പതിവ് പോലെ തന്നെ 10.30ആയത് മുതൽ ബാങ്കിലേക്ക് ഓരോ ആവശ്യങ്ങൾക്ക് ആയി ആളുകൾ വന്നു തുടങ്ങി.
പുതിയ അക്കൗണ്ട് ഓപ്പൺ ചെയ്യാനും, പൈസ ഡെപ്പോസിറ്റ് ചെയ്യാനും, നിക്ഷേപിച്ച പണം പിൻവലിക്കാനും ആളുകൾ വന്നു കൊണ്ടേ ഇരുന്നു.
ബാങ്കിനെ ലക്ഷ്യമാക്കികൊണ്ട് കറുത്ത ടി ഷർട്ടും കറുത്ത ജീൻസും ധരിച്ച അയാൾ നടന്നു. തലയിൽ കറുത്ത ഒരു തൊപ്പിയും മുഖത്ത് കുറ്റിത്താടിയും വളർത്തിയ ആ രൂപം ബാങ്കിന്റെ വാതിൽ തുറന്നു അകത്തേക്ക് പ്രേവേശിച്ചു. തലയിലെ തൊപ്പി വളരെ താഴ്ത്തി വെച്ചിരുന്നതിനാൽ മറ്റുള്ളവർക്ക് അയാളുടെ മുഖം വെക്തമായി കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ബാങ്കിലെ കസ്റ്റമേഴ്സിന് വേണ്ടി ഉള്ള കസേരകളിൽ മൂന്നാമത്തെ വരിയിൽ ഒന്നിൽ അയാളും തന്റെ സ്ഥാനം ഉറപ്പിച്ചു. ജീൻസിന്റെ പോക്കറ്റിൽ നിന്നും ഒരു നീല നിറമുള്ള പേന എടുത്ത ശേഷം കയ്യിൽ ഇരുന്ന ചെക്ക് ബുക്കിൽ അയാൾ എന്തോ കുറിച്ചുകൊണ്ടിരുന്നു. എന്നാൽ അയാളുടെ കണ്ണുകൾ ചുറ്റും ഉള്ളത് എല്ലാം ഒപ്പിഎടുത്തുകൊണ്ടിരുന്നു. കുറച്ചു സമയത്തിന് ശേഷം എഴുതിക്കൊണ്ടിരുന്ന ചെക്ക് ബുക്ക് തിരികെ പോക്കറ്റിൽ വെച്ചു കൊണ്ട് അയാൾ തന്റെ സീറ്റിൽ നിന്നും എഴുന്നേറ്റു. ശേഷം വന്ന വഴിയേ തിരികെ ഇറങ്ങി പുറത്തേക്ക് നടന്നു.
*******************************************
കമ്മീഷണർ ഓഫീസ്, കൊച്ചി
***************************************
കമ്മീഷണർ രാജീവ് പിള്ള തന്റെ ഔദ്യോഗിക വാഹനത്തിൽ കമ്മീഷണർ ഓഫീസിനു മുൻപിൽ ആയി വന്നിറങ്ങി. നാല്പത്തഞ്ചിനോടടുത്തു പ്രായം ഉള്ള അയാളുടെ മുടിയിൽ അവിടിവിടെയായി നര വീണു തുടങ്ങിയിരുന്നു. അയാൾ വലിയ തോതിൽ എക്സർസൈസ് ചെയ്യില്ല എന്നതിന്റെ തെളിവു പോലെ വയർ പുറത്തേക്ക് അല്പം തള്ളി നിന്നു.
കൊള്ളാം നല്ല ഒരു thriller ഇന്റെ thudakam
Superb ???
Thanks
Kollam bro waiting for the nxt part
Thanks ?
തുടക്കം കലക്കി.. നല്ല അവതരണം… ❤️?വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്…
Thanks bro
നന്നായിട്ടുണ്ട് ബ്രോ.. കോഡ് ഓഫ് മർഡറാർ നെ വെല്ലുന്ന ഒരു സീരീസ് ആവട്ടെ… ???
Nice
തുടക്കം intreating ആയിട്ടുണ്ട്. ?
Intresting
ഈ കഥ ഞാൻ എവിടെയോ
Kalkki
Rudhrapradhab???
ഈ കഥ ഞാൻ എവിടെയോ
Kalkki
Rudhrapradhab????
Yeah broii
Intersting ബാക്കി വേഗം പോരട്ടെ❤️? ??
Enthokkaeyo dhuroohukathakal. Interesting. Waiting for the next part
❤️❤️
1st❤