ദി ഡാർക്ക് ഹവർ 17{Rambo} 1608

1629220504016

അമ്മയോട് പറഞ്ഞ് അവൾ വേഗം തന്റെ മുറിയിലേക്ക് നടന്നു…

ഷവറിനടിയിൽ നിൽക്കുമ്പോഴും അവളുടെ മനസ്സിലൂടെ പലകാര്യങ്ങളും കടന്നുപോയികൊണ്ടിരുന്നു…

ഇന്നലെ വരെ വിശ്വസിച്ചിരുന്നകാര്യങ്ങൾ മായയാണെന്നറിഞ്ഞതും… തനിക്ക് ഒരു സഹോദരി ഉണ്ടായിരുന്നെന്നതും..!!

അതിലുപരി…
അതുവരെ നടന്ന മരണങ്ങളെല്ലാം…താൻ ചെയ്തതാണെന്ന വസ്തുത..!!

അവൾ വേഗം അവിടെയുണ്ടായിരുന്ന കണ്ണാടിയിൽ തിരിഞ്ഞുനോക്കി…

തന്റെ പുറകിൽ പച്ചകുത്തിയിരിക്കുന്ന രൂപം…!!
ജോണിന്റെ പുറത്ത് കണ്ട അതേ രൂപം…!!

“”ആ…….!!!””
അവൾ തന്റെ മുടിയിഴകളിൽ കുത്തിപ്പിടിച്ച് നിലത്തിരുന്നുകൊണ്ട്.. ഉറക്കെ ആർത്തു..

മനസ്സിന്റെ പിരിമുറുക്കം… അത്രത്തോളമായതിനാലാവാം..!!
തല പിളരുന്നതുപോലെ അവൾക്കനുഭവപ്പെട്ടു…

ആ തണുത്ത വെള്ളത്തിനുപോലും… അവളെ തണുപ്പിക്കാനുമായതുമില്ല..!!

അല്പനേരം കൂടെ…തന്റെ കാൽമുട്ടിൽ തലയും ചേർത്തുവെച്ച്…അതേ ഇരിപ്പ്തുടർന്നു..

“”അപ്പൊ….
അപ്പൊ എല്ലാം….ഞാൻ…

ഞാനായിരുന്നോ…!!””

ഒരുതരം നിസ്സംഗതയോടെ… തലയുയർത്തിപ്പിടിച്ചവൾ പതിയെ ഉരുവിട്ടു..

“”ഉത്തരം എന്റെ കയ്യിലുണ്ടെന്നല്ലേ അവർ പറഞ്ഞത് ….

എങ്കിൽ…
ആ പള്ളി തന്നെയായിരിക്കണം..!!
എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം…””
അവൾ ദൃഢനിശ്ചയത്തോടെ പറഞ്ഞുകൊണ്ട് പതിയെ എഴുനേറ്റു….

51 Comments

  1. ബ്രോ…

    ബാക്കി ഭാഗം എപ്പോൾ ഇടും?

  2. ആഞ്ജനേയദാസ്

    മച്ചാനെ…. Still ഇതിന്റെ അടുത്ത ഭാഗത്തിനായി കട്ട് വെയിറ്റിംഗ് ആണ്….

    പെട്ടെന്ന് ഇട്ടാൽ ഞങ്ങൾക്ക് എല്ലാവർക്കും വളരെ സന്തോഷം ആവും

  3. അറക്കളം പീലി

    ബാക്കി എവിടെ?

    1. Bro…

      Ath onn rewrite cheyyan njaanaagrahikkunnu…koode baakki baaghangalum idaam ennan karuthunnath..sry

      1. അറക്കളം പീലി

        വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു

      2. കിരാതൻ

        എന്തായി ബാക്കി ഉണ്ടൊ??

Comments are closed.