” പ്രിൻസിപ്പാളോ… നീ എന്തൊക്കെയാടാ ഈ പറയുന്നേ… സമയം ഒരുപാടായി എഴുന്നേക്ക്… “
ഇവനിതെന്തു പറ്റി എന്ന നിലയിൽ ഞാൻ അവനെ കുലുക്കിക്കൊണ്ട് ഒന്നൂടി വിളിച്ചു
” ഞാൻ ക്ലാസ്സിൽ കേറുന്നില്ല നീ കേറിക്കോ എനിക്ക് ഉറക്കം വരുന്നു… “
ഉറക്കത്തിൽ ഒന്ന് ഞെരുങ്ങികൊണ്ടവൻ വീണ്ടും പറഞ്ഞു
” ദേ പിന്നേം നോക്ക് ക്ലാസ്സോ…ഡാ ബോധം ഇല്ലാത്തവനെ നാറി എഴുന്നേക്കടാ… “
ഇത്തവണ വിളിയോടൊപ്പം ഒരു ചവിട്ടും കൂടി വെച്ചുകൊടുത്തു ആശാൻ കട്ടിലും കടന്ന് നേരെ നിലത്ത്.. അതേതായാലും നന്നായി സാധനം ഒന്ന് കണ്ണുതുറന്നു കിട്ടി…
” എന്തുവാ മൈരേ ബാക്കിയുള്ളവനെ കിടക്കാനും സമ്മതിക്കൂലേ… നിനക്ക് ക്ലാസ്സിൽ കേറണേൽ ഒറ്റയ്ക്ക് കേറി കൂടെ… “
കണ്ണും തിരുമ്മിക്കൊണ്ടവനത് പറഞ്ഞപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി കണ്ണേ തുറന്നിട്ടുള്ളൂ ബോധം വന്നിട്ടില്ല…
” നീ എന്തൊക്കെയാടാ നാറീ പറയുന്നേ ക്ലാസ്സോ… എവിടെയാ ഉള്ളതെന്ന് കണ്ണുതുറന്ന് മര്യാദയ്ക്ക് നോക്കടാ… “
അവൻ്റെ തലക്കിട്ടൊരു കൊട്ട് കൊടുത്ത് ഞാൻ പറഞ്ഞു
” പറഞ്ഞപോലെ ഇത് ഹോസ്പിറ്റൽ ആണല്ലോ… ഞാൻ വിചാരിച്ച് നമ്മള് കോളേജിലാണെന്ന്.. അല്ല അതുപോട്ടെ നമ്മൾ ഇവിടെ എന്തിനാ വന്നേ… “
തല ചൊറിഞ്ഞു കൊണ്ടവൻ പാതിയുറക്കത്തിൽ എന്നെ നോക്കി ചോദിച്ചു
” നിൻ്റെ അമ്മാവനെ കാണിക്കാൻ… “
ഞാൻ ആ പന്നിയെ നോക്കി പല്ലിറുമ്മി കൊണ്ട് പറഞ്ഞു
” എന്നിട്ട് അങ്ങേരെവിടെ പോയി… “
ബോധമില്ലാത്തവൻ സംശയം രൂപേണ എന്നെ നോക്കിയത് ചോദിച്ചപ്പോൾ പിന്നെ ഒന്നും നോക്കിയില്ല മിനറൽ ബോട്ടിലെ കുറച്ച് വെള്ളം ആ പന്നീടെ തലവഴിയങ്ങൊഴിച്ചു… അതെന്തായാലും ഏറ്റു വെള്ളമടിച്ച് ബോധമില്ലാതവൻ്റെ തലയിൽ കൂടി വെള്ളം ഒഴിച്ചാൽ ശരിയാകും എന്ന് പറയുന്നത് എന്ത് സത്യമാണ്… ആശാൻ ഏറെക്കുറെ കെട്ടൊക്കിറങ്ങി..
” എടാ നാറീ വെള്ളമടിച്ച് ബോധമില്ലാതെ കിടന്നുറങ്ങിട്ട് പിച്ചും പേയും പറയാതെ എഴുന്നേറ്റ് അവന്മാരെ വിളിയെടാ… “
സ്ഥലകാലബോധം വന്നെന്ന് തോന്നിയപ്പോൾ ഞാൻ അവനെ നോക്കി പറഞ്ഞു
” അടിച്ചതിൻ്റെ ഹാങോവറടാ പന്നീ… അതിന് തലേകൂടി വെള്ളം ഒഴിച്ചത് എന്തിനാ “
മുഖം തുടച്ചുകൊണ്ട് അവൻ എന്നെ നോക്കി പല്ലിറുമ്മി കൊണ്ട് പറഞ്ഞു
” അത് പിച്ചും പേയും പറയുമ്പൊ ആലോചിക്കണം… എണീറ്റ് എല്ലാത്തിനേയും വിളി ഇത് വീടല്ല ഹോസ്പിറ്റലാ സമയം ഒരുപാടായി… ഞാനൊന്നു ബാത്ത്റൂമിൽ പോയിട്ട് വരാം… “
അതും പറഞ്ഞ് ഞാൻ ബാത്റൂമിലേക്ക് കേറി… തിരിച്ചിറങ്ങുമ്പോൾ ബാക്കി മൂന്നും ഒരു വിധം ഉറക്കം എണീറ്റിരുന്നു…
” അളിയാ രോഗിക്ക് ബെഡ് കോഫി ഒന്നുമില്ലേ… “
ബാത്ത്റൂമീന്ന് ഇറങ്ങിവന്ന എന്നോട് അതു ചോദിച്ചു
Next part enna
Ethenth Netflix reading roomoohhhh full theri vili aanalo ethil full?
കുഞ്ഞേ എന്തായി, ??
പിന്നെ റീ ആയിട്ട് തോന്നുന്നത് ഈ പാർട്ട് KK-യിൽ 18ആ തീയതി വന്നായിരുന്നു പക്ഷെ അന്നൊന്നും ഇതിൽ വന്നില്ല…വന്നത് 22നാണ്…അതായിരിക്കും…?
Kk പറഞ്ഞാൽ endha
kambikuttan
കഥ ഇട്ടതിൽ കുറേ ഭാഗം കട്ടായിട്ടാണ് വന്നത് എന്താണെന്നറിയില്ല….?? KKയിൽ Correct ആയി വന്നിട്ടുണ്ട് താൽപര്യമുള്ളവർ ഒന്നവിടെ കേറി നോക്കിയാ മതി….
Sry ….?
നന്നായിട്ടുണ്ട് ??❣️
ഈ ഭാഗവും അടിപൊളി ബ്രോ…… അവന്റെ സൗഹൃദം ഒരുപാട് ഇഷ്ട്ടമായി….. ദിവ്യയും അവനും എങ്ങനെ ഒന്നിക്കുമെന്ന് അറിയാൻ waiting…
????
എന്തുപറ്റി മാറിപ്പോയതാണോ?
പഴയ പാർട്ട്
Repeating
മാറി വന്നതാണോ