ദി കൾപ്രിറ്റ് ഭാഗം 1 [Arvind surya] 65

Views : 2656

റിങ് ചെയ്ത ശേഷം ഫോൺ കട്ട്‌ ആയി. വീണ്ടും ബെൽ ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ രാജീവ്‌ ഫോൺ കയ്യിലെടുത്തു.

“ഹലോ കമ്മീഷ്ണർ രാജീവ്‌ പിള്ള സ്പീകിംഗ് “

   മറുപുറത്തു നിന്നും കുറച്ചു സമയത്തേക്ക് യാതൊരു മറുപടിയും ലഭിച്ചില്ല.
“ഹലോ ” രാജീവ്‌ വീണ്ടും സംസാരിച്ചു.

“ഹലോ… സാർ ഞാൻ സുകുമാർ ആണ്. DFC പൊന്നുരുന്നി ബ്രാഞ്ച് മാനേജർ “
അയാളുടെ സ്വരം വല്ലാതെ പരിഭ്രമിച്ചിരുന്നു.

“എന്താടോ സുകുമാറേ പതിവില്ലാതെ. എന്തുപറ്റി തന്റെ സ്വരം വല്ലാതെ ഇരിക്കുന്നല്ലോ ” കമ്മീഷ്ണർ ചോദിച്ചു.

“സാർ അത്…. സാറിന്റെ പണം നഷ്ടപ്പെട്ടു.  “അയാൾ പറഞ്ഞു തീർന്നതും കിതയ്ക്കാൻ തുടങ്ങി.

  മറുപുറത്തു തന്റെ ചെവിയിൽ വീണ വാക്കുകൾ രാജീവ്‌ പിള്ള  അവിശ്വസനീയതയോടെ ആണ് കേട്ടത്. കുറച്ചു നിമിഷങ്ങൾ എടുത്തു അയാൾക്ക് തിരികെ സ്വബോധത്തിലേക്ക് വരാൻ.
” എന്താടോ താൻ പറഞ്ഞത് എന്റെ ആറു കോടി നഷ്ടപെട്ടെന്നോ. “അയാളുടെ ശബ്ദം ഉയർന്നു പൊങ്ങി.
“സത്യം ആണ് സാർ. നമ്മൾ പണം സൂക്ഷിച്ചിരുന്ന ലോക്കർ ഇന്ന് രാവിലെ തുറന്നു കിടക്കുന്നത് ശ്രെദ്ധയിൽ പെട്ടാണ് പരിശോധിച്ചത്. ആറു കൊടിയും  കൊണ്ടുപോയി സാർ. എന്നാൽ ബാക്കി ഉള്ള ലോക്കറുകളിൽ ഒന്നും തന്നെ അയാൾ തൊട്ടിട്ടില്ല. ”

“താൻ എന്താടോ പറയുന്നത് എന്റെ പണം മാത്രം ആണ് നഷ്ടപെട്ടതെന്നോ “

“അതെ സാർ. നമ്മൾ കണക്കിൽ പെടാതെ അനധികൃതമായി സൂക്ഷിച്ച പണം മാത്രം ആണ് കൊണ്ട് പോയിരിക്കുന്നത്. മറ്റുള്ള ഒരു ലോക്കറും തുറന്നിട്ടില്ല. ” സുകുമാർ പറഞ്ഞു.

“വാട്ട്‌. ഞാൻ ഉടനെ അങ്ങോട്ട് വരാം. “അയാൾ പരിഭ്രമത്തോടെ പറഞ്ഞു.

“സാർ എന്ത് ഫൂലിഷ്നെസ് ആണ് പറയുന്നത്. സാർ തന്ന പണത്തിനു നമ്മുടെ കയ്യിൽ യാതൊരു രേഖയും ഇല്ല. മാത്രമല്ല ഇത് പുറത്തറിഞ്ഞാൽ കള്ളപ്പണം കൈവശം വെച്ചതിനു എന്റെയും സാറിന്റെയും അറസ്റ്റ് ഉണ്ടാകും. “അയാൾ അതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.

   കേട്ടത് വിശ്വസിക്കാൻ ആകാതെ രാജീവ്‌ പിള്ള തന്റെ സീറ്റിൽ തരിച്ചിരുന്നു.

പെട്ടെന്ന് വീണ്ടും ഫോൺ റിങ് ചെയ്ത് തുടങ്ങി. വിറയ്ക്കുന്ന കൈകളോടെ അയാൾ ഫോൺ എടുത്തു.

സാർ ഞാൻ ഗോപൻ ആണ്. സീ ബാങ്കിന്റെ മാനേജർ. സാർ സൂക്ഷിക്കാൻ തന്ന മൂന്ന് കോടി രൂപ മിസിങ് ആണ് സാർ. ഇന്നലെ വൈകുന്നേരം വരെ ലോക്കറിൽ ഉണ്ടായിരുന്നു. പക്ഷെ ഇന്ന് രാവിലെ നോക്കിയപ്പോൾ ആണ് പണം നഷ്ടമായത് അറിയുന്നത്. എന്നെ കുഴക്കുന്ന കാര്യം വേറൊന്നും അല്ല സാർ കണക്കിൽ പെടാത്ത ആ പണം ഒഴികെ മറ്റൊന്നും മോഷ്ടാവ് ഇവിടെ നിന്നും എടുത്തിട്ടില്ല. ഹലോ സാർ സാർ “

   മറുപുറത്തു ഫോൺ  രാജീവ്‌ അപ്പോഴേക്കും കട്ട്‌ ചെയ്തു.

Recent Stories

The Author

Arvind surya

18 Comments

  1. കൊള്ളാം നല്ല ഒരു thriller ഇന്റെ thudakam

  2. Superb 🔥🔥🔥

    1. Thanks

  3. Kollam bro waiting for the nxt part

    1. Thanks 😍

  4. 𝐀𝐬𝐡𝐰𝐢𝐧𝐢 𝐊𝐮𝐦𝐚𝐚𝐫𝐚𝐧

    തുടക്കം കലക്കി.. നല്ല അവതരണം… ❤️😍വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌…

    1. Thanks bro

  5. ദ്രോണ നെരൂദ

    നന്നായിട്ടുണ്ട് ബ്രോ.. കോഡ് ഓഫ് മർഡറാർ നെ വെല്ലുന്ന ഒരു സീരീസ് ആവട്ടെ… 👍👍👍

  6. തുടക്കം intreating ആയിട്ടുണ്ട്‌. 👌

  7. ഈ കഥ ഞാൻ എവിടെയോ
    Kalkki
    Rudhrapradhab😂😂😂

  8. ഈ കഥ ഞാൻ എവിടെയോ
    Kalkki
    Rudhrapradhab😂😂😂😂

  9. ആദിത്യാ

    Intersting ബാക്കി വേഗം പോരട്ടെ❤️🖤 😇😇

  10. Enthokkaeyo dhuroohukathakal. Interesting. Waiting for the next part

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com