ദി ഡാർക്ക് ഹവർ 17{Rambo} 1608

സൂര്യപ്രകാശം… അവിടെയെങ്ങും പരന്നുതുടങ്ങിയതോടെ ഇനിയും കളയാൻ തന്റെകയ്യിൽ സമയമില്ലെന്ന വസ്തുത കണക്കിലെടുത്ത്… രണ്ടും കല്പിച്ചുകൊണ്ടവൾ ഉള്ളിലേക്ക് കടക്കാൻ തീരുമാനിച്ചു..

“”ഇനി ഇതിനകത്ത് എവിടെയാണോ എന്തോ…??””
ഉള്ളിലെ ശൂന്യതയിലേക്ക് കണ്ണ് പായിച്ചുകൊണ്ട് അവൾ സ്വയംപിറുപിറുത്ത് ഉള്ളിലേക്ക് കാൽ നീട്ടിയതും.. എന്തോ ഒന്ന് അവളേയും വലിച്ചുകൊണ്ട് ഉള്ളിലേക്ക് മറിഞ്ഞു..!!

 

×××××

നല്ല തലവേദനയോടെയാണ് നിത്യയ്ക്ക് ബോധം വീണത്….
അൽപ്പനേരം തലയിൽകൈവെച്ച് കിടന്നശേഷം…അവൾ പതിയെ കണ്ണ് തുറന്ന് നോക്കിയെങ്കിലും…മുന്നിലെ കാഴ്ചകളെല്ലാം അവ്യക്തമായിതന്നെ നിന്നു..

കണ്ണ് തുറക്കുവാൻ പരമാവധി ശ്രമിച്ചെങ്കിലും..ക്ഷീണിതയായതുകൊണ്ട് ഒന്നിനും ആവതില്ലായിരുന്നു..
ഒന്ന് ശബ്ദമുയർത്താനോ..ആർത്തുകരയാനോ അവളെക്കൊണ്ടായില്ല..!!

എഴുന്നേറ്റിരിക്കാൻ ചെറിയൊരു പാഴ്ശ്രമം നടത്തിനോക്കിയെങ്കിലും..അതിലുമവൾ നിർദാക്ഷിണ്യം പരാജയപ്പെട്ടു..

തന്റെ കൈകാലുക്കൾക്കൊന്നും ബാലമില്ലാത്ത വല്ലാത്തതരം ഒരവസ്ഥയിലായിരുന്നു അവളന്നേരം..
ഉയർത്താൻ ശ്രമിക്കുന്തോറും ബലം കുറഞ്ഞുവരുന്നതുപോലെ..!!
അതുകൊണ്ട്തന്നെ പിന്നീടുള്ളതുടർശ്രമങ്ങളിലും പരാജയം തന്നെ അവളെതേടിയെത്തി..

എന്തുചെയ്യണമെന്നറിയാതെ…ആ സ്ഥലത്ത് കണ്ണുകളുമടച്ച് കിടപ്പ് തുടർന്നു..

ഇതുവരെ നടന്നതൊന്നും താൻ മുൻകൂട്ടികണ്ടതല്ലായിരുന്നല്ലോ..
അതുകൊണ്ട് വരുന്നത് വരട്ടെയെന്നചിന്ത മനസ്സിലുറപ്പിച്ചു…

കുറച്ച് കഴിഞ്ഞതോടെ… ആരുടെയോ ശബ്ദം കേട്ടതുപോലെ അവൾക്ക്തോന്നി..

വളരെ പതിഞ്ഞ ശബ്ദമായതിനാൽ അവൾക്കത് അവ്യക്തമായിതോന്നി…
എങ്കിലും…കാതോർത്തുനോക്കി..

ആരോ പറയുന്നപോലെ ആദ്യമവൾക്ക് തോന്നിയെങ്കിലും..ശബ്ദം കൂടിവന്നതോടെ സംസാരിക്കുന്നതാണെന്ന് മനസ്സിലായി..
പക്ഷേ..ഒന്നും മനസ്സിലായില്ല..

51 Comments

  1. ബ്രോ…

    ബാക്കി ഭാഗം എപ്പോൾ ഇടും?

  2. ആഞ്ജനേയദാസ്

    മച്ചാനെ…. Still ഇതിന്റെ അടുത്ത ഭാഗത്തിനായി കട്ട് വെയിറ്റിംഗ് ആണ്….

    പെട്ടെന്ന് ഇട്ടാൽ ഞങ്ങൾക്ക് എല്ലാവർക്കും വളരെ സന്തോഷം ആവും

  3. അറക്കളം പീലി

    ബാക്കി എവിടെ?

    1. Bro…

      Ath onn rewrite cheyyan njaanaagrahikkunnu…koode baakki baaghangalum idaam ennan karuthunnath..sry

      1. അറക്കളം പീലി

        വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു

      2. കിരാതൻ

        എന്തായി ബാക്കി ഉണ്ടൊ??

Comments are closed.