ദി ഡാർക്ക് ഹവർ 17{Rambo} 1608

“”എന്റെ പുനർജന്മം വരെയോ…??””
നിത്യയുടെ ആശ്ചര്യം ആ വാക്കുകളിൽ വളരെ വ്യക്തമായിരുന്നു..

“”അതേ മോളേ….
ഇത് നിന്നിലർപ്പിച്ച കർമ്മമാണ്… അതിനാൽ നീ തന്നെ തീർത്തെ പറ്റൂ…

ഞാൻ പറഞ്ഞല്ലോ…ഇതെല്ലാം നേരത്തെ എഴുതപ്പെട്ടതാണ് ….
നിന്റെ നിയോഗം അവനെ ഈ പ്രപഞ്ചത്തിൽനിന്നും തുരത്തുക എന്നത് മാത്രമാണ്…

പക്ഷേ…എനിക്ക് നിന്നെ കണ്ടെത്തുക എന്നുള്ളത് വലിയൊരു കടമ്പ തന്നെയായിരുന്നു….ഇത് തന്നെ അവന്റെ നീക്കത്തിലെ പാളിച്ചകൾകൊണ്ട് മാത്രമാണ് നിന്നെയെനിക്ക് തിരിച്ചറിയാനായത്..
….അല്ലെങ്കിൽ….അല്ലെങ്കിൽ ഞാൻ കരുതിയതുപോലെ മറ്റൊന്ന് സംഭവിച്ചേനെ…!!””

മാക്‌സ്….നിത്യയുടെ കൈ മുറുകെ പിടിച്ചുകൊണ്ട് തുടർന്നു

“”ഒന്നുകിൽ നീയവനെ എന്നെന്നേക്കുമായില്ലാതാക്കി ഈ പ്രപഞ്ചത്തിന്റെ നായികയാവും…

അല്ലെങ്കിൽ…””

“”അല്ലെങ്കിൽ…???””

“”അല്ലെങ്കിൽ….താൻതന്നെ സർവ്വലോകങ്ങളുടെയും അന്തകനായി മാറും..!!””

മാക്‌സ് പറഞ്ഞുനിർത്തിയതും… ഒരു കൊള്ളിയാൻ നിത്യയ്ക്കുള്ളിലൂടെ കടന്നുപോയി…
ആ നടുക്കം…അതവളുടെ മുഖത്ത് നന്നേ പ്രത്യക്ഷമായിരുന്നു താനും…!!!

“”ഞാ…..ഞാനോ…..??””
ആ നടുക്കത്തിലും….വാക്കുകൾക്കായി പരതിക്കൊണ്ടവൾ ഒരുവിധം പറഞ്ഞൊതുക്കി..

“”അതേ…
നിന്നിലൂടെ…അവൻ അത് സാധിച്ചെടുക്കും..!!

ഈ പ്രപഞ്ചത്തിന്റെ സാത്താൻ…അത് നീയായ് മാറും…!!””

“”വാട്ട് ദി…ഹെൽ….!!

അങ്ങനെയെങ്കിൽ…
നിങ്ങളാദ്യം പറഞ്ഞ വഴി..??

അതെന്താണ്…??””

“”അത് അവന്റെ നാമം ഉച്ചരിക്കുക എന്നതാണ്…

പക്ഷേ…ഞങ്ങളുടെ ദേവൻ ആ വാക്ക് എല്ലാവരുടെയും മനസ്സിൽനിന്നും അവനെ കീഴ്പ്പെടുത്തിയപ്പോഴേ എടുത്തുകളഞ്ഞിരുന്നു… ഇനിയൊരു പിഴവ് സംഭവിക്കാതിരിക്കുവാൻ..

അതുകൊണ്ട്…ഇനിയാരും അത് ഓർത്തെടുക്കുകപോലുമില്ല..!!

ആ വാക്ക്…എവിടെയും കുറിച്ചിട്ടിട്ടുമില്ല..!!””

51 Comments

  1. ബ്രോ…

    ബാക്കി ഭാഗം എപ്പോൾ ഇടും?

  2. ആഞ്ജനേയദാസ്

    മച്ചാനെ…. Still ഇതിന്റെ അടുത്ത ഭാഗത്തിനായി കട്ട് വെയിറ്റിംഗ് ആണ്….

    പെട്ടെന്ന് ഇട്ടാൽ ഞങ്ങൾക്ക് എല്ലാവർക്കും വളരെ സന്തോഷം ആവും

  3. അറക്കളം പീലി

    ബാക്കി എവിടെ?

    1. Bro…

      Ath onn rewrite cheyyan njaanaagrahikkunnu…koode baakki baaghangalum idaam ennan karuthunnath..sry

      1. അറക്കളം പീലി

        വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു

      2. കിരാതൻ

        എന്തായി ബാക്കി ഉണ്ടൊ??

Comments are closed.