തുമ്പി കല്യാണം [നൗഫു കിസ്മത്] 4602

“”അറിയാം അച്ഛാ…ഞാൻ നോക്കികൊള്ളാ…
എന്തോ പറഞ്ഞുകൊണ്ടിരുന്നു ദിപി പെട്ടെന്ന് നിർത്തി എന്നിട്ട് തിരിഞ്ഞു തുമ്പിയെ നോക്കി
അവൾ അവനെ നോക്കി വെളുക്കെ ചിരിച്ചു.

പിന്നെ പട്ടാളത്തിന്റെ അടുത്തു പോയി…അതു കണ്ടതും പട്ടാളം ഉറക്കെ ചിരിച്ചു.

“”””എടാ…. നിനക്കു….. മനസിലായില്ലേ…മൊത്തം ആക്ടിങ് …. ആയിരുന്നെന്ന്….
ചുമ്മാതാ …..ചുമ്മാതാ…
ആടി ആടി നാക്കു കുഴഞ്ഞു പട്ടാളം പറഞ്ഞു……
നിന്നെ വളക്കാൻ ഉള്ള അവളെ നമ്പർ  ആയിരുന്നേട……

പട്ടാളത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ദിവിനെ ഉലച്ചു……
താൻ കബളിക്കപ്പെടുവാണെന്നു അവൻ മനസിലാക്കി……തിരിഞ്ഞു തുമ്പിയെ കണ്ണുരുട്ടി അവന്റെ വീട്ടിലേക്കു കേറിപോയി.

ദേഷ്യത്തിൽ വിറച്ച തുമ്പി പട്ടാളത്തിനടുക്കേ പോയി….

“”””നാളെ നേരം ഒന്നു വെളുത്തു തന്റെ കേട്ടൊന്നിറങ്ങിക്കോട്ടെ
കാണിച്ചു തരുന്നുണ്ട് ഞാൻ

അങ്ങേരുടെ മരിമോൻ സ്നേഹം…കുടിച്ചാൽ വഴറ്റി കിടക്കണം.

തുമ്പിയുടെ ശകാരം കേട്ടു തലകുമ്പിട്ട കൊച്ചുകുട്ടികളെപോലെ  ചുണ്ടു വിതുമ്പി പിടിച്ചു നിന്ന പട്ടാളത്തെകാണേ ദേഷ്യം ഉച്ചിയിൽ നിന്നു വന്നതും..
“”അമ്മേ  വിധവയാവേണ്ടേൽ ഈ സദനത്തിനെ ഇപ്പൊ ഇവിടുന്നു വലിച്ചു കൊണ്ടൊക്കോ….

അത്രയും പറഞ്ഞു അവളും തിരിച്ചു നടന്നു.
പോകുന്ന വഴിനീളെ പട്ടാളത്തെ എന്തോ ചീത്ത വിളിച്ചു പോകുന്നത് കെക്കാം….

 

???????????

“””കറുത്തമ്മേ….ഒന്നു മിണ്ടടി… ഇങ്ങനെ പിണങ്ങല്ലേ…
ഞാൻ ഫിറ്റ് ഒന്നുമല്ലടി രണ്ടെണ്ണം…അത്രേ കഴിച്ചുള്ളൂ.

“””ദേ ദിപിയേട്ട…എന്നെകൊണ്ടൊന്നും പറയിപ്പിക്കാരുത്
രണ്ടേ കഴിച്ചുള്ളുപോലും…
മൂക്കറ്റം കള്ളും മോന്തി വന്നേക്കാ.”””

“”””ഇതിപ്പോ മാസത്തിൽ രണ്ടാം തവണയാണ്…

“””അമ്മേ… തെറ്റി…അച്ഛാ ത്രീ പ്രാവിഷം കുച്ചു.
ദിപിയുടെയും തുമ്പിയുടെയും മൂന്നുവയസുകാരി ആമി മോൾ കൂട്ടിച്ചേർത്തു.

“””ആ മൂന്നു…നിന്റെ അച്ഛന് കുടിച്ചു കുടിച്ചു നശികട്ടെ നമുക്കെന്താ.. ഞാനും മക്കളും ആരുമല്ലല്ലോ.
തുമ്പി മൂക്കുപിഴിഞ്ഞു.

ആമി മോളെ ഒന്നു കൂർപ്പിച്ചു നോക്കി ദിപി തുമ്പികടുത്തേക്കു നടന്നു.

ഞാനൊന്നും പറഞ്ഞില്ലെന്ന മട്ടെ സിലിംഗ് നോക്കി നിന്നു കുഞ്ഞാമി.

ജനൽകമ്പിയിൽ പിടിച്ചു മുറ്റത്തേക്ക് നോക്കി കണ്ണീരൊപ്പുന്ന തുമ്പിയെ പിന്നിലൂടെ ചെന്നു പുണർണവൻ.

“”””സോറി…ഇനി ആവർത്തിക്കില്ല.
കാതോരം ആർദ്രമായി മൊഴിഞ്ഞവൻ.ഇന്ന് ആകെയുള്ള കൂട്ടുകാരന്റെ കല്യാണം ആയിട്ടല്ലേ.ന്റെ കറുത്തമ്മേ…ഇനി ഇല്ല…
ഒന്നു മിണ്ടെന്റെ ഭാര്യേ…..””

Updated: August 24, 2021 — 12:55 pm

22 Comments

  1. മൃത്യു

    സൂപ്പർ വളരെ നന്നായിട്ടുണ്ട് നല്ല നാടൻ കഥ
    ഇനിയും കുറേ കഥകൾ പ്രേതീക്ഷിക്കുന്നു
    All the best

  2. ഇഷ്ടായി…!❤️❤️❤️

  3. Pattalam acahan aanu ente hero???????????????

  4. ഹിഹി
    കൊള്ളാം.
    അക്ഷരതെറ്റുകൾ ഉണ്ടല്ലോ

  5. പട്ടാളം poli…. ?❤❤❤

  6. നിധീഷ്

    ?????

  7. അടിപൊളി ❤️❤️❤️❤️❤️❤️

    1. Adi poli
      Mashoru sambhavam thnane

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤

  9. വിരഹ കാമുകൻ???

  10. ഒരുപാട് ഇഷ്ടായി… നല്ല ഫീൽ ഗുഡ് സ്റ്റോറി… ഒരു ചിരിയോടെ തന്നെ വായിച്ചു തീർത്തു… പട്ടാളത്തെ ഒത്തിരി ഇഷ്ടം ❤

  11. വിശ്വനാഥ്

    Good ???????

  12. ഒന്നും ഉരിയാടാതെ എവിടെ പോയി

    1. ഒന്നും ഉരിയാടാതെ പോയി??

  13. Nannayittund Noufukka…

  14. തുമ്പി ?

    ശെടാ ഞാൻ അറിയാതെ ന്റെ കല്യാണം ആയ ശോ..

  15. ❤️

  16. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ❤️????????

  17. ?❤️

Comments are closed.