“അത്….അമ്മാ…. ഞാനും അതിനെപ്പറ്റി സീരിയസ്സായി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.
പിന്നെ അച്ഛൻ എങ്ങനെ പ്രതികരിക്കും എന്ന ഒരു ഭയവും ഉണ്ട്,എന്തായാലും ഞാനിന്ന് ലക്ഷമിയോടൊന്ന് സംസാരിക്കട്ടെ.
അമ്മ അച്ഛനോടൊന്ന് സൂചിപ്പിച്ചു നോക്കൂ,അച്ഛൻ എന്തുപറയും എന്ന് അറിയാമല്ലോ.”
എങ്കിൽ പിന്നെ ശരിയമ്മാ….ഞാനിറങ്ങാ.
ആനന്ദ് വേഗം പുറത്തേക്ക് നടന്നു.
“ശേഖരേട്ടനോട് ഇതെങ്ങനെ പറയും,പറഞ്ഞാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവോ?”
സീത ആലോചിച്ചു കൊണ്ട് പുറത്തേക്കിറങ്ങി.
അപ്പോൾ വൈദവും വേദയും റെഡിയായി നിൽപ്പുണ്ട്.
അവർ സീതയുടെ അടുത്തേക്ക് വന്നു.
എന്നാൽ ഞങ്ങളിറങ്ങട്ടെ ആന്റി.
അപ്പോഴേക്കും ശേഖരനും അങ്ങോട്ട് വന്നു.
അങ്കിളും ആന്റിയും നേരത്തെ തന്നെ ഞങ്ങളുടെ വിവാഹത്തിന് വരണം.
വൈദവ് ശേഖരന്റെ അടുത്തേക്ക് ചെന്നിട്ട് പറഞ്ഞു.
ഞങ്ങൾ വരാം വൈദു….
നിങ്ങൾ അവിടെ എത്തിയിട്ട് വിളിക്കൂ.
ശേഖരൻ പറഞ്ഞു.
ശരി അങ്കിൾ….ആന്റി ബൈ…
“രണ്ടുപേരും കാറിൽ കയറി,ആനന്ദ് അവന്റെ ബുള്ളറ്റിലും കയറി.
അവർ ഗേറ്റ് കടന്നുപോയി.”
അപ്പോൾ സീത ശേഖരന്റെ അടുത്തേക്ക് ചെന്നു.
“ശേഖരേട്ടാ….അവരുടെ വിവാഹം ആയി.
നമ്മുടെ മോനും വിവാഹപ്രായമായി,അവനും വിവാഹം അലോചിക്കേണ്ടേ?”
സീത ചോദിച്ചു.
“ഹ്മ്മം….നോക്കണം.”
“ശേഖരൻ ആ വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറികൊണ്ട് പറഞ്ഞു.
“അവനെ ഇങ്ങനെ വിട്ടാൽ പറ്റില്ല.
പിന്നെ അവൻ പറഞ്ഞില്ലെങ്കിലും ആനന്ദിന് ഈശ്വരമംഗലത്തുള്ള ആ കുട്ടിയെ ഇഷ്ടമാണെന്ന് ശേഖരേട്ടന് അറിയാമല്ലോ.”
എങ്കിൽ നമുക്ക് അവരുടെ വീട്ടിൽ പോയി ഈ വിഷയം ഒന്നു സംസാരിച്ചാലോ?
സീത ചോദിച്ചു.
ഹ്മ്മം….
“അവൻ നിന്നെ പറഞ്ഞേൽപ്പിച്ചതാണോ എന്നോട് ഈ കാര്യം പറയാൻ?”
ഈ കഥയെ പറ്റി ഞാൻ ഇതിന്റ ചാറ്റ് റൂമിൽ നിന്ന് ആണ് കണ്ടത് ഇതിന്റെ എഴുത് കാരിയെ കുറിച്ച് പറഞ്ഞിരുന്നു അങ്ങനെ ആണ് ഇത് വായിക്കാൻ ഇടയായത്
ഇതിലെ ഓരോ ഭാഗവും നമ്മൾ കാണുന്ന ഒരു ഫീൽ കിട്ടുന്നുണ്ട് അത് കിടുവേ പിന്നെ കഥ പറയുന്ന സീൻ എല്ലാം പൊളിച്ചു അവസാന പാർട്ടിൽ വസു അർജുനൻ ആണെന്ന് ഉള്ള ആ ഞെട്ടൽ ശെരിക്കും കാണാൻ പറ്റി
ഇതിലും മികച്ച അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
എന്ന് സന്തോഷത്തോടെ
അതിലേറെ സ്നേഹത്തോടെ
⚔️⚔️⚔️Nayas⚔️⚔️⚔️
Unexpected twist aayi poyi Smera. ?
ഇന്നാണ് കഥ വായിച്ചത്.. നല്ല എഴുത്തു,,, ഓരോ ഭാഗവും വരുമ്പോൾ കൂടുതൽ കൂടുതൽ മെച്ചപ്പെടുന്നു..
ഈ comment എന്താകുമെന്ന് അറിയില്ല… thanks to moderation …. ഇയാള് കണ്ടില്ലെങ്കിലും അഭിനന്ദിക്കണം എന്ന് തോന്നിയത് കൊണ്ട് comment ഇടുന്നു….
NB: കുട്ടേട്ടാ നന്ദിയുണ്ട് ഈ മോഡറേഷൻ പരിപാടിക്ക്
ചേച്ചി ഈ ഭാഗവും നന്നായിട്ടുണ്ട് ❤️ കഥ നല്ല രീതിയിൽ തന്നെയാണ് മുന്നോട്ടു പോകുന്നത്. അടുത്ത ഭാഗം ഉടനെ വരുമെന്ന് കരുതുന്നു സ്നേഹം ???
സ്മേരക്കുട്ടി… ഓരോ ഭാഗങ്ങൾ കഴിയുന്തോറും എഴുത്ത് നന്നാവുണ്ട്…
കഥപറയുന്ന രീതിയിലുള്ള പുരോഗതി കൊള്ളാം.,., സ്നേഹം..??
Thanks തമ്പുരാൻ ചേട്ടാ.. നിങ്ങളുടെ എല്ലാവരുടെയും സഹായം ഉണ്ടല്ലോ.negative ആണെങ്കിലും positive ആണെങ്കിലും ചൂണ്ടി കാണിക്കാൻ ആളുണ്ടാകുമ്പോൾ നമ്മുടെ എഴുത്ത് ഒക്കെ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകും.
സ്നേഹത്തോടെ
സ്മേര ലക്ഷ്മി
അർജുനന്റെ മൃതദ്ദേഹം കാണാഞ്ഞസ്ഥിതിക്ക് ഇനി അർജുനന്റെ മകനാണോ ഈ ആനന്ത്…. ഇനി പുനർജന്മം ആണങ്കിൽ തന്നെ അത് അർജുനന്റെ കുംടുംബത്തിൽ അല്ലേ ജനിക്കേണ്ടിയിരുന്നത്…?
സ്മേരലക്ഷ്മി,
കഥ വളരെ നന്നായിട്ട് തന്നെ മുന്നോട്ട് നീങ്ങുന്നുണ്ട്.
അവസാനം ദക്ഷയെ തളച്ചിരുന്ന ആ മൂന്ന് ബന്ധനങ്ങളുടെയും ശക്തി ക്ഷയിച്ചു തുടങ്ങിയോ? അതുകൊണ്ടാണോ കാവില് നിന്നും ദക്ഷയുടെ കരച്ചിലും.. മനുഷ്യ മാംസം കരിഞ്ഞ രൂക്ഷ ഗന്ധവും എല്ലാം ഉണ്ടായത്?
എന്തുതന്നെയായാലും ഓരോ ഭാഗങ്ങളും വളരെ നന്നായിരുന്നു…
അവസാനത്തെ ആ വെളിപ്പെടുത്തലും എല്ലാം വായനക്കാര് തീരെ പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് തന്നെയായിരുന്നു.
ഇനി അടുത്ത് എന്താണെന്ന് അറിയാൻ വര്ദ്ധിച്ച ആകാംഷയോടെ കാത്തിരിക്കുന്നു♥️♥️
താങ്ക്സ് ചേട്ടായി..
അടുത്ത പാർട് എത്രയും വേഗം ഇടാൻ ശ്രമിക്കുന്നുണ്ട്.
Valare nannayittund. Wtg 4 nxt part…
Thank you
ഈ പാർട്ടും കലക്കി……. പിന്നെ ട്വിസ്റ് പൊളിച്ചു. അതിന്റെ റീയാക്ഷൻ അറിയാൻ കാത്തിരിക്കുന്നു. ആനന്ദ് അർജ്ജുനന്റെ പുനർജന്മം ആണലെ. ഇന്നി വീണ്ടും അവരുടെ സംഗമത്തിന് വിഘ്നങ്ങൾ ഉണ്ടാകുമോ? ലച്ചുവിന്റെ വീട്ടുകാർ കല്യാണത്തിന് എതിർകുമോ? അടുത്ത ഭാഗത്തിൽ അറിയാം.
അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം. സുഖമായി ഇരിക്കുന്നു എന്നു വിചാരിക്കുന്നു. പ്രളയത്തിൽ നിന്നും Safe അല്ലെ?
സ്നേഹത്തോടെ ശ്രീ❤️❤️❤️
ഞങ്ങളുടെ ഇവിടെ ഒക്കെ safe ആണ്. കുഴപ്പം ഒന്നുമില്ല.
❤️❤️❤️❤️❤️
Avide kuzhappam onnumillallo. Safe alle
Yep safe annu.
???
Thanks ❤️❤️❤️
സ്മേരാലക്ഷ്മി,
ആനന്ദും വൈദവും സ്വപ്നം കണ്ട് ഞെട്ടി എഴുനേർക്കുന്നതും അവർ തലേന്ന് കാവിൽ നടന്നതും ഒക്കെ പറയുന്നതും ആ ഭാവം ഒക്കെ ശരിക്കും കണ്ടതുപോലെ തോന്നി. ആ സംഭവം വസുവിന് എത്ര മാത്രം ഭയചകിതയാക്കിയെന്ന് ചൊവ്വയൂര് വേദവർമ്മന്റെ അടുക്കൽ പോകുന്നതിൽനിന്നും വ്യക്തം. മനുഷ്യമാംസം കത്തിക്കരിയുന്ന ഗന്ധം അനുഭവപ്പെട്ടത് പോലെ തോന്നിയത് ഒക്കെ പശ്ചാത്തലത്തിന് ചേർന്നത് തന്നെ.
വേദവർമ്മന്റെ ഉണ്ണിയോടുള്ള വെളിപ്പെടുത്തൽ വരാനിരിക്കുന്ന എന്തോ ദുര്യോഗം പോലെ ഉണ്ടല്ലോ!
ലക്ഷ്മിയെ പെണ്ണ് കാണാൻ ആനന്ദ് എത്തുന്നതിന് മുമ്പുള്ള സീനുകളും അവൻ എത്തിയ നേരം വസുവിനുണ്ടായ ഞടുക്കവും എടുത്തു പറയേണ്ടത് തന്നെ.അവൻ അർജ്ജുന്റെ പുനർജന്മം തന്നെയെന്ന് ഉറപ്പിക്കുന്നു. എന്റെ പുഞ്ചിരിക്കുട്ടി താൻ അവസാനം ഞെട്ടിച്ചു കളഞ്ഞല്ലോ, ആനന്ദ് ദത്തു പുത്രൻ ആണെന്നേ ശേഖരന്റെ വെളിപ്പെടുത്തൽ ഒരു പാട് ദുരൂഹത ഉണർത്തുന്നതിനോടൊപ്പം അവൻ ആരുടെ മകൻ എന്ന് വായനക്കാരുടെ ചിന്തകളെ പല വഴികളിലേക്കും കടിഞ്ഞാണില്ലാത്ത കുതിരയേ പോലെ പായിച്ചു കളഞ്ഞല്ലോ! തന്റെ എഴുത്ത ഇരുത്തം വന്നു കഴിഞ്ഞതു പോലെ ഓരോ ഭാഗം കഴിയുന്തോറും തെളിയിച്ചു കൊണ്ടേയിരിക്കുന്നു. അഭിനന്ദനങ്ങൾ❤️??
ഓരോ പാർട്ടും മെച്ചപ്പെടുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം.
അറിയാത്ത കാര്യങ്ങൾ എല്ലാം അമ്മയുടെ കൂടെ സഹായം ഇപ്പോൾ തേടാറുണ്ട്.
തുടർന്നുള്ള partukalum മികച്ച രീതിയിൽ കൊണ്ടു പോകാൻ ദൈവം സഹായിക്കട്ടെ.
സ്നേഹത്തോടെ
സ്മേര ലക്ഷ്മി..
ജഗദീശ്വരന്റെ അനുഗ്രഹം കുട്ടിക്കാ വോളമുണ്ട്. അമ്മയ്ക്കും അത്യാവശ്യം സാഹിത്യവാസനയുണ്ടല്ലേ നല്ലത്.???❤️
ഒന്നേ ?
??❤️❤️❤️