“”ഓ…
അല്ലെങ്കിലും സ്വപ്നത്തില്പോലും കരുതാത്ത സംഭവങ്ങളല്ലേ ഇവിടെയരങ്ങേറുന്നെ..
അപ്പോഴാ ഇത്…!!””
തലക്കൊരു കിഴുക്കും വെച്ചുകൊടുത്തവൾ വീണ്ടും മുന്നോട്ട് നടന്നു
“”അല്ല…
അതിനെ കീഴ്പ്പെടുത്താനുള്ളത് ഇവിടുന്ന് ലഭിക്കുമെന്നല്ലേ മാക്‌സ് പറഞ്ഞേ..??
അങ്ങനെയെങ്കിൽ അതെങ്ങനെ കണ്ടെത്തും..??””
തന്റെ ഫോണിലെ ഫ്‌ളാഷ്ലൈറ്റുമായി മുന്നോട്ട് നടക്കവേ… അവൾ സ്വയം ചോദിക്കുകയുണ്ടായി..
“”ഇനിയിപ്പോ…ഇവിടെയെവിടെയെങ്കിലും കാണുമോ…??””
ശ്മശാനത്തിലൂടെ വെളിച്ചമൊന്ന് അടിച്ചുനോക്കി..
“”ക്ർ….….!!””
പൊടുന്നനെ…എവിടുന്നോ ഒരുണക്കക്കമ്പ് ചവിട്ടി ഞെരിക്കുന്നതുപോലെ അവൾക്ക് തോന്നി..
ചുറ്റും വേഗമോന്ന് കണ്ണോടിച്ചെങ്കിലും.. അവൾക്കൊന്നും കണ്ടെത്തുവാനായില്ല..
ചുമ്മാ തോന്നിയതാവുമെന്ന തോന്നലിൽ അവൾ മുന്നോട്ട് നീങ്ങാൻ തുടങ്ങിയതും..
ഇടതുഭാഗത്തുനിന്ന് വീണ്ടുമാ ശബ്ദം അവളുടെ കാതുകളെ തേടിയെത്തി..
ഞെട്ടിത്തിരിഞ്ഞുനോക്കിയെങ്കിലും അവിടെയൊന്നുംതന്നെയുണ്ടായില്ല…
ഒരു ശവക്കല്ലറയൊഴിച്ച്…
അവിടുന്ന് തിരിഞ്ഞ് പള്ളിയിലേക്ക് നീങ്ങാൻ തുടങ്ങിയതും…. എന്തോ കണ്ടെന്നതുപോലെ ആ കല്ലറയുടെ സമീപത്തേക്ക് കുതിച്ചു..
ശേഷം…ലൈറ്റ് തെളിയിച്ചുനോക്കിയപ്പോൾ അതിൽ കൊത്തിവെച്ചിരിക്കുന്ന പേര് വ്യക്തമായി..
“”ഫാദർ ഡൊമിനിക്…””
ജോസഫച്ചൻ പറഞ്ഞകാര്യം അന്നേരം അവളുടെ മനസ്സിലേക്ക് ചേക്കേറി..
“”അപ്പോൾ…
മുന്നേ വന്നസമയത്ത്.. ഞാനെന്തുകൊണ്ട് ഇത് ശ്രദ്ധിച്ചില്ല..??
അല്ല…ഇനി ഞാനിവിടം ആദ്യമായാണോ വരണേ..??””
മുഖത്തെ ഗൗരവഭാവംവെടിഞ്ഞ്.. ഹാസ്യരൂപേണയാണ് അവൾ പറഞ്ഞത്..
“”അന്ന് കണ്ടപ്പോൾ ഇവിടെയിങ്ങനെ കാടൊന്നും പിടിച്ച് കിടപ്പല്ലായിരുന്നല്ലോ..!!
ആഹാ…അപ്പൊ അതും മായയായിരുന്നോ.??
ശ്ശെടാ…അപ്പോൾ ക്വീൻസ് മരിച്ചില്ലേ..??
ആകെ കൺഫ്യൂഷനായല്ലോയിത്..””
ബ്രോ…
ബാക്കി ഭാഗം എപ്പോൾ ഇടും?
മച്ചാനെ…. Still ഇതിന്റെ അടുത്ത ഭാഗത്തിനായി കട്ട് വെയിറ്റിംഗ് ആണ്….
പെട്ടെന്ന് ഇട്ടാൽ ഞങ്ങൾക്ക് എല്ലാവർക്കും വളരെ സന്തോഷം ആവും
ബാക്കി എവിടെ?
Bro…
Ath onn rewrite cheyyan njaanaagrahikkunnu…koode baakki baaghangalum idaam ennan karuthunnath..sry
വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു
എന്തായി ബാക്കി ഉണ്ടൊ??