളുടെ മനസ്സിൽ വലിയതോതിൽ ചലനങ്ങൾ സൃഷ്ടിക്കുന്നുണ്ടായിരുന്നുതാനും..!!

51 Comments

  1. ബ്രോ…

    ബാക്കി ഭാഗം എപ്പോൾ ഇടും?

  2. ആഞ്ജനേയദാസ്

    മച്ചാനെ…. Still ഇതിന്റെ അടുത്ത ഭാഗത്തിനായി കട്ട് വെയിറ്റിംഗ് ആണ്….

    പെട്ടെന്ന് ഇട്ടാൽ ഞങ്ങൾക്ക് എല്ലാവർക്കും വളരെ സന്തോഷം ആവും

  3. അറക്കളം പീലി

    ബാക്കി എവിടെ?

    1. Bro…

      Ath onn rewrite cheyyan njaanaagrahikkunnu…koode baakki baaghangalum idaam ennan karuthunnath..sry

      1. അറക്കളം പീലി

        വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു

      2. കിരാതൻ

        എന്തായി ബാക്കി ഉണ്ടൊ??

Comments are closed.