തുമ്പി കല്യാണം [നൗഫു കിസ്മത്] 4677

ഒരു ജോലിക്കും പോകാതെ കുടിച്ചു കൂത്താടി നടക്കുന്ന ഒരുവന് മകളെ കൊടുക്കില്ലെന്നു പട്ടാളം തീർപ്പു പറഞ്ഞതും.

രണ്ടു മാസത്തിനുള്ളിൽ കുടിയും നിർത്തി മാന്യമായ ജോലിയുമായി വരുമെന്നും അപ്പൊ ദിവിന്റെ പെണ്ണായി തന്നില്ലെങ്കിൽ വിളിച്ചിറക്കി കൊണ്ടു പോവുമെന്നും ദിപിനും പ്രഖ്യാപിച്ചു….

അതോടെ ദിപിൻ വീണ്ടും പഴയ ദിവിനായി….
തന്റെ മകനെ പഴയെപടി ആക്കിയ പെണ്കുട്ടിയോട് ആ അമ്മക്ക് എന്നും തീർത്താൽ തീരാത്ത നന്ദിയും കടപ്പാടുമായി.

അങ്ങനെ കൃത്യം 2 മസങ്ങൾക്കിപ്പുറം തുമ്പി കല്യാണം വന്നു.

ഒരിക്കൽ മുടങ്ങിയ കല്യാണത്തെക്കാൾ ഗംഭീരമായി ദിപിന്റെ കല്യാണം കഴിഞ്ഞു തുമ്പിയുടെ കഴുത്തിൽ  താലികെട്ടി.

????????????

 

കല്യാണ രാത്രി വധൂവരന്മാർ മണിയറയിലേക്കു പ്രവേശിച്ചതും എതിർവശത്തുള്ള തുമ്പിയുടെ വീട്ടിൽ നിന്നും അപശബ്ദങ്ങൾ കേട്ടു തുടങ്ങി.

കുടിച്ചാൽ തന്റെ അച്ഛൻ അച്ഛനല്ലതാവും എന്നറിയാവുന്ന തുമ്പി അങ്ങോട്ട് പോയി നോക്കാൻ നിന്ന ദിപിനെ തടഞ്ഞു.

“””അച്ഛൻ ഉപദ്രവിചതിൽ തനിക്ക് വിഷമമുണ്ടെന്നറിയാം…
എന്നാലും അതു തന്റെ അച്ഛനല്ലേ….അച്ഛനെന്തെങ്കിലും പറ്റിയാൽ നമ്മളൊക്കെയല്ലേ ഉള്ളു.
എന്നും  പറഞ്ഞു തുമ്പിയുടെ കയ്യും പിടിച്ചു  അവൻ അവളുടെ വീട്ടിലേക്കു നടന്നു.

ഗേറ്റ് കടന്നപ്പഴേ പട്ടാളം അടിച്ചു പൂസായി ഒരു കസേരയുടെ മേലെ കേറിനിന്നു കരയുന്നതാണ് കണ്ടത്.

മരുമകനെ കണ്ടതെ ഓടിവന്നു കെട്ടിപിടിച്ചു….കരച്ചിലായി.

ആരൊക്കെയോ പിടിച്ചു മാറ്റാൻ ശ്രമിച്ചതും …പട്ടാളം എനിക്കൊരു സത്യം പറയണമെന്ന് പറഞ്ഞു  വീണ്ടും ദിപിനരികിൽ വന്നു.

“””നശിപ്പിച്ചു…ഈ കിളവൻ  ഇതെല്ലാം കൂടെ നശിപ്പിക്കും…””അടുത്തടുത്തു നിന്ന് കാഴ്ച കാണുവായിരുന്ന മണികുട്ടിയോടായി തുമ്പി അടക്കം പറഞ്ഞു.

“””മിക്കവാറും കല്യാണത്തിന് അന്നുതന്നെ നിങ്ങൾ പിരിയാനാണ് സാധ്യത.”””

“”   ശവം….ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയാതെടി….        ന്റെ ഫസ്റ്റ്നൈറ്റ് കൂടെ കഴിഞ്ഞില്ല…..””””

അതു കേൾക്കെ മണികുട്ടി അടക്കിച്ചിരിച്ചു.
എന്നാൽ ഇപ്പുറത്തു പട്ടാളം പശ്ചാത്തപത്തിന്റെ കെട്ടുകൾ അഴിച്ചു വിടാൻ തുടങ്ങിയിരുന്നു.

“”ദോ…അവളില്ലേ…. എന്റെ മോൾ….എന്റെ പൊന്നുമോളാ…
ഞാൻ ഒന്ന് നുള്ളിനോവിക്കാതെ വളർത്തിയതാ എന്റെ കുഞ്ഞിനെ…
“അച്ഛൻ  വിഷമിക്കേണ്ട. ഞാൻ കണ്ണു നിറക്കാതെ നോക്കിക്കൊള്ളാം.
പട്ടാളം പറഞ്ഞു നിർത്തിയതും ദിവിൻ അങ്ങേരുടെ കൈകൾ കൂട്ടി പിടിച്ചു  പറഞ്ഞു..

“””ഈ…പൊട്ടൻ.
എടാ…ഞാനെ എന്റെ കൊച്ചിനെ ഇതുവരേം നുള്ളിപോലും നോവിച്ചില്ലെന്നു.”””

Updated: August 24, 2021 — 12:55 pm

22 Comments

  1. മൃത്യു

    സൂപ്പർ വളരെ നന്നായിട്ടുണ്ട് നല്ല നാടൻ കഥ
    ഇനിയും കുറേ കഥകൾ പ്രേതീക്ഷിക്കുന്നു
    All the best

  2. ഇഷ്ടായി…!❤️❤️❤️

  3. Pattalam acahan aanu ente hero???????????????

  4. ഹിഹി
    കൊള്ളാം.
    അക്ഷരതെറ്റുകൾ ഉണ്ടല്ലോ

  5. പട്ടാളം poli…. ?❤❤❤

  6. നിധീഷ്

    ?????

  7. അടിപൊളി ❤️❤️❤️❤️❤️❤️

    1. Adi poli
      Mashoru sambhavam thnane

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤

  9. വിരഹ കാമുകൻ???

  10. ഒരുപാട് ഇഷ്ടായി… നല്ല ഫീൽ ഗുഡ് സ്റ്റോറി… ഒരു ചിരിയോടെ തന്നെ വായിച്ചു തീർത്തു… പട്ടാളത്തെ ഒത്തിരി ഇഷ്ടം ❤

  11. വിശ്വനാഥ്

    Good ???????

  12. ഒന്നും ഉരിയാടാതെ എവിടെ പോയി

    1. ഒന്നും ഉരിയാടാതെ പോയി??

  13. Nannayittund Noufukka…

  14. തുമ്പി ?

    ശെടാ ഞാൻ അറിയാതെ ന്റെ കല്യാണം ആയ ശോ..

  15. ❤️

  16. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ❤️????????

  17. ?❤️

Comments are closed.