അടുത്ത ദിവസം ക്ഷേത്രത്തിൽ പോകുമ്പോഴും മഹാലക്ഷ്മിയുടെ മനസു നിറയെ ഇന്നലെ കണ്ട സ്വപ്നമായിരുന്നു
ഡോ…..പുറകിൽ നിന്നുള്ള വിളി കേട്ടാണ് മഹാലക്ഷ്മി ചിന്ത വിട്ടുണർന്നത്.(അത് ദേവനന്ദാണ്,മഹാലക്ഷ്മിയുടെ നന്ദേട്ടൻ, മാളികപ്പുരക്കൽ തറവാട്ടിലെ ശേഖരന്റെയും സീതയുടെയും ഏകമകൻ,ദേവദത്തന്റെ കൂടെ അതേ ഹോസ്പിറ്റലിൽ ഓർത്തോ വിഭാഗം ഡോക്ടർ ആണ്,അതിനെക്കാളുപരി മഹാലക്ഷ്മിയുടെ ജീവനാണ് ദേവാനന്ദ്)
താനെന്താ ഇങ്ങനെ ഓർതോണ്ടു നടക്കുന്നെ.
ആ….അതേട്ടാ ഞാനിന്നലെ കണ്ട സ്വപ്നത്തെ കുറിച്ചോർത്തതാ.
ഓ….അത് എന്താ സ്വപ്നം
മഹാലക്ഷ്മി ദേവനന്ദിനോട് കണ്ട സ്വപ്നത്തെ കുറിച്ചു പറഞ്ഞു.
അതു വെറും സ്വപ്നമല്ലേ ലക്ഷ്മി താൻ വാ.
അവരിരുവരും ക്ഷേത്രത്തിലേക്ക് കാലെടുത്തു വെച്ചു.
തുടർച്ചയായി മഹാലക്ഷ്മി ആ സ്വപ്നം കാണാൻ തുടങ്ങി,അതു കണ്ടു ഞെട്ടിയെഴുന്നേൽക്കുന്നതും പതിവായി.
എന്താണ് സംഭവിക്കുന്നതെന്നറിയതെ മഹാലക്ഷ്മി ദിവസങ്ങളോളം രാത്രിയിൽ ആലോജിച്ചിരിന്നു.
രാവിലെ കോളേജിലേക്ക് പോവാൻ നിലക്കണ്ണാടിയുടെ മുൻപിൽ നിന്നു ഒരുങ്ങുകയായിരുന്നു മഹാലക്ഷ്മി. തലമുടി ചീകുന്ന നേരത്താണ് അവളത് ശ്രദ്ധിച്ചത്.തന്നെ നോക്കി കൊണ്ട് തന്റെ പിറകിൽ എന്തോ നിൽക്കുന്നത് മഹാലക്ഷ്മി കണ്ടു.
പെട്ടെന്നവൾ തിരിഞ്ഞു നോക്കി.
ഇല്ല അവിടെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല,ഇത് പലതവണ ആയി മഹാലക്ഷ്മിയ്ക്ക് അനുഭവപ്പെട്ടു.
ഒരു ദിവസം രാത്രി ഷെൽഫിൽ നിന്നെന്തോ തിടുക്കത്തിൽ എടുക്കുന്ന സമയത്താണ് എന്തോ താഴേക്ക് വീണത്.
അവൾ അത് കയ്യിലെടുത്തു.
അത് സ്വർണ്ണനിറമുള്ള ഒരു ബോക്സ് ആയിരുന്നു.
അവൾ ആ ബോക്സ് തുറന്ന് നോക്കി.
അതിൽ ഒരു സ്വർണ്ണത്താലി ആയിരുന്നു…..
തുടരും…….
തുടക്കം എന്ന് പറയാം.. പേജ് കൂട്ടമായിരുന്നു… ഒരു 7-10 പേജ് എങ്കിലും ആദ്യം ഇടമായിരുന്നു…
ആദ്യ പേജ് മുതൽ രണ്ടാം പേജ് പകുതി വരെ നല്ല ഒഴുക്ക് ഉണ്ടായിരുന്നു… പക്ഷെ രണ്ടാം പേജിന്റെ അവസാനം സ്പീഡ് കൂട്ടി തീർക്കാൻ ഉള്ള ശ്രമം എന്ന് തോന്നി.. ആദ്യം ആയി എഴുതുന്നത് കൊണ്ടാകും… മെല്ലെ ശരിയാകും… ??
പിന്നെ കഥയെപ്പറ്റി പറയാൻ ഹൊറർ റൊമാൻസ് വൈബ് ആദ്യം തന്നെ കൊണ്ട് വന്നിട്ടുണ്ട്… ✌?
ഒരു അഭിപ്രായം പറയാൻ ഉള്ളത് കൊല്ലവർഷം എന്നത് മലയാളം വർഷം അല്ലേ… ഇപ്പോൾ 1197 അത്… ഇംഗ്ലീഷ് വർഷത്തെ നമ്മൾ കൊല്ലവർഷം എന്ന് പറയാറില്ല എന്നാണ് അറിവ് ??
All the best❤️
Thanks
??
❤️❤️❤️??
?????
Thank you
Nannayittund. Page kootti ezhuthan sremikkuka….
❤️❤️❤️
സ്മേരാ ലക്ഷ്മി, ആകെ രണ്ട് പേജ് അല്ലെ ഉള്ളൂ അഭിപ്രായം പറയാറായിട്ടില്ല. പക്ഷേ എന്തൊക്കെയോ സംഭവ വികാസങ്ങൾ ഉണ്ടാകും എന്ന സൂചന ഉണ്ട് . എന്നാൽ വിവാഹിത അല്ല എന്നാണ് എന്റെ തോന്നൽ മഹാലക്ഷ്മി എന്തിനാണ് താലി ഷെൽഫിൽ സൂക്ഷിക്കുന്നത് ? ആരുടേതാണ് ആ താലി ? സംശയങ്ങൾ ഒരുപാടുണ്ട് , പേജ് കൂട്ടി എഴുതുക നിരുത്സാഹപ്പെടുത്തുന്നില്ല തുടരുക ഇഷ്ടപ്പെട്ടാൽ അഭിപ്രായം പറയും തുടർന്ന് വായിക്കും ഇല്ലെങ്കിൽ അഭിപ്രായവും ഉണ്ടാവില്ല വായനയും. ഭാവുകങ്ങൾ
Super ??
Thanks
nalla thudakam , excited for the next part
Submit cheythittund
1 st
❤️❤️