ദി കൾപ്രിറ്റ് ഭാഗം 1
Author : Arvind surya
പോസ്റ്റർ ഡിസൈൻ : അലക്സ് ജോൺ
DFC ബാങ്ക് പൊന്നുരുന്നി, കൊച്ചി
*************************************
കൊച്ചി നഗരം പതിവ് പോലെ തന്നെ രാവിലത്തെ തിരക്കുകളിലേക്ക് ഊളിയിട്ടു ഇറങ്ങുകയാണ്. ജോലിക്ക് പോകുന്ന സാധാരണക്കാരും ബംഗാളികളും വണ്ടികളുടെ തിക്കും തിരക്കും ട്രാഫിക്കും ആയി നഗരം പതിവ് പോലെ ഓട്ടത്തിൽ ആണ്.
വൈറ്റില സിഗ്നലിൽ പച്ച കത്തിയതും നൂറു കണക്കിന് വാഹങ്ങൾ ഒരുമിച്ചു മുൻപോട്ട് എടുത്തു. തന്റെ റെഡ് ഹോണ്ട ആക്ടിവ ഓടിച്ചുകൊണ്ട് വിനീതയും അവർക്കിടയിലൂടെ മുൻപോട്ട് പോയി. DFC ബാങ്കിന്റെ പൊന്നുരുന്നി ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജർ ആണ് വിനീത. മുപ്പത് വയസ്സിനടുത്തു പ്രായം, വെളുത്ത നിറം. വിനീത DFC ബാങ്കിന്റെ പൊന്നുരുന്നി ബ്രാഞ്ചിലെ അസ്സിസ്റ്റന്റ് മാനേജർ ആയി ഇന്ന് ഒരു വർഷം പൂർത്തി ആകുന്ന ദിവസം ആയത് കൊണ്ട് തന്നെ അവൾ വളരെ സന്തോഷത്തിൽ ആണ്. ഗോൾഡ് സൂക്ക് മാൾ എത്തിയതും ഇടത്തേക്ക് ഉള്ള സിഗ്‌നൽ ഇട്ടു കൊണ്ട് അവൾ തന്റെ വണ്ടി എടുത്തു. ബാങ്കിന്റെ പാർക്കിങ്ങിൽ തന്റെ ഹോണ്ട ആക്ടിവ പാർക്ക് ചെയ്ത ശേഷം ഹെൽമെറ്റ് കയ്യിൽ എടുത്തുകൊണ്ടു അവൾ അകത്തേക്ക് നടന്നു. വാതിലിനു മുൻ വശം നിന്ന സെക്യൂരിറ്റി രാമേട്ടനെ നോക്കി ഒന്ന് പുഞ്ചിരിക്കാനും അവൾ മറന്നില്ല.
“വിനി കുഞ്ഞേ ഒന്ന് നിൽക്കുമോ “രാമേട്ടൻ വളരെ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
രാമേട്ടൻ ബാങ്കിലെ സെക്യൂരിറ്റി ആയി ജോലി നോക്കാൻ തുടങ്ങിയിട്ട് ആറു വർഷങ്ങൾ ആയി. അറുപതിനടുത്തു പ്രായം ഉള്ള രാമേട്ടൻ ആണ് ആ ബ്രാഞ്ചിലെ ഏറ്റവും പ്രായം ഉള്ള സ്റ്റാഫ്. അത് കൊണ്ട് തന്നെ മറ്റു സ്റ്റാഫ്‌സിനു രാമേട്ടനോട് ബഹുമാനം ആണ്. മറ്റുള്ള സ്റ്റാഫ്‌സിനു തന്നെക്കാൾ പ്രായം കുറവ് ആയത് കൊണ്ട് തന്നെ രാമേട്ടൻ മറ്റു സ്റ്റാഫ്‌സിനെ കുഞ്ഞേ എന്നാണ് അഭിസംബോധന ചെയ്യുന്നത്.
“എന്താ രാമേട്ടാ ” വിനീത ചോദിച്ചു.
“കുഞ്ഞ് അസ്സിസ്റ്റന്റ് മാനേജർ ആയിട്ട് ഇന്ന് ഒരു വർഷം തികയുന്ന ദിവസം അല്ലെ “അയാൾ പുഞ്ചിരിയോടെ പറഞ്ഞു.
“ആഹാ പ്രായം ഇത്രയും ആയിട്ടും രാമേട്ടന് നല്ല ഓർമശക്തി ആണല്ലോ ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
അയാൾ അതിനു മറുപടി ആയി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
രാമേട്ടനോട് സംസാരിച്ചു കൊണ്ട് അവൾ തന്റെ ക്യാബിനിലേക്ക് കയറി.
തലേ ദിവസത്തെ ഫയലുകൾ പരിശോധിക്കാൻ സിസ്റ്റം ഓൺ ചെയ്ത ശേഷം അവൾ ഓരോന്നായി നോക്കി തുടങ്ങി. അതിനിടയിൽ E മെയിൽ നോക്കുന്ന സമയത്താണ് അവളുടെ കണ്ണിൽ ആ മെയിൽ ഉടക്കിയത്. സാധാരണ മെയിലുകളിൽ നിന്ന് വ്യത്യസ്തമായി അതിൽ ഒറ്റ വരി മാത്രം ആയിരുന്നു ഉണ്ടായിരുന്നത്.
“കറുപ്പ് വെളിച്ചം കാണുന്നു “അവൾ അതിലെ വാചകം മനസിൽ വായിച്ചു.
അയച്ച ആളുടെ വിവരങ്ങൾ നോക്കിയിട്ട് പ്രത്യേകിച്ച് ഒന്നും തന്നെ കണ്ടെത്താൻ അവൾക്ക് കഴിഞ്ഞില്ല. മെയിൽ സെലക്ട് ചെയ്ത് ഡിലീറ്റ് ബട്ടൺ പ്രെസ്സ് ചെയ്ത ശേഷം അവളുടെ ശ്രെദ്ധ അടുത്ത മെയിലുകളിലേക്ക് മാറി. അന്നത്തെ മറ്റു തിരക്കുകൾക്കിടയിൽ ഈ മെയിലിന്റെ കാര്യം അവൾ മറന്നു.
കൊള്ളാം നല്ല ഒരു thriller ഇന്റെ thudakam
Superb ???
Thanks
Kollam bro waiting for the nxt part
Thanks ?
തുടക്കം കലക്കി.. നല്ല അവതരണം… ❤️?വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്…
Thanks bro
നന്നായിട്ടുണ്ട് ബ്രോ.. കോഡ് ഓഫ് മർഡറാർ നെ വെല്ലുന്ന ഒരു സീരീസ് ആവട്ടെ… ???
Nice
തുടക്കം intreating ആയിട്ടുണ്ട്. ?
Intresting
ഈ കഥ ഞാൻ എവിടെയോ
Kalkki
Rudhrapradhab???
ഈ കഥ ഞാൻ എവിടെയോ
Kalkki
Rudhrapradhab????
Yeah broii
Intersting ബാക്കി വേഗം പോരട്ടെ❤️? ??
Enthokkaeyo dhuroohukathakal. Interesting. Waiting for the next part
❤️❤️
1st❤