ദി കൾപ്രിറ്റ് ഭാഗം 1 [Arvind surya] 65

തന്റെ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ നിന്നും ടോമി എന്ന നമ്പറിലേക്ക് അയാളുടെ കൈ ചലിച്ചു. പെട്ടന്ന് തന്നെ ഡിസ്പ്ലേയിൽ ഒരു അൺ നോൺ നമ്പർ തെളിഞ്ഞു.

സാർ ഞാൻ ജിമ്മി ആണ്. ബാങ്ക് ഓഫ്  സിറിയൻ കൊച്ചി  ബ്രാഞ്ച് മാനേജർ. സാർ ഇവിടെ സൂക്ഷിക്കാൻ തന്ന ഒരു കോടി രൂപ നഷ്ടമായി.ലോക്കർ തുറന്നു കിടന്നത് കണ്ടാണ് ഞാൻ നോക്കിയത്. സാർ തന്ന പണം മാത്രമാണ് മോഷ്ടാവ് കൊണ്ട് പോയത്. “
    ജിമ്മി സംസാരിച്ചു തീർന്നതും ദേഷ്യത്തോടെ രാജീവ്‌ തന്റെ ഫോൺ കട്ട്‌ ചെയ്തു. ഒറ്റ ദിവസം കൊണ്ട് തനിക്ക് നഷ്ടം ആയത് പത്തു കോടി രൂപയാണ്. തന്റേത് അല്ലാത്ത പത്തു കോടി രൂപ. അത് തന്നെ സൂക്ഷിക്കാൻ ഏൽപ്പിച്ച ആളെ കുറിച്ച് ആലോചിച്ചപ്പോൾ അയാളുടെ പെരുവിരലിൽ നിന്നു ഒരു തരിപ്പ് ഉള്ളിലേക്ക് അരിച്ചു കയറി. നെറ്റിയിൽ നിന്നും വിയർപ്പു കണങ്ങൾ പൊടിഞ്ഞു തുടങ്ങി. എസിയുടെ തണുപ്പിലും തന്റെ ശരീരം വെട്ടി വിയർക്കുന്നത് അയാൾ അറിഞ്ഞു. തന്റെ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ നിന്നും ടോമി എന്ന നമ്പറിലേക്ക് ഡയൽ ചെയ്യുമ്പോൾ അയാൾ അറിയാതെ തന്നെ  വിറച്ചു തുടങ്ങിയിരുന്നു.

                                          തുടരും…….
  എന്റെ കഴിഞ്ഞ കഥകൾക്ക് തന്ന സപ്പോർട്ട് ഇതിലും ഉണ്ടാകും എന്ന വിശ്വാസത്തോടെ പുതിയ കഥ ഇവിടെ ആരംഭിക്കുകയാണ്. കഥ ഇഷ്ടം ആയെങ്കിൽ ഒരു വരി എനിക്ക് വേണ്ടി കുറിക്കുക ?