ദി ഡാർക്ക് ഹവർ 17{Rambo} 1608

അതോടെ… മന്ത്രോച്ചാരണം പൊടുന്നനെ നിർത്തപ്പെട്ടു..

“”ഓ…അപ്പൊ ചെവി കേൾക്കാം..””
അവൾ വേഗം അകത്തേക്ക് കയറിച്ചെന്നു

“”സോറി …

സോറി ഫോർ കാളിങ് യു ബാസ്റ്റഡ്…
അന്നേരം അങ്ങനെ തോന്നിപ്പോയി..””
വളരെ സൗമ്യതയോടെ അവൾ പറഞ്ഞുനിർത്തി..

“”ഹലോ…

ഐ നീഡ് എ ഹെല്പ്…!!””

ഒരപേക്ഷാസ്വരത്തിൽ നിത്യ പറഞ്ഞെങ്കിലും ആ രൂപം തിരിഞ്ഞതേയില്ല

“”ഇനി ഞാൻ പറയുന്നത് മനസ്സിലാവാഞ്ഞിട്ടാണോ…??

ഏയ്…!!!

ഡോ…താൻ പൊട്ടനാണോ…??””

അത്രയും നേരം പറഞ്ഞിട്ടും യാതൊരുപ്രതികരണവുമില്ലാതായതോടെ നിത്യയ്ക്ക് ദേഷ്യം നന്നേ വർധിച്ചിരുന്നു

“”ബാസ്റ്റഡ്…!!””

വീണ്ടും ആ വാക്ക് പറഞ്ഞതോടെ… ആ രൂപം ഒന്നനങ്ങി…പതിയെ അവളുടെ നേരെ തിരിഞ്ഞതോടെ നിത്യയുടെ തൊണ്ടയിലെ വെള്ളം വറ്റി…!!

പൊട്ടിപ്പൊളിഞ്ഞ മേൽക്കൂരയിലൂടെ അരിച്ചെത്തിയ പൂർണ്ണചന്ദ്ര പ്രകാശത്താൽ.. ആ ഭീകരരൂപം അവൾക്ക് മുന്നിൽ പ്രത്യക്ഷമായി…!!

മുഖം വിളറിവെളുക്കുകയും..
ഹൃദയം..അത്യന്തം വേഗതയോടെയും മിടിച്ചുകൊണ്ടിരുന്നു..
കാലുകൾ നിലത്തുതറഞ്ഞപോലെനിന്നതുകാരണം..അവൾക്ക് പിന്തിരിഞ്ഞോടാൻപോലുമായില്ല..!!

ആ രൂപം…
അതവളിൽ ഭീതി നിറച്ചിരിക്കുന്നു…!!

51 Comments

  1. ബ്രോ…

    ബാക്കി ഭാഗം എപ്പോൾ ഇടും?

  2. ആഞ്ജനേയദാസ്

    മച്ചാനെ…. Still ഇതിന്റെ അടുത്ത ഭാഗത്തിനായി കട്ട് വെയിറ്റിംഗ് ആണ്….

    പെട്ടെന്ന് ഇട്ടാൽ ഞങ്ങൾക്ക് എല്ലാവർക്കും വളരെ സന്തോഷം ആവും

  3. അറക്കളം പീലി

    ബാക്കി എവിടെ?

    1. Bro…

      Ath onn rewrite cheyyan njaanaagrahikkunnu…koode baakki baaghangalum idaam ennan karuthunnath..sry

      1. അറക്കളം പീലി

        വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു

      2. കിരാതൻ

        എന്തായി ബാക്കി ഉണ്ടൊ??

Comments are closed.