നേരം പുലർന്നുതുടങ്ങിയിരുന്നു… അതുകൊണ്ട് ആ പെട്ടി വേഗം തുറക്കുവാൻ ശ്രമിച്ചെങ്കിലും. . അത് ഒരുവിധത്തിലും തുറക്കാൻ കൂട്ടാക്കിയില്ല
കുലുക്കി നോക്കിയെങ്കിലും… ഉള്ളിലൊന്നുംതന്നെയുള്ളതായി തോന്നിയില്ല..അല്പം ഭാരം തോന്നിയതൊഴിച്ചാൽ. .മറ്റൊന്നുമവൾക്ക് കണ്ടെത്താൻ പോലുമായില്ല..!!
അപ്പോഴേക്കും..കിഴക്ക് വെള്ളകീറുവാൻ തുടങ്ങിയിരുന്നു…
ഉദയസൂര്യന്റെ കിരണങ്ങൾ…പതിയെ ഭൂമിയെചുംബിച്ചുകൊണ്ടിരുന്നു..
നിത്യ…വളരെയധികം ക്ഷീണിതയായി മാറിയിരുന്നു..
നിരന്തരമായുള്ള യാത്രയുടെയും.. ഉറക്കം വെടിഞ്ഞതിന്റെയും ആലസ്യങ്ങൾ..ആ മുഖത്ത് തെളിവായിരുന്നു..എങ്കിലും അധികസമയം കളയാതെതന്നെ ആ പെട്ടിയും കയ്യിലെടുത്തവൾ പള്ളിക്കുനേരെ നടന്നടുത്തു..
തന്റെയോർമ്മയിലുള്ളതിനെക്കാൾ പരിതാപകരമായിരുന്നു ആ പള്ളിയുടെ ഇപ്പോഴത്തെയവസ്ഥയെന്നത് ഒറ്റനോട്ടത്തിൽതന്നെ അവൾക്ക് മനസ്സിലായി..
മുന്നിൽ നിലനിൽക്കുന്ന പടികൾ പതിയെ കയറിത്തുടങ്ങിയതും…ഭയത്തിന്റെ നാമ്പുകൾ അവളുടെ മനസ്സിൽ തളിരിട്ടുതുടങ്ങി..
അന്ന് ജോണിന്റെകൂടെ വന്നപ്പോൾ.. അന്നവന് സംഭവിച്ച കാര്യങ്ങളിലേക്ക് അവളുടെയോർമ്മകൾ ചേക്കേറി.. വാതിലിനടുത്തേക്ക് പോയതും…എന്തോ ഒന്ന് അവനെ ഉള്ളിലേക്ക് വലിച്ചുകൊണ്ടുപോയതും…!!
എല്ലാം ഒരു സിനിമകണക്കേ ഓടിയെത്തിയതും.. അവളിലെ ഭയം വീണ്ടും വർധിപ്പിച്ചു..
“”അവസാനം മാക്‌സും എന്തോ… ഒരപായ സൂചന തന്നെയല്ലേ പറയാതെ പറഞ്ഞത്…??
അവരുടെ അവസാനത്തെ വാക്കുകൾ..!!
അവർക്കുപോലുമറിയില്ല എന്നുകൊണ്ടുദ്ദേശിച്ചത് എന്താകും…??””
മനസ്സിലെ ചിന്തകൾ കാട്കയറുന്നതിനോടൊപ്പം..പതിയെ അതിനകത്തേക്ക് കണ്ണെറിഞ്ഞു..
തികച്ചും ശൂന്യം…!!!
“”ശ്ശെടാ…
അതിന് ജോൺ ആരാ…??
എന്റെ പൊട്ടബുദ്ധിയിൽ എപ്പോഴോ തോന്നിയ ഒരൈറ്റം…
എന്നിട്ട് അതാലോചിച്ച് ഇപ്പൊ പേടിക്കുന്നു..
ഹോ….ലജ്ജാവഹം..!!
ഒരൈപിയെസ്സുകാരിയാണുപോലും…!!
ഫ**…!!!!”””
ഓരോന്നാലോചിച്ച് കൂട്ടുന്നതിനിടക്ക് സ്വബോധം വന്നപോലെ അവൾ പുലമ്പി
ബ്രോ…
ബാക്കി ഭാഗം എപ്പോൾ ഇടും?
മച്ചാനെ…. Still ഇതിന്റെ അടുത്ത ഭാഗത്തിനായി കട്ട് വെയിറ്റിംഗ് ആണ്….
പെട്ടെന്ന് ഇട്ടാൽ ഞങ്ങൾക്ക് എല്ലാവർക്കും വളരെ സന്തോഷം ആവും
ബാക്കി എവിടെ?
Bro…
Ath onn rewrite cheyyan njaanaagrahikkunnu…koode baakki baaghangalum idaam ennan karuthunnath..sry
വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു
എന്തായി ബാക്കി ഉണ്ടൊ??