തോരാമഴ 29

” അയ്യേ.. ഇത്രേയുള്ളൂ ജാഡക്കാരി നീ “,
ഞാൻ പോയി എത്രയും പെട്ടെന്ന് വീസ ശരിയാക്കി നിന്നെ കൊണ്ടുപോകും. അതുവരെ ഇവിടെ മര്യാദയ്ക്ക് ഇരുന്നോണം.

നകുൽ അവളുടെ നെറ്റിയിൽ ചുംബിച്ചു.

” അല്ല പെട്ടന്ന് റെഡിയാക് നമുക്ക് എയർപോർട്ടിൽ പോകണ്ടേ…”

” ഞാൻ വരുന്നില്ല “, പ്രിയ പറഞ്ഞു
” ഞാൻ കൂടെ വന്നാൽ അവിടെ മൊത്തം കരഞ്ഞ് കൊളമാക്കും…. എട്ടൻ പോയിട്ട് വാ ”

പ്രിയ നകുലിന്റെ നെഞ്ചിൽ ഒരു മുത്തം കൊടുത്തിട്ട് മുറിയിലേക്ക് പോയി.

” നകുലേ…, സമയം ആയടാ..”, ശരത് പുറത്തുനിന്നും വിളിച്ചു

പാസ്പോർട്ട് പോക്കറ്റിലാക്കി നകുൽ പോകാനിറങ്ങി. അമ്മയോട് യാത്ര ചോദിച്ച് കാറിൽ കയറാൻ നേരം പ്രിയ ഉമ്മറത്തെ പടിവാതിലിൽ വന്നു നിന്നു. ഇനിയും നിന്നാൽ താനും കരയുമെന്നായപ്പോൾ നകുൽ കാറിലേക്ക് കയറി. കാർ മുന്നോട്ടു പോകുന്തോറും നകുലിന്റെ മനസ്സ് പ്രിയയുമായ്‌ കൂടുതൽ അടുക്കുന്നുണ്ടെന്ന് അവന് മനസ്സിലായി.

എയർപോർട്ടിലെ ക്ലിയറൻസ് എല്ലാം കഴിഞ്ഞ് ശരത്തിനോട്‌ യാത്രപറഞ്ഞ് നകുൽ എത്തിഹാദ് എയർവെയ്സിൽ ദുബായിലെത്തി. എത്തിയ ഉടൻ തന്നെ നകുൽ പ്രിയയെ വിളിച്ചു. കുറേ പരിഭവങ്ങളും കരച്ചിലും വീണ്ടും നകുലിന്റെ മനസ്സിൽ വേദനയുണ്ടാക്കി.
ദിവസേനയുള്ള ഫോൺകോളുകൾ അങ്ങനെ തുടർന്നുകൊണ്ടേയിരുന്നു.

നാട്ടിൽ നിന്നും തിരിച്ചെത്തിയിട്ട് ഇപ്പോൾ മൂന്ന് മാസം ആകുന്നു. ഫാമിലി വിസക്ക് അപേക്ഷിച്ചെങ്കിലും അത് നടന്നില്ല. പ്രിയയെ കാണാനുള്ള കൊതി കൊണ്ട് തൽക്കാലം ഒരു വിസിറ്റിംഗ് വിസ ശരിയാക്കി നാട്ടിലേക്കയച്ചു.

നാട്ടിലിപ്പോൾ പ്രിയ വളരെ സന്തോഷത്തിലാണ്. നകുലിന്റെ അടുത്തേക്ക് പോകാൻ അവൾക്കും തിടുക്കമായി. ജൂൺ 17 നാണ് പ്രിയ ദുബായിക്ക് പോകുന്നത്. പോകാൻ മൂന്ന് ദിവസം ബാക്കിയുള്ളപ്പോഴാണ് നാട്ടിൽ നിന്നും ശരത് നകുലിനെ വിളിച്ചത്.

” എടാ നീ ഉടനെ നാട്ടിലേക്ക് വരണം അമ്മയ്ക്ക് ചെറിയൊരു അസുഖം നിന്നെ ഒന്ന് കാണണമെന്ന് പറയുന്നു..”, ശരത് പറഞ്ഞു

” എന്താ ശരത്തെ എന്തെങ്കിലും സീരിയസ് ആണോ “

1 Comment

  1. Heart touching!!!

Comments are closed.