ദി ഡാർക്ക് ഹവർ 17{Rambo} 1608

“”അതേ…

എന്നെ അവസാനിപ്പിക്കാൻ വന്നയിടത്ത്.. എനിക്കുപകരം ജീവൻ നഷ്ടപ്പെട്ടവൾ.. എന്റെ കൂടപ്പിറപ്പ്..!!

അപ്പോൾ…താൻ തന്നെ ആയുധം എന്നുപറഞ്ഞത്…അവളിലായിക്കൂടെ..??

അങ്ങനെയെങ്കിൽ…

അത്…അതവളുടെ കല്ലറയ്ക്കകത്താണോ..???””

“”ബീപ്….…..ബീപ്…..”””

അന്നേരംതന്നെ…അവളുടെ ഫോൺ റിങ് ചെയ്തു..
എന്നും രാവിലെഴുന്നേൽക്കാൻ വെക്കാറുള്ള അലാറമായിരുന്നു…. പതിവ്പോലെ അതിന്നും ശബ്‌ധിച്ചു..!!

“”ഓ ഗോഡ്…

സൺ റൈസിനിനി അധികം സമയമില്ലല്ലോ..!!

വാട്ട് ദി ഹെൽ””

പക്ഷേ…
ആ കല്ലറ തുറക്കണോ വേണ്ടയോ എന്നുള്ള ചിന്ത…അവളിൽ വളരെ ശക്തമായി നിലനിന്നു..

തന്റെ സഹോദരിയുടെ കല്ലറ തുറക്കുന്നതിൽനിന്നും മനസ്സ് വിലക്കിയെങ്കിലും… ഒടുവിൽ അവൾക്കതിൽ നിന്നും പിന്തിരിയേണ്ടിവന്നു…

മുന്നിൽവന്നുനിനല്ക്കുന്ന സർവ്വനാശമെന്ന യാഥാർഥ്യം…അവളുടെ പാഴ്ചിന്തകളെ കാറ്റിൽപറത്തി..!!

പിന്നെയെല്ലാം പെട്ടെന്നായിരുന്നു.. എവിടുന്നോ ഒരു മരക്കൊമ്പ് തപ്പിപ്പിടിച്ചുകൊണ്ട് വരികയും.. കല്ലറ തുറക്കുവാനായി പരമാവധിശ്രമിക്കുകയും ചെയ്തു..

പക്ഷേ…നിരാശയായിരുന്നു ഫലം..!!

അവസാനം എന്തുചെയ്യുമെന്നറിയാതെ.. ആ കല്ലറയ്ക്ക് സമീപം മുട്ടിലിരുന്നു…
നിരാശയുടെയോ ദേഷ്യത്തിന്റെയോ ഫലമായി…കയ്യിൽ കരുതിയിരുന്ന കമ്പ് വശത്തേക്ക് നീട്ടിയെറിഞ്ഞുകളഞ്ഞു..

അത് ചെന്ന് കൊണ്ടത്..കല്ലറയ്ക്ക് സമീപം വെച്ചിരുന്ന ആ കുരിശിലായിരുന്നു..
ആ ഇടിയുടെ ആഘാതത്തിൽ..അത് പിന്നോട്ടൽപ്പം ചരിയുകയും..കൂടെത്തന്നെ കല്ലറ പതിയെ തുറക്കുകയും ചെയ്തു..

നിത്യയാണേൽ ആകെ ആശ്ചര്യപ്പെട്ടുപോയിരുന്നു.. എങ്കിലും ഉള്ളിലെന്തെന്നറിയുവാൻ തിടുക്കത്തിൽ നോട്ടമമെറിഞ്ഞപ്പോൾ അതിനുള്ളിൽ ഒരു കൊച്ചു പെട്ടിമാത്രമായിരുന്നു കാണാനായത്..

വേഗം…അത് പുറത്തെടുത്ത്…അതിന്മേൽ പറ്റിപ്പിടിച്ചിരുന്ന പൊടിയെല്ലാം തൂത്തശേഷം അവൾ പതിയെ എഴുന്നേറ്റു…

51 Comments

  1. ബ്രോ…

    ബാക്കി ഭാഗം എപ്പോൾ ഇടും?

  2. ആഞ്ജനേയദാസ്

    മച്ചാനെ…. Still ഇതിന്റെ അടുത്ത ഭാഗത്തിനായി കട്ട് വെയിറ്റിംഗ് ആണ്….

    പെട്ടെന്ന് ഇട്ടാൽ ഞങ്ങൾക്ക് എല്ലാവർക്കും വളരെ സന്തോഷം ആവും

  3. അറക്കളം പീലി

    ബാക്കി എവിടെ?

    1. Bro…

      Ath onn rewrite cheyyan njaanaagrahikkunnu…koode baakki baaghangalum idaam ennan karuthunnath..sry

      1. അറക്കളം പീലി

        വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു

      2. കിരാതൻ

        എന്തായി ബാക്കി ഉണ്ടൊ??

Comments are closed.