ദി ഡാർക്ക് ഹവർ 17{Rambo} 1608

നിത്യ ഞെട്ടിക്കൊണ്ട് കണ്ണ് തുറന്നു…!!

“”അതേ…
തനിക്കിപ്പോൾ മനസ്സിലാവുന്നുണ്ട്…!!””

കണ്ണ് തുറന്നതോടെ..അവൾ ചുറ്റും നോക്കിക്കൊണ്ടിരുന്നു..
എവിടെയാണ് താനെന്നുള്ളതറിയാനായി…
പക്ഷേ…ഒരെത്തുംപിടിയും കിട്ടിയതേയില്ല..!

സമയം രാത്രിയാണ്…നല്ല പൂനിലാവുണ്ട്..
ഒരു കുന്നിൽചെരിവിലായിട്ടായിരുന്നു അവളുടെ കിടത്തംതന്നെ….അരികത്തായി എന്തോ ഒരു മരവുമുണ്ട്.. അതേതാണെന്ന് മനസ്സിലായതുപോലുമില്ല..!!

“”ഉയരൂ…

ഇത് നിന്റെ സമയമാണ്…!!””
വീണ്ടും ആ ശബ്ദംകേട്ടതോടെ എഴുന്നേറ്റിരുന്നുകൊണ്ട് നാനാ ഭാഗത്തേക്കും തന്റെ നോട്ടമെറിഞ്ഞു..

പക്ഷേ..ഒന്നും കണ്ടെത്തുവാനായില്ല..!!

എങ്കിലും…ആ വാക്കുകൾ അവളിൽ എന്തോ ഒരൂർജ്ജം നിറയ്ക്കുന്നതുപോലെ തോന്നുകയും.. തന്റെ കൈകാലുകൾക്ക് ബലംവയ്ക്കുന്നതായും അവൾക്ക് തോന്നിത്തുടങ്ങി

“”വരൂ…

അവന്റെയന്തകനായി…. ഈ ലോകത്തെ രക്ഷിക്കൂ…””
ഒരശരീരിപോലെ മധുരമായ ശബ്ദം..തന്റെ കാതുകളെ പുൽകിക്കൊണ്ടിരുന്നു..

“”ഇനി മാക്‌സായിരിക്കുമോ..??

ആയിരിക്കും…എല്ലാവരുടെയും പ്രാർത്ഥന തന്റെ കൂടെയുണ്ടെന്നല്ലേ മാക്‌സ് പറഞ്ഞത്..””

അതോടെ…തന്റെ മനസ്സിലെ എല്ലാ ചിന്തകളും മാറിക്കിട്ടി..
പരിഭവം നിഴലിച്ചിരുന്ന ആ മുഖത്ത്.. ഇപ്പോൾ ആയിരം സൂര്യന്റെ പ്രഭയായിരുന്നു

പതിയെ..ഭൂമിയിലേക്ക് കിടന്നശേഷം … കാലുകൾ പുറകോട്ട്കൊണ്ടുവന്ന്.. തന്റെ ചുമലിൽ സമ്മർദ്ദംചെലുത്തിക്കൊണ്ട്.. അവൾ ഞൊടിയിടയിൽ എഴുന്നേറ്റു..

ഒന്ന് മൂരിനിവർന്ന്… കൈകാലുകളിൽ പറ്റിപ്പിടിച്ചിരുന്ന പൊടി തൂത്തുകളയുന്നേരമാണ്.. തന്റെ കയ്യിലുണ്ടായിരുന്ന പെട്ടിയെക്കുറിച്ചോർമ്മവന്നത്..

പക്ഷേ…അടുത്ത നിമിഷംതന്നെ…
കുറച്ചപ്പുറം മാറിക്കിടക്കുകയായിരുന്ന പെട്ടി..അവളുടെ ശ്രദ്ധയിൽ പതിഞ്ഞുകഴിഞ്ഞിരുന്നു..

51 Comments

  1. ബ്രോ…

    ബാക്കി ഭാഗം എപ്പോൾ ഇടും?

  2. ആഞ്ജനേയദാസ്

    മച്ചാനെ…. Still ഇതിന്റെ അടുത്ത ഭാഗത്തിനായി കട്ട് വെയിറ്റിംഗ് ആണ്….

    പെട്ടെന്ന് ഇട്ടാൽ ഞങ്ങൾക്ക് എല്ലാവർക്കും വളരെ സന്തോഷം ആവും

  3. അറക്കളം പീലി

    ബാക്കി എവിടെ?

    1. Bro…

      Ath onn rewrite cheyyan njaanaagrahikkunnu…koode baakki baaghangalum idaam ennan karuthunnath..sry

      1. അറക്കളം പീലി

        വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു

      2. കിരാതൻ

        എന്തായി ബാക്കി ഉണ്ടൊ??

Comments are closed.