ദി ഡാർക്ക് ഹവർ 17{Rambo} 1608

വേഗം പുറത്തിറങ്ങി തന്റെ അലമാരക്ക് മുന്നിലെത്തി…
അതിൽനിന്നും ട്രെയിനിങ് സമയത്ത്‌ മേടിച്ചിരുന്ന ബ്ലാക്ക് സ്യൂട്ട് തപ്പിയെടുത്തണിഞ്ഞു…
അത്യാവശ്യം നല്ല മെറ്റിരിയൽ കൊണ്ട് നിർമ്മിച്ചതായതിനാൽ…നല്ല കട്ടിയും ഉറപ്പും അതിനുള്ളതുകൊണ്ടാണ് അതുതന്നെ എടുത്തണിയാമെന്ന് അവൾ കരുതിയത്..

നന്നായി ശരീരത്തോട് ഒട്ടിനിൽക്കുന്നതരത്തിലായിരുന്നു ആ ഡ്രെസ്സ്..അതിൽ അവളുടെ ശരീരത്തിന്റെ അളവുകൾ വളരെ വ്യക്തതയോടെ എടുത്ത്കാണിക്കുന്നുമുണ്ടായിരുന്നു..
എങ്കിലും…അതിനുപുറമെ ഒരു ഓവർകോട്ട് കൂടെ എടുത്തണിഞ്ഞുകൊണ്ട്… അവളിറങ്ങി…

താഴെചെന്ന്… അമ്മയെ വാരിപ്പുണർന്നശേഷം.. വേഗം വണ്ടിക്കടുത്തേക്ക് നീങ്ങി….

“”മോളേ….””

“”അയ്യേ…അമ്മ കരയുന്നോ..???””

അവൾ വണ്ടിയിൽ കയറിയിരുന്നപ്പോഴേക്കും… അവൾക്കരികിലേക്ക് വന്നടുത്തഅമ്മയോടായി പറഞ്ഞു…

“”ശ്ശേ… ഒരു വഴിക്ക് പോകുമ്പോ കരഞ്ഞുകൊണ്ടാണോ യാത്രയാക്കുന്നെ..??

ഹമ്മ്…കണ്ണുതുടച്ചേ…വേഗം..!!””
അവൾ തിടുക്കത്തോടെ പറഞ്ഞു…

“”സൂക്ഷിക്കണേ മോളേ…

എന്തോ ആപത്ത് വരുന്നതുപോലെ എന്റെ മനസ്സ് പറയുന്നുണ്ട്….!!””

“”ഏയ്…ഒന്നും സംഭവിക്കില്ല ന്നെ..!!

എന്ന ശരി…പോയി വരാം…””
അധികം പറഞ്ഞുനിൽക്കാതെ അവൾ വേഗം വണ്ടിയെടുത്തു…
ഇനിയധികം നിന്നാൽ… ഒരുപക്ഷേ അമ്മയെ വീണ്ടും സങ്കടത്തിലാഴ്ത്തുമെന്നുള്ളത് അവൾക്കറിയാവുന്നതുകൊണ്ട് വേഗം വണ്ടിയെടുത്തു..

51 Comments

  1. ബ്രോ…

    ബാക്കി ഭാഗം എപ്പോൾ ഇടും?

  2. ആഞ്ജനേയദാസ്

    മച്ചാനെ…. Still ഇതിന്റെ അടുത്ത ഭാഗത്തിനായി കട്ട് വെയിറ്റിംഗ് ആണ്….

    പെട്ടെന്ന് ഇട്ടാൽ ഞങ്ങൾക്ക് എല്ലാവർക്കും വളരെ സന്തോഷം ആവും

  3. അറക്കളം പീലി

    ബാക്കി എവിടെ?

    1. Bro…

      Ath onn rewrite cheyyan njaanaagrahikkunnu…koode baakki baaghangalum idaam ennan karuthunnath..sry

      1. അറക്കളം പീലി

        വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു

      2. കിരാതൻ

        എന്തായി ബാക്കി ഉണ്ടൊ??

Comments are closed.