പുച്ഛം കലർന്ന മുഖഭാവത്തോടെ ഹോസ്പിറ്റലിന് മുൻപിൽ നിർത്തിയ കാറിൽ നിന്നും അയാൾ പ്രായത്തെ വെല്ലുന്ന തലയെടുപ്പോടെ പുറത്തേക്കിറങ്ങി.പണത്തിന്റെ കൊഴുപ്പ് അയാളുടെ ശരീരത്തിലും എടുത്തറിയിക്കുണ്ടായിരുന്നു. അയാൾക്ക് പിന്നിലായി സ്യൂട്ടിൽ മക്കളായ അരുണും രോഹിത്തും പുറത്തേക്കിറങ്ങി. അവർക്ക് കുറച്ചു ദൂരെ മാറി സമരപന്തലിൽ തങ്ങൾക്കെതിരെ ഉയർന്ന വാചകങ്ങൾ വായിച്ചപ്പോൾ അറിയാതെ തന്നെ അവരും ചിരിച്ചു പോയി. അയാളുടെ വരവ് കാത്തു നിന്നത് പോലെ മാധ്യമങ്ങൾ രവീന്ദ്രനെ വളഞ്ഞു.
“സാർ നിങ്ങളുടെ ഹോസ്പിറ്റലിൽ ചികിത്സ നിഷേധിച്ച അയന എന്ന പെൺകുട്ടി മരിച്ചതിനെപറ്റി നിങ്ങൾക്ക് എന്താണ് പറയാൻ ഉള്ളത്? നിങ്ങളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു ഒരാഴ്ചയോളം സമരം ചെയ്യുന്ന ഇവർക്കുള്ള മറുപടി എന്താണ്? നിങ്ങൾ ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്നു ഒഴിഞ്ഞു മാറുന്നത് എന്തിന്?
ചോദ്യങ്ങളുടെ ശരങ്ങൾ അവർ അയാൾക്ക് നേരെ തൊടുത്തു. എല്ലാം കേട്ടിട്ടും അയാളുടെ കണ്ണുകളിൽ തെളിഞ്ഞ നിസ്സംഗത അവരെ അത്ഭുതപ്പെടുത്തി.
അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു തുടങ്ങിയത് രോഹിത്ത് ആണ്.
“സീ നിങ്ങൾ ടീവിക്കാർക്ക് വായിൽ തോന്നുന്നത് എന്തും ചോദിക്കാൻ ഉള്ള ലൈസൻസ് അല്ല നിങ്ങളുടെ കഴുത്തിൽ കിടക്കുന്ന ടാഗും ക്യാമറയും. ഒരു കാര്യം കേട്ടാൽ അതിന്റെ സത്യം എന്ത് എന്നുപോലും തിരക്കാതെ സമൂഹത്തിലെ മാന്യമ്മാരെ വലിച്ചുകീറുന്നത് ആണോ നിങ്ങളുടെ പത്ര ധർമ്മം. അത് ഏറ്റെടുക്കാൻ നാട്ടിലെ ചില ഈർക്കിലി പാർട്ടികളുടെ മെമ്പർമാരും കുറെ ആളുകളും.
ഇതിന്റെ പിന്നിലെ സത്യാവസ്ഥ എന്താണ് എന്ന് നിങ്ങളിൽ ഒരാൾ എങ്കിലും അന്വേഷിച്ചിരുന്നു എങ്കിൽ സ്ഥിതി ഇത്രയും വഷളാകുമായിരുന്നില്ല. ചാനലുകളും സോഷ്യൽ മീഡിയകളിലും ആയി ദിവസങ്ങൾ ആയി ഞങ്ങളുടെ ഹോസ്പിറ്റലിന് കളങ്കം വരുത്തുന്ന സംഭവങ്ങൾ ആണ് അരങ്ങേറുന്നത്. അത് കൊണ്ട് ഇതിനൊരു തീർപ്പ് കൽപ്പിക്കാൻ തന്നെ ആണ് ഞങ്ങൾ ഇവിടെ വന്നത്.
നിങ്ങൾ പറഞ്ഞത് പോലെ അയന എന്ന കുട്ടിയ്ക്ക് ഇവിടെ ആരും ചികിത്സ നിഷേധിച്ചിട്ടില്ല. ആ കുട്ടിയെ ഇവിടെ കൊണ്ട് വന്നപ്പോൾ തന്നെ അവസ്ഥ വളരെ മോശം ആയിരുന്നു. അത് കൊണ്ട് തന്നെ ആ കുട്ടിയുടെ മാതാപിതാക്കളോട് ഉടൻ ഒരു ഓപ്പറേഷൻ വേണം എന്ന് പറഞ്ഞതിന് അവർ പറഞ്ഞ മറുപടി ഇപ്പോൾ അതിനൊന്നും പറ്റിയ സാഹചര്യം അല്ല എന്നാണ്. അത് കൊണ്ട് തന്നെ അയനയുടെ കേസ് ഈ ഹോസ്പിറ്റലിൽ അറ്റൻഡ് ചെയ്യാൻ പറ്റില്ല എന്ന് ഡോക്ടർസ് അവരെ അറിയിച്ചു. ആ കുട്ടിയെ അവളുടെ മാതാപിതാക്കൾ തന്നെ ആണ് ഓപ്പറേഷന്റെ പേരും പറഞ്ഞു ഇവിടെ നിന്നും ബലമായി കൊണ്ട് പോയത്. അതിന്റെ സിസിടിവി ദൃശ്യങ്ങൾ ഞങ്ങളുടെ പക്കൽ ഉണ്ട്. അകത്തു ഒരു ബോർഡ് മീറ്റിംഗ് നടക്കാൻ പോകുകയാണ്. അതിനു ശേഷം സിസിടിവി ഫുറ്റേജും മറ്റു തെളിവുകളും നിങ്ങൾക്ക് ഞങ്ങൾ കൈമാറുന്നതാണ്. സോ നൗ പ്ലീസ് ലീവ് അസ് ”
കൊള്ളാം നല്ല ഒരു thriller ഇന്റെ thudakam
Superb ???
Thanks
Kollam bro waiting for the nxt part
Thanks ?
തുടക്കം കലക്കി.. നല്ല അവതരണം… ❤️?വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്…
Thanks bro
നന്നായിട്ടുണ്ട് ബ്രോ.. കോഡ് ഓഫ് മർഡറാർ നെ വെല്ലുന്ന ഒരു സീരീസ് ആവട്ടെ… ???
Nice
തുടക്കം intreating ആയിട്ടുണ്ട്. ?
Intresting
ഈ കഥ ഞാൻ എവിടെയോ
Kalkki
Rudhrapradhab???
ഈ കഥ ഞാൻ എവിടെയോ
Kalkki
Rudhrapradhab????
Yeah broii
Intersting ബാക്കി വേഗം പോരട്ടെ❤️? ??
Enthokkaeyo dhuroohukathakal. Interesting. Waiting for the next part
❤️❤️
1st❤