ദി ഡാർക്ക് ഹവർ 17{Rambo} 1608

ശേഷം മാക്‌സ്…പതിയെ വാഹനത്തിൽനിന്നും പുറത്തേക്കിറങ്ങി..

“”പിന്നെ നിത്യാ…

അതിനപ്പുറം…അവനെന്താണ് കരുതിവെച്ചിരിക്കുന്നതെന്ന് എനിക്കറിയില്ല..

ഒരുപക്ഷേ…അതെല്ലാം നിന്നെ പരീക്ഷിക്കാൻ മാത്രമുള്ളതായിരിക്കും..

കാരണം…
അവനൊരിക്കലും നിന്നെ ഇല്ലാതാക്കാൻ സാധിക്കില്ല..

അത്….അത് നീ മനസ്സിൽ കരുതികൊള്ളുക..!!””

അങ്ങനെ…മാക്സിയോട് യാത്രയുംപറഞ്ഞ് നിത്യ പതിയെ പള്ളിയിലേക്ക് നീങ്ങി..

ഏതുവിധേനയും…അവനെ തടയുക എന്നത് മാത്രമായിരുന്നു അവളുടെമനസ്സിൽ അന്നേരം നിലനിന്നിരുന്നത്..

പക്ഷേ…
ആ പള്ളിയോടടുക്കുംതോറും.. അവിടെയെല്ലാം കാടുമൂടിക്കിടക്കുന്നതായി അവൾക്ക് തോന്നി…

തോന്നിയതല്ല…!!

അവിടെയെങ്ങും മരങ്ങളാലും വള്ളിചെടികളാലും നിറഞ്ഞ്..ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു..!!
മുമ്പ് വന്നപ്പോഴൊന്നും ഉണ്ടായിട്ടില്ലാത്തൊരു വല്ലാത്തതരം വന്യത..അവിടം രൂപപ്പെട്ടിരുന്നു..

അവൾ വണ്ടി വേഗം പള്ളിക്ക് കുറച്ചകലെയായി ഒതുക്കിനിർത്തി..
ഇനിയും ഉള്ളിലേക്ക് വണ്ടികൊണ്ട്പോകുന്നത് അസാധ്യമാവുമെന്നവൾക്ക് തോന്നിയതിനാലാവണം അവിടെത്തന്നെ നിർത്തിയത്…

ഇറങ്ങുന്നതിനുമുന്നേ… ആ ഡയറി ഒന്നുകൂടെ മറിച്ച് നോക്കാൻ അവൾ മറന്നില്ല..
കാരണം….ഒന്നും വിട്ടുപോകാരുതെന്ന് മാക്‌സ് ഇടക്കിടെ അവളെ ഓർമ്മിപ്പിച്ചിരുന്നതുമാണ്…

ശേഷം…അതെല്ലാം ഒതുക്കിവെച്ച്.. ആ ലോഹവും കയ്യിലെടുത്ത് പുറത്തേക്കിറങ്ങി..

മുൻപുണ്ടായിരുന്ന വേവലാതിയൊന്നും ഇപ്പോഴവളുടെ മനസ്സിനെ വേട്ടയാടുന്നില്ലെന്നുള്ളത് അവൾക്ക് മനസ്സിലായി..

മാക്സിനോടൊത്തുള്ള സമയം…അവളിൽ ധൈര്യം വളരെയധികം സംഭരിക്കുവാൻ സഹായിച്ചിട്ടുണ്ട്..

തന്റെ മുടി പോണി കെട്ടി,ബൂട്ടും ജാക്കറ്റും ഒക്കെയൊന്ന് റേഡിയാക്കിയശേഷം…നിത്യ അങ്ങോട്ടേക്ക് നടന്നു..
എന്തും നേരിടാനുള്ള ചങ്കൂറ്റത്തോടെ തന്നെ..!!

നിറയെ വള്ളിയും ചപ്പുംചവറും നിറഞ്ഞിരിക്കുന്നതുകൊണ്ട് പതിയെ സഞ്ചരിക്കാനെ സാധിച്ചുള്ളൂ..

പതിയെ…തടസ്സങ്ങളെല്ലാം ഭേദിച്ച് അല്പദൂരം പിന്നിട്ടപ്പോഴേക്കും..പള്ളിയിലേക്കുള്ള കവാടത്തിനരികിലെത്തിച്ചേർന്നു

സമയം ഏകദേശം നാലിനോടടുക്കുന്നുണ്ട്..

കവാടത്തിനപ്പുറം സെമിത്തേരിയാണ്… അതിനപ്പുറമാണ് പള്ളി നിലകൊള്ളുന്നത്..
അവളൊരുവിധം വള്ളിയെല്ലാം വകഞ്ഞുമാറ്റി മുന്നോട്ട് നീങ്ങി…

ഇപ്പോൾ ആദ്യത്തേതിനെക്കാളും വള്ളികളും മറ്റും നിറഞ്ഞിട്ടുണ്ട്…
മുന്നോട്ട് നീങ്ങുംതോറും അവൾക്ക് നല്ല പ്രയാസമനുഭവപ്പെട്ടെങ്കിലും വളരെ നേരത്തെ പ്രയത്നംകൊണ്ട്… അവൾ ഉള്ളിലേക്ക് പ്രവേശിക്കുകയുണ്ടായി..

അവിടെയൊന്നും അത്രക്ക് കാടുപിടിച്ചിരുന്നില്ലെങ്കിലും പള്ളിയിൽ നിന്നുള്ള കാഴ്ചയെ മറക്കത്തക്കവണ്ണം കുറച്ചപ്പുറത്തായി വള്ളിപ്പടർപ്പുകൾ തിങ്ങിനിൽക്കുന്നുണ്ട്

“”ഹൂ….!!

ഈ ജാക്കറ്റ് കൂടെയിട്ടത് നന്നായി…””
ആരോടെന്നില്ലാതെ നിത്യ സ്വയം പിറുപിറുത്തു

പക്ഷേ…മുന്നേയിവിടെ വന്നപ്പോഴൊന്നും ഇത്തരം മരങ്ങളോ മറ്റോ കണ്ടിട്ടില്ലാത്തത് അവളിൽ ചെറിയൊരാശങ്കയുണർത്തി..

51 Comments

  1. ബ്രോ…

    ബാക്കി ഭാഗം എപ്പോൾ ഇടും?

  2. ആഞ്ജനേയദാസ്

    മച്ചാനെ…. Still ഇതിന്റെ അടുത്ത ഭാഗത്തിനായി കട്ട് വെയിറ്റിംഗ് ആണ്….

    പെട്ടെന്ന് ഇട്ടാൽ ഞങ്ങൾക്ക് എല്ലാവർക്കും വളരെ സന്തോഷം ആവും

  3. അറക്കളം പീലി

    ബാക്കി എവിടെ?

    1. Bro…

      Ath onn rewrite cheyyan njaanaagrahikkunnu…koode baakki baaghangalum idaam ennan karuthunnath..sry

      1. അറക്കളം പീലി

        വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു

      2. കിരാതൻ

        എന്തായി ബാക്കി ഉണ്ടൊ??

Comments are closed.