ദി ഡാർക്ക് ഹവർ 17{Rambo} 1608

അവസാന വാക്കുകൾ പറയുമ്പോഴേക്കും..
ഒരുതരം നിർവികാരത അവരുടെ മുഖത്ത് പ്രത്യക്ഷമായി..
ചുണ്ടുകൾ വിറക്കുന്നതും..ശ്വസനരീതിയും മാറുന്നതിൽ അവരിൽ ഭയം നിറയുന്നുണ്ടെന്നുള്ളത് നിത്യ മനസ്സിലാക്കി..

“”പോകാം….നമുക്ക് സമയമില്ല…””
അല്പസമയത്തെ മൗനത്തിനൊടുവിൽ മാക്‌സ് നിത്യയോടായി പറഞ്ഞു..

വീണ്ടും…അവർക്കിടയിൽ മൗനം തളംകെട്ടിക്കിടന്നു..
നിത്യ നോക്കുമ്പോൾ.. മാക്‌സ് വിദൂരതയിലേക്ക് നോക്കിക്കൊണ്ട് എന്തൊക്കെയോ ആലോചിച്ചിരിക്കുകയായിരുന്നു..

“”അതേ…
ഞാനൊന്ന് ചോദിച്ചോട്ടെ…??””
നീണ്ട നിശ്ശബ്ദതയ്ക്ക് വിരാമമിട്ടുകൊണ്ട് നിത്യ പറഞ്ഞുതുടങ്ങി..

“”ഹമ്മ്…””

“”ശരിക്കും…ആരാണ് അവൻ..??

അയാളെന്തിനാണ് ഇതൊക്കെ ചെയ്യുമെന്ന് നിങ്ങൾ കരുതുന്നത്..??””

“”അവന്റെ അച്ഛന്റെ കർമ്മങ്ങളുടെ ഫലം അവന് ലഭിച്ചിട്ടുണ്ടെന്ന് ഞങ്ങൾ കരുതുന്നു..

ചിലപ്പോൾ പ്രതികാരം വീട്ടുക എന്നതായിരിക്കും അവന്റെ ലക്ഷ്യം തന്നെ..!!

പക്ഷേ…ഞാൻ പറഞ്ഞല്ലോ നിത്യാ… അവന്റെ ആത്മാവിപ്പോഴും ഒരു മായയാൽ മൂടപ്പെട്ടിരിക്കുകയാണ്…

ലൈക്ക് ബൈ എ സ്പെൽ…!!

അവന് പുനർജ്ജനിക്കണമെങ്കിൽ ഒന്നെങ്കിൽ അത് ഭേദിക്കണം…അല്ലെങ്കിൽ സ്വന്തമായി ഒരു ആത്മാവില്ലാത്ത ശരീരം വേണം..””

എന്നാൽ നിത്യയെന്നും മറുത്തുപറഞ്ഞില്ല..
അവൾക്കത് ദഹിച്ചില്ലയെന്നത് മാക്സിന് നിത്യയുടെ ഭാവത്തിൽനിന്നുംതന്നെ വായിച്ചെടുക്കാനായി…

“”അതേ…

അതെങ്ങനെ എന്നല്ലേ..???””
മാക്സിന്റെ ചോദ്യത്തിന് അതേയെന്ന് നിത്യ തലയാട്ടി..

“”ഞാൻ പറഞ്ഞല്ലോ…

മുൻപിവിടെ മരണപ്പെട്ടവരുടെയെല്ലാം ആത്മാക്കളെ നിന്നിലാണ് അവൻ ശേഖരിച്ചുവച്ചിരിക്കുന്നത്..

അതുകൊണ്ട് വരുന്ന ഡാർക്ക് ഹവറിൽ നിന്റെ ആത്മാവിനെ അവൻ സ്വീകരിച്ച് നിന്റെ ശരീരം സ്വീകരിക്കും…!!””

“”അങ്ങനെയെങ്കിൽ…

ഞാൻ മരിച്ചാൽ പോരെ..???
പിന്നെയിതൊന്നും നടക്കില്ലല്ലോ..??””

“”നിന്റെയല്ലെങ്കിൽ മറ്റൊരുശരീരം അവൻ കണ്ടെത്തും…
പക്ഷേ…അതിനവന് ഇനിയും വളരെക്കാലം കാത്തിരിക്കേണ്ടിവരും..

നിന്റെ പുനർജന്മം വരെ..!!””

51 Comments

  1. ബ്രോ…

    ബാക്കി ഭാഗം എപ്പോൾ ഇടും?

  2. ആഞ്ജനേയദാസ്

    മച്ചാനെ…. Still ഇതിന്റെ അടുത്ത ഭാഗത്തിനായി കട്ട് വെയിറ്റിംഗ് ആണ്….

    പെട്ടെന്ന് ഇട്ടാൽ ഞങ്ങൾക്ക് എല്ലാവർക്കും വളരെ സന്തോഷം ആവും

  3. അറക്കളം പീലി

    ബാക്കി എവിടെ?

    1. Bro…

      Ath onn rewrite cheyyan njaanaagrahikkunnu…koode baakki baaghangalum idaam ennan karuthunnath..sry

      1. അറക്കളം പീലി

        വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു

      2. കിരാതൻ

        എന്തായി ബാക്കി ഉണ്ടൊ??

Comments are closed.