ദി ഡാർക്ക് ഹവർ 17{Rambo} 1608

അതെടുക്കാനായി അരികിൽ ചെന്നുനോക്കുമ്പോൾ.. അത് നെടുകെ പിളർന്ന.. എന്നാൽ മുഴുവനായും തുറന്നിട്ടുമില്ലാത്തൊരവസ്ഥയിലായിരുന്നു

നിത്യ അത്യധികം സന്തോഷത്തോടെ..അത് കയ്യിലെടുത്ത് നോക്കിയെങ്കിലും.. ഇപ്പോഴും തുറക്കാനായില്ല..

പക്ഷേ…അതിന്റെ ഒത്തനടുക്കായി… ഒരു കുഞ്ഞു വൃത്തം ഉയർന്നുനിൽക്കുന്നത് കാണാനിടയായി..

തന്റെ തള്ളവിരലിനാൽ പതിയെ ഒന്ന് തഴുകിനോക്കിയപ്പോൾ.. എന്തോ ആ വിരലിൽ ആഴ്ന്നിറങ്ങുന്നതായി തോന്നി..!!

വേഗം വിരൽ വലിച്ച് നോക്കിയപ്പോഴേക്കും.. എന്തോ കുത്തിയതുപോലെ രക്തം പുറത്തേക്കെടുത്തിരുന്നു…

“”നാശം….!!

ഇതെന്ത് സാധനമാണോ എന്തോ..

ഇസ്സ്….എന്റെ കൈ…””
അതോടെ വേഗം വിരൽ വായിലിട്ട് നുണഞ്ഞു..

പക്ഷേ…
അടുത്ത നിമിഷം…

അവളെ അമ്പരപ്പിച്ചുകൊണ്ട്…
അതിതീവ്രമായ പ്രകാശം പുറപ്പെടുവിച്ചുകൊണ്ട്…നെടുകെ പിളർന്ന് രണ്ടായി മാറി..!!

തന്റെ കണ്ണുകൾ ഇറുകെയടച്ചെങ്കിലും.. പതിയെ വെളിച്ചത്തിന്റെ തീവ്രത കുറഞ്ഞതോടെ അവൾ…തികഞ്ഞ ആകാംഷയോടെ അതിലേക്ക് തുറിച്ചുനോക്കി..

അതിമനോഹരമായ കല്ലുകൾപതിപ്പിച്ച പിടിയോടുകൂടിയ ഒരു കഠാര..!!!

ഇരുവശവും മൂർച്ചയേറിയ…അറ്റം കൂർത്തുനിൽക്കുന്ന രീതിയിലുള്ള ഒരെണ്ണം

അത് കൈയിലെടുത്ത് നോക്കുമ്പോൾ.. അവൾ പ്രതീക്ഷിച്ചതിനെക്കാൾ അത്യാവശ്യം ഭാരവും തോന്നി

അത് വേഗം തന്റെ തുടയിലെ ചെറിയ പോക്കറ്റിൽ തിരുകി.. ശേഷം ഇനിയെന്ത് എന്നുള്ള ചിന്തയിലാഴ്ന്നു..

ചന്ദ്രന്റെ നിലാവുള്ളതിനാൽ എല്ലായിടവും നന്നായി കാണുന്നുണ്ട്…പക്ഷേ ഇതുവരെ ഇങ്ങനെയൊരു സ്ഥലം കണ്ടതായി അവൾ ഓർക്കുന്നുമില്ല..

ഏതായാലും വഴിയൊന്നുമറിയാത്തതുകൊണ്ട് ചുമ്മാ മനസ്സിൽ തോന്നിയപോലെ…അവൾ മുന്നോട്ട് നടന്നുതുടങ്ങി

51 Comments

  1. ബ്രോ…

    ബാക്കി ഭാഗം എപ്പോൾ ഇടും?

  2. ആഞ്ജനേയദാസ്

    മച്ചാനെ…. Still ഇതിന്റെ അടുത്ത ഭാഗത്തിനായി കട്ട് വെയിറ്റിംഗ് ആണ്….

    പെട്ടെന്ന് ഇട്ടാൽ ഞങ്ങൾക്ക് എല്ലാവർക്കും വളരെ സന്തോഷം ആവും

  3. അറക്കളം പീലി

    ബാക്കി എവിടെ?

    1. Bro…

      Ath onn rewrite cheyyan njaanaagrahikkunnu…koode baakki baaghangalum idaam ennan karuthunnath..sry

      1. അറക്കളം പീലി

        വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു

      2. കിരാതൻ

        എന്തായി ബാക്കി ഉണ്ടൊ??

Comments are closed.