ദി ഡാർക്ക് ഹവർ 17{Rambo} 1608

ശേഷം….
അടുത്ത് തുറന്നുവച്ച മുറിയിലേക്ക് നടന്നുകയറി…

അവിടെ…ഒരു മൂലയിൽ നിത്യയുടെ അമ്മ ബോധമറ്റ് കിടപ്പുണ്ടായിരുന്നു…

കുറച്ചപ്പുറമായി….കൈകാലുകൾ ബന്ധിച്ചവസ്ഥയോടെ..
കറുത്ത മുഖംമൂടിയാൽ മുഖം മറക്കപ്പെട്ട്….
ഒരു യുവാവും…

“”എടാ.. ഷിഹാനെ…

അവന്റെ മുഖംമൂടി എടുത്ത് കള…

ഞാനൊന്ന് കണ്ടോട്ടെ അവനെ…””

ടോം പറഞ്ഞതോടെ… അവന്റെ അനുയായിയായിരുന്ന ഷിഹാൻ ആ ചെറുപ്പക്കാരന്റെ മുഖംമൂടി എടുത്തുകളഞ്ഞു…

“”ഹമ്മ്….

ജോൺ…

ഇവന്റെ മറ്റവൾ പണികൊടുത്തെന്ന തോന്നുന്നെ….

കിടക്കുന്ന കിടപ്പ് കണ്ടില്ലേ…!!””
അവന്റെ മുഖത്തേക്ക് ഒരു പുച്ഛത്തോടെനോക്കിക്കൊണ്ട് ടോം പറഞ്ഞു…

××××××

 

“”അതേ….!!

നിന്റെ കർത്തവ്യം….നീ മറന്നുപോകുമോ എന്നുകരുതി ഞാനവനെ ഒളിപ്പിച്ചതാണ്…!!””

“”അപ്പോൾ….എന്റെ അമ്മക്കോ മറ്റോ ഓർമ്മയില്ലാത്തതോ…??””

“”അവന്റെ പരിചയത്തിലുള്ളവരുടെ മനസ്സിൽ നിന്നും ഞാനവന്റെ ഓർമ്മ എടുത്തുകളഞ്ഞു മോളേ….””

“”ഓഹോ….

അവന്റെ പേര് കളഞ്ഞതുപോലെ…അല്ലെ..??””
ഒരു പുച്ഛത്തോടെ നിത്യ ചോദിച്ചു

“”അതേ മോളേ….

പക്ഷേ…ഇവിടെ എന്റെ കഴിവുകൾക്ക് പരിമിതിയുണ്ട്…
അതിനാൽ എല്ലാവരുടെയും മനസ്സിൽനിന്ന് എടുത്തുകളയാനായില്ല…””

അതോടെ നിത്യയുടെയുള്ളിൽ ക്രോധം വർധിച്ചുവന്നു…
എങ്കിലും…അവളത് ഒരുവിധം ശമിപ്പിക്കുവാനായി ശ്രമിച്ചു…

“”നിത്യ…

എല്ലാം നല്ലതിനായിരുന്നില്ലേ..??

അവനില്ലാത്തതുകൊണ്ട…നിനക്ക് നിന്നിൽ പൂർണ്ണശ്രദ്ധ ലഭിച്ചു എന്നേയുള്ളു…

അതിന്…അതിനുവേണ്ടി മാത്രമാണ് ഞാനങ്ങനെ ചെയ്തത്….

പൊറുക്കണം എന്നോട്…””

മാക്സിന്റെ വാക്കുകൾ കേട്ടപ്പോൾ….അത് ശരിയാണെന്നും അവൾക്ക് തോന്നി…

“”ഹാ… കുഴപ്പമില്ലെന്നെ…

വരൂ….എന്നെ വേഗം അവന്റെയടുക്കലെത്തിക്കു…””

നിത്യയും അങ്ങനെ പറഞ്ഞതോടെ മാക്സിന് സന്തോഷമായി…

ഇരുവരും വേഗംചെന്ന് നിത്യയുടെ കാറിൽകയറി അങ്ങോട്ടേക്ക് തിരിച്ചു..

“”ജിപിഎസ് സെറ്റ് ചെയ്തിട്ടുണ്ട്…

ഇവിടുന്ന് കുറച്ചുദൂരമേയുള്ളൂ…””
ഒരു പുഞ്ചിരിയോടെ മാക്‌സ് നിത്യയോടായി പറഞ്ഞു..

നിത്യയപ്പോഴേക്കും..
വണ്ടി കുതിപ്പിച്ചെടുത്തിരുന്നു…

 

തുടരും…..

 

 

 

 

 

 

 

 

 

 

 

 

51 Comments

  1. ബ്രോ…

    ബാക്കി ഭാഗം എപ്പോൾ ഇടും?

  2. ആഞ്ജനേയദാസ്

    മച്ചാനെ…. Still ഇതിന്റെ അടുത്ത ഭാഗത്തിനായി കട്ട് വെയിറ്റിംഗ് ആണ്….

    പെട്ടെന്ന് ഇട്ടാൽ ഞങ്ങൾക്ക് എല്ലാവർക്കും വളരെ സന്തോഷം ആവും

  3. അറക്കളം പീലി

    ബാക്കി എവിടെ?

    1. Bro…

      Ath onn rewrite cheyyan njaanaagrahikkunnu…koode baakki baaghangalum idaam ennan karuthunnath..sry

      1. അറക്കളം പീലി

        വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു

      2. കിരാതൻ

        എന്തായി ബാക്കി ഉണ്ടൊ??

Comments are closed.