ദി കൾപ്രിറ്റ് ഭാഗം 1 [Arvind surya] 65

Views : 2656

പുറത്തേക്ക് ഇറങ്ങിയ അയാൾ കയ്യിൽ ഇരുന്ന തൊപ്പി തലയിൽ വെച്ച ശേഷം തന്റെ ഓഫീസിന്റെ പടികൾ കയറി തുടങ്ങി.

“ഗുഡ് മോർണിംഗ് സാർ “കമ്മീഷണറിന്റെ റൂമിനു മുൻപിലായി നിന്നിരുന്ന ഓഫീസർ വിനു അയാൾക്ക് സല്യൂട്ട് നൽകിയ ശേഷം പറഞ്ഞു.

“ഗുഡ് മോർണിംഗ് വിനു. താൻ നാളെ മുതൽ ലീവ് അല്ലെ ” കമ്മീഷണർ ചോദിച്ചു.

“അതെ സാർ. നാളെ വൈകുന്നേരം നാട്ടിൽ പോകും ” വിനു മറുപടി പറഞ്ഞു.

“വൈഫിനു ഇത് എതാ മാസം “

“ഒൻപതാം മാസം ആണ് സാർ. “വിനു പുഞ്ചിരിയോടെ പറഞ്ഞു.

“ഡെലിവറി ഡേറ്റ് നെക്സ്റ്റ് മന്ത് 15അല്ലെ. ഓൾ ദി ബെസ്റ്റ് “രാജീവ്‌ അയാൾക്ക് കൈകൊടുത്തു.

“താങ്ക്യൂ സാർ. എന്നാൽ ഞാൻ അങ്ങോട്ട് “
“ഓക്കേ വിനു ”
    അയാൾ വീണ്ടും സല്യൂട്ട് നൽകിയ ശേഷം പടികൾ ഇറങ്ങിപ്പോകുന്നത് നോക്കി നിന്ന ശേഷം കമ്മീഷണർ തന്റെ ക്യാബിനിലേക്ക് കയറി. തന്റെ പേഴ്സണൽ സിസ്റ്റം ഓൺ ചെയ്തു കൊണ്ട് കേരള പോലീസിന്റെ മെയിൽ ബോക്സ് ചെക്ക് ചെയ്യാൻ തുടങ്ങി.

  അതിനിടയിൽ ആണ് ആ മെസ്സേജ് അദ്ദേഹത്തിന്റെ ശ്രെദ്ധയിൽ പെട്ടത്. പെട്ടന്നു ആ മെയിലിലേക്ക് അയാളുടെ കർസർ നീങ്ങി. ആ മെയിലിൽ ആകെ ഒറ്റ വരി മാത്രമേ ഉണ്ടായിരുന്നുള്ളു.

“THE SUN WILL RISE SOON ” അദ്ദേഹം അതിലെ വരികൾ വായിച്ചു.

“അത്യാവശ്യത്തിനു വേണ്ടി ആണ് ഇങ്ങനെ ഒരു കംപ്ലയിന്റ് ബോക്സ്‌ ഗവണ്മെന്റ് തുടങ്ങിയത്. അതിൽ ഇപ്പോൾ പിള്ളേരുടെ ട്രോളുകളും തമാശകളും ആണ് കംപ്ലയിന്റുകളെക്കാൾ കൂടുതൽ ” ആ മെയിലിലെ വരികൾ നോക്കി ചിരിച്ചുകൊണ്ട് അയാൾ  ലോഗ് ഔട്ട്‌ ചെയ്ത് പുറത്തേക്ക് ഇറങ്ങി.
******************************************

മൂന്ന് ദിവസങ്ങൾക്കു ശേഷം AR മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ,  കാക്കനാട്
****************************************

   ഹോസ്പിറ്റൽ ഗേറ്റ് കടന്നു കൊണ്ട് ഉടമസ്ഥൻ ആയ രവീന്ദ്രന്റെ വൈറ്റ് BMW അകത്തേക്ക് വന്നു. അയാളോടൊപ്പം കാറിൽ മക്കൾ ആയ അരുണും രോഹിത്തും ഉണ്ടായിരുന്നു. ഗേറ്റ് കടന്നു വരുമ്പോൾ തനിക്കെതിരെ മുറവിളി കൂട്ടുന്ന ബാനറുകളും പോസ്റ്ററുകളും കാറിന്റെ ഗ്ലാസ്സിലൂടെ അയാൾ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. അവയെല്ലാം വായിച്ചതും രവീന്ദ്രന്റെ മുഖത്ത് പുച്ഛം കലർന്നു.

Recent Stories

The Author

Arvind surya

18 Comments

  1. കൊള്ളാം നല്ല ഒരു thriller ഇന്റെ thudakam

  2. Superb 🔥🔥🔥

    1. Thanks

  3. Kollam bro waiting for the nxt part

    1. Thanks 😍

  4. 𝐀𝐬𝐡𝐰𝐢𝐧𝐢 𝐊𝐮𝐦𝐚𝐚𝐫𝐚𝐧

    തുടക്കം കലക്കി.. നല്ല അവതരണം… ❤️😍വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌…

    1. Thanks bro

  5. ദ്രോണ നെരൂദ

    നന്നായിട്ടുണ്ട് ബ്രോ.. കോഡ് ഓഫ് മർഡറാർ നെ വെല്ലുന്ന ഒരു സീരീസ് ആവട്ടെ… 👍👍👍

  6. തുടക്കം intreating ആയിട്ടുണ്ട്‌. 👌

  7. ഈ കഥ ഞാൻ എവിടെയോ
    Kalkki
    Rudhrapradhab😂😂😂

  8. ഈ കഥ ഞാൻ എവിടെയോ
    Kalkki
    Rudhrapradhab😂😂😂😂

  9. ആദിത്യാ

    Intersting ബാക്കി വേഗം പോരട്ടെ❤️🖤 😇😇

  10. Enthokkaeyo dhuroohukathakal. Interesting. Waiting for the next part

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com