തുമ്പി കല്യാണം [നൗഫു കിസ്മത്] 4602

 

 

 

 

തുമ്പിയുടെ പദ്ധതി പ്രകാരം പിറ്റേ ദിവസവും മണികുട്ടി തനിച്ചു അമ്പലത്തിൽ പോയി .

വിചാരിച്ചപോലെ ദിപിനിൽ നേരിയ തോതിൽ മാറ്റമുള്ളതായി അവൾക്കു തോന്നുകയും ചെയ്തു.

പിറ്റേന്നും….
അതിന്റെ പിറ്റേന്നും…
ഇതാവർത്തിച്ചതോടെ സഹികെട്ട ദിപിൻ മണികുട്ടിയുടെ വഴി തടഞ്ഞു.
കാര്യ കാരണങ്ങൾ തിരക്കി.

ഈ ദിവസങ്ങളിൽ തുമ്പി തന്റെ മുന്നിൽ പ്രത്യക്ഷയാവാത്തത്തിന് മണികുട്ടി പറഞ്ഞ ഉത്തരം അവൾക് വളരെ രസകരമായിരുന്നെങ്കിലും ദിപിന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു.

അതെന്താണെന്നോ….ജ്യോത്സ്യൻ പറഞ്ഞ പ്രകാരം തുമ്പിയുടെ കല്യാണം നടത്താൻ നാട്ടിലെത്തിയ മിലിറ്ററി അവൾക് ദിപിനോട് പ്രണയമാണെന്നറിഞ്ഞതും
മകളെ അതിൽനിന്നും പിന്തിരിപ്പിക്കാൻ വേണ്ടി അവളെ ഒരുപാട് ഉപദ്രവിച്ചുവെന്നും ഊണും ഉറക്കവും ഇല്ലാതെ തുമ്പി ക്ഷീണിച്ചു അവശയായെന്നും.

കേട്ടപാതി കേക്കാത്ത പാതി ദിപിൻ തന്റെ തൊട്ടയല്പക്കമായ പട്ടാളം രവീന്ദ്രന്റെ വീട്ടിലെത്തി.

വിവാഹം വരെ കൊണ്ടെത്തിച്ചു തന്നെചതിച്ചു കടന്നുകളഞ്ഞ പെണ്ണിനോടുള്ള വെറുപ്പ് സ്ത്രീ എന്ന വർകത്തോട് കൂടി ആയിമാറിയിരുന്നു.

അതുകൊണ്ടു തന്നെയാണ് തുമ്പിയെ പ്രണയിക്കാൻ തന്റെ മനസു വിസ്സമ്മതിച്ചത്.
എന്നും താൻ വേദനിപ്പിക്കുമ്പോഴും അവളെക്കാൾ കൂടുതൽ നൊന്തത് തനിക്കായിരുന്നു.

താൻ നൽകുന്ന വേദന ഏറ്റുവാങ്ങാൻ തന്റെ മുന്നിൽ വരാതിരുന്നോടെ എന്നു ആയിരം വട്ടം മനസിൽ കരുതിയിരുന്നു.

പക്ഷെ അവളെ കാണാതായപ്പോ മനസിലായി എത്രത്തോളം അവളെന്നിൽ വേരൂന്നിയിട്ടുണ്ടെന്നു.

കാർത്തുമ്പി….കാർത്തുമ്പി… അവളുടെ വീട്ടുമുട്ടത്തുനിന്നും നീട്ടി വിളിച്ചവൻ
തൊട്ടയല്പക്കത്തെ വീടുകളിൽനിന്നും ആളുകൾ തലപൊക്കി നോക്കാൻ തുടങ്ങി.

ക്ഷീണിച്ചു മെല്ലിച്ച ഒരു കോലം കതകിന്റെ മറവില്നിന്നും കോലായിലേക്കു വന്നു.

ക്ഷീണിച്ചു കുഴഞ്ഞ ആ കോലം കണ്ടതും ഒന്നും ആലോജിക്കാതെ  പാഞ്ഞു ചെന്നവളെ നെഞ്ചോട് ചേർത്തു.

ശരീരത്തിൽ അങ്ങിങ്ങായി നീലിച്ച പാടുകൾ കാണാം.
പട്ടാളം ഉപദ്രവിച്ചതാവാം.
അവൻ നിശബ്ദം ആലോചിച്ചു.

അവൻ പാടുകളിൽ തൊട്ടതും അവൾ എരിവ് വലിച്ചു എങ്ങി  കരഞ്ഞു.
അതു കണ്ടുനിന്ന ദിവിനിൽ വല്ലാത്ത നോവുണർത്തി.
ഇത്രയും ക്രൂരമായി മകളെ ഉപദ്രവിച്ച പട്ടാളത്തിനോട് അവനു നന്നേ വെറുപ്പ് തോന്നി.
അതിലുപരി തനിക്കു വേണ്ടി ഇത്രയും യാതന സഹിച്ചവളെ ജീവിത സഖി ആക്കാനുള്ള ആവേശവും.

പിന്നെ ദേഷ്യത്തോടെ അകത്തേക്ക് നോക്കിവിളിച്ചു.

പട്ടാളം കൂടെ വന്നതും നാടകീയ മുഹൂർത്തങ്ങൾ അരങ്ങേറി…

വാദപ്രതിവാദങ്ങൾ  രംഗം കൊഴുപ്പിച്ചു.

Updated: August 24, 2021 — 12:55 pm

22 Comments

  1. മൃത്യു

    സൂപ്പർ വളരെ നന്നായിട്ടുണ്ട് നല്ല നാടൻ കഥ
    ഇനിയും കുറേ കഥകൾ പ്രേതീക്ഷിക്കുന്നു
    All the best

  2. ഇഷ്ടായി…!❤️❤️❤️

  3. Pattalam acahan aanu ente hero???????????????

  4. ഹിഹി
    കൊള്ളാം.
    അക്ഷരതെറ്റുകൾ ഉണ്ടല്ലോ

  5. പട്ടാളം poli…. ?❤❤❤

  6. നിധീഷ്

    ?????

  7. അടിപൊളി ❤️❤️❤️❤️❤️❤️

    1. Adi poli
      Mashoru sambhavam thnane

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤

  9. വിരഹ കാമുകൻ???

  10. ഒരുപാട് ഇഷ്ടായി… നല്ല ഫീൽ ഗുഡ് സ്റ്റോറി… ഒരു ചിരിയോടെ തന്നെ വായിച്ചു തീർത്തു… പട്ടാളത്തെ ഒത്തിരി ഇഷ്ടം ❤

  11. വിശ്വനാഥ്

    Good ???????

  12. ഒന്നും ഉരിയാടാതെ എവിടെ പോയി

    1. ഒന്നും ഉരിയാടാതെ പോയി??

  13. Nannayittund Noufukka…

  14. തുമ്പി ?

    ശെടാ ഞാൻ അറിയാതെ ന്റെ കല്യാണം ആയ ശോ..

  15. ❤️

  16. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ❤️????????

  17. ?❤️

Comments are closed.