ദി ഡാർക്ക് ഹവർ 17{Rambo} 1608

തലയും ചൊറിഞ്ഞിട്ട് പോകാൻ നേരം…അവളുടെ കണ്ണുകൾ മറ്റൊരു കല്ലറയിൽ പതിച്ചു…
അതിൽ പേര്…അത്ര തെളിച്ചത്തിലല്ലായിരുന്നു..

പക്ഷേ…ഉള്ളിൽ തോന്നിയ പ്രേരണയാലെ നിത്യ പതിയെ പേരിന്റെ ഭാഗത്ത് പറ്റിപ്പിടിച്ചുനിന്ന അഴുക്ക് തുടച്ചുമാറ്റിയതും.. അവളുടെ മിഴികൾ ആശ്ചര്യത്തോടെ തുറിച്ചുനിന്നു…

“”അ…അമേയ….!!””

 

 

ആദ്യമൊന്ന് ഞെട്ടിത്തരിച്ചു പിന്നിലേക്ക് നീങ്ങിയെങ്കിലും…പതിയെ അവളുടെ മുഖത്ത് കാർമേഘങ്ങൾ ഇരുണ്ടുകൂടി..

“”അതേ…

അമേയ…

എന്റെ ..

എന്റെ നിരഞ്ജന…!!””
അപ്പോഴേക്കും…അവളുടെ മിഴികൾ നിറഞ്ഞൊഴുകിയിരുന്നു..

പതിയെ…ആ കല്ലറക്ക്‌ സമീപമിരുന്ന്… ഇന്നേവരെ കാണാതെയും അറിയാതെയും പോയ കൂടപ്പിറപ്പിനുവേണ്ടി മിഴിനീർപ്പൊഴിച്ചു…

എത്രനേരം..അതേയിരിപ്പ് തുടർന്നെന്നുള്ളത് അവൾക്കൊരു നിശ്ചയവുമില്ലായിരുന്നു…
എങ്കിലും..അല്പം കഴിഞ്ഞതോടെ അവൾ യാഥാർഥ്യത്തിലേക്ക് മടങ്ങിയെത്തി..

അതിന്മേൽ പറ്റിപ്പിടിച്ചിരുന്ന അഴുക്കെല്ലാം അവൾ തൂത്തുകളഞ്ഞു..
ഒരു കുഞ്ഞുകല്ലറയും..അതിന്റെ ആഗ്രഭാഗത്തായി ഒരു കുഞ്ഞുകുരിശുമായിരുന്നു ഉണ്ടായിരുന്നത്..

എണീക്കുന്നതിനുമുന്നേ..
അവളുടെ നെറുകയിൽ ഒരു ചുടുചുംബനമർപ്പിക്കാനും നിത്യ മറന്നില്ല..

ശേഷം…
നിറഞ്ഞ തന്റെ മിഴികൾ തുടച്ചുകൊണ്ട് തന്റെ ദൗത്യത്തിനായി മുന്നോട്ട് ചലിക്കാനാഞ്ഞതും….എന്തോ തന്നെ പിന്തിരിപ്പിക്കുന്നതുപോലെ അവൾക്കനുഭവപ്പെട്ടു…

ഡയറിയിൽ കുറിച്ചിട്ടവാക്കുകൾ…അത് അവളുടെ മനസ്സിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നു..

“”അവനെ കീഴടക്കാൻ…എനിക്കായുധം വേണം..!!

അത്…അത് എന്നിലാണുള്ളത്…!!

എന്നിലെന്ന് പറയുമ്പോൾ…??””

അത് പറഞ്ഞുകൊണ്ട്…അവളുടെ കണ്ണുകൾ ചെന്നൊടുക്കിനിന്നത് അമേയയുടെ കല്ലറയിലാണ്..!!

51 Comments

  1. ബ്രോ…

    ബാക്കി ഭാഗം എപ്പോൾ ഇടും?

  2. ആഞ്ജനേയദാസ്

    മച്ചാനെ…. Still ഇതിന്റെ അടുത്ത ഭാഗത്തിനായി കട്ട് വെയിറ്റിംഗ് ആണ്….

    പെട്ടെന്ന് ഇട്ടാൽ ഞങ്ങൾക്ക് എല്ലാവർക്കും വളരെ സന്തോഷം ആവും

  3. അറക്കളം പീലി

    ബാക്കി എവിടെ?

    1. Bro…

      Ath onn rewrite cheyyan njaanaagrahikkunnu…koode baakki baaghangalum idaam ennan karuthunnath..sry

      1. അറക്കളം പീലി

        വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു

      2. കിരാതൻ

        എന്തായി ബാക്കി ഉണ്ടൊ??

Comments are closed.