ദി ഡാർക്ക് ഹവർ 17{Rambo} 1608

പോകപ്പോകെ… ആ സ്ഥലം എവിടെയോ കണ്ടതുപോലെ അവൾക്ക് തോന്നിത്തുടങ്ങിയെങ്കിലും…. ഒരൂഹവും കിട്ടിയില്ല..
മനസ്സിന്റെ ഏതോ കോണിൽ… അതങ്ങനെ പതിഞ്ഞു കിടക്കുന്നത്പോലെ

ചിന്തയിൽ മുഴുകിയിരുന്നവൾക്ക്.. അതിനുള്ളയുത്തരം കുറച്ചുമുന്നോട്ട് നീങ്ങിയപ്പോൾത്തന്നെ ലഭിച്ചു..

അവൾ വീണ്ടും…അതേ പള്ളിക്ക് മുന്നിൽ തന്നെ..!!

“”ഇനി…
ഇതും സ്വപ്നമാണോ..??

ഏയ്…കയ്യിൽനിന്നും രക്തം വരുന്നുണ്ടല്ലോ..!!

പക്ഷേ…എന്റെ വണ്ടി..?? ആദ്യമുണ്ടായിരുന്ന കാട്…??””

പക്ഷേ…
ഒന്നിനുമുള്ളയുത്തരം അവൾക്കറിയില്ലായിരുന്നു..

വീണ്ടും..ആരോ മന്ത്രിക്കുന്നതുപോലെ നിത്യയ്ക്ക് തോന്നിത്തുടങ്ങി..
നേരത്തേ കേട്ടിരുന്ന അതേ ശബ്ദം..

പള്ളിക്കകത്തുനിന്നും…!!

വേഗംതന്നെ പള്ളിക്ക് മുന്നിൽചെന്നുനിന്ന ശേഷം.. വേഗം ഉള്ളിലേക്ക് എത്തിനോക്കി..

അതേ…അവിടെ അവൾ പ്രതീക്ഷിച്ചുരുന്നപോലെ ഒരു രൂപത്തെ കാണുവാനായി..

എന്തോ മന്ത്രം ഉച്ചരിക്കുന്നതുപോലെ…
ഒന്നും മനസ്സിലായതുമില്ല..!!

“”ഏയ്…
നിങ്ങളാരാണ്…??””

അപ്പോഴും മന്ത്രോച്ചാരണം തുടർന്നതല്ലാതെ മറ്റൊരു പ്രതികരണവും അവൾക്ക് ലഭിച്ചില്ല..

“”ഹലോ…!!

താൻ കേൾക്കുന്നില്ലേ…??””
ഇത്തവണ നല്ല ഉച്ചത്തിൽത്തന്നെ ചോദിച്ചു..

“”ഇയാളെന്താ.. വല്ല പൊട്ടനുമാണോ…??

ബ്ലഡി ബാസ്റ്റഡ്…!!””
വായിൽവന്നത് അവൾ ഉറക്കെതന്നെ പറഞ്ഞു..

51 Comments

  1. ബ്രോ…

    ബാക്കി ഭാഗം എപ്പോൾ ഇടും?

  2. ആഞ്ജനേയദാസ്

    മച്ചാനെ…. Still ഇതിന്റെ അടുത്ത ഭാഗത്തിനായി കട്ട് വെയിറ്റിംഗ് ആണ്….

    പെട്ടെന്ന് ഇട്ടാൽ ഞങ്ങൾക്ക് എല്ലാവർക്കും വളരെ സന്തോഷം ആവും

  3. അറക്കളം പീലി

    ബാക്കി എവിടെ?

    1. Bro…

      Ath onn rewrite cheyyan njaanaagrahikkunnu…koode baakki baaghangalum idaam ennan karuthunnath..sry

      1. അറക്കളം പീലി

        വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു

      2. കിരാതൻ

        എന്തായി ബാക്കി ഉണ്ടൊ??

Comments are closed.