തുമ്പി കല്യാണം [നൗഫു കിസ്മത്] 4602

ദിപിനാകട്ടെ കൂടെ ജോലി ചെയ്യുന്ന ഒരു കൊച്ചുമായി പ്രണയത്തിൽ ആയിരുന്നു.

രണ്ടു വീട്ടുകാർക്കും എതിർപ്പില്ലാത്തതിനാൽ അതൊരു വിവാഹത്തിൽ കലാശിച്ചു.

അതിനു മുൻകൈ എടുത്തതും ദിപി തന്നെയായിരുന്നു.

പക്ഷെ നിർഭാഗ്യവശാൽ കല്യാണത്തിന്റെ അന്ന് പെണ്ണ് തങ്ങൾ ജോലി ചെയ്യുന്ന കമ്പനിയിലെ മുതലാളിയുമായി റെജിസ്ട്രർ വിവാഹം ചെയ്തു.

അന്ന് വിളിച്ചുവരുത്തിയ് ആളുകളുടെ മുന്നിൽ അഭിമാനിതനായി ദിപി മണ്ഡപത്തിൽ ഇരുന്നു.
ചിലർ പെണ്ണിനെ പഴിചാരി…
മറ്റുചിലർ പ്രണയത്തെയും.

അന്ന് തകർന്നു തരിപ്പണമായതാണ് ദിവിൻ എന്ന മനുഷ്യൻ.

അവൾ ജോലി ചെയ്യുന്ന കമ്പനിയിൽ ജോലി ചെയ്യില്ല എന്ന തീരുമാനത്തോടെ ഉള്ള ജോലി കളഞ്ഞു
കള്ളുകുടി സ്ഥിരം കലാപരിപാടി ആയി മാറി.
ആകെ നശിച്ചു ജീവിക്കുന്നു.

എന്നാൽ അന്ന് ആ മണ്ഡപത്തിൽ ഒരാൾക്ക് മാത്രം സന്തോഷമായിരുന്നു….
തുമ്പിക്ക്.

കാരണം ചെറിയ ഒരിഷ്ടം അവളുടെ ഉള്ളിൽ അവനോടുണ്ടായിരുന്നു.
അവൻ മറ്റൊരാൾക്കു സ്വന്തമാണെന്നു അറിഞ്ഞതോടെ ആ ഇഷ്ടം മുളയിലേ നുള്ളി കളഞ്ഞതാണ്.

പക്ഷെ ഇത് തനിക്കുവേണ്ടി ദൈവത്തിന്റെ തീരുമാനം ആണ് എന്നു കരുത
നായിരുന്നു തുമ്പി ഇഷ്ടപ്പെട്ടത്.

ഇനി ദിപിനെ ആർക്കും വിട്ടുകൊടുക്കില്ലെന്നും
തന്റെ ജീവന്റെ പാതിയാക്കിത്തരണമേ എന്നും ഭഗവാനോട് മനസുരുകി പ്രാർത്ഥിച്ചു.

അന്ന് തൊട്ടു ഇഷ്ടം പറഞ്ഞു അവന്റെ പിന്നാലെയാണ് പെണ്ണ്.

കല്യാണം മുടങ്ങി ആകെ ദേഷ്യത്തിൽ നിൽക്കുന്ന ദിവിനരികിൽ ചെന്നു ഇഷ്ടം പറഞ്ഞ തുമ്പിക്ക് കിട്ടിയതു കരണം പുകച്ചൊരു അടി ആയിരുന്നു.

അതോടെ അവൾ പൊക്കോളും എന്നു കരുതിയ ദിവിനെ ഞെട്ടിച്ചുകൊണ്ട്   തുമ്പി ഇതൊരു സ്ഥിരം കലാപരിപാടിയാക്കി….

അവനെ ചോറിയൽ അവൾ സ്ഥിരമാക്കിയപ്പോ
നടയടി അവനും തുടർന്നുപൊന്നു.

നീണ്ട രണ്ടു വർഷങ്ങൾ.

അങ്ങനെ ഇരിക്കെയാണ് തുമ്പിയുടെ ജാതകപ്രകാരം ഇപ്പോൾ വിവാഹ സമയമാണെന്നും ഉടനെ നടന്നില്ലെങ്കിൽ പിന്നെ നാല്പതുകഴിഞ്ഞാലെ നടക്കുവെന്നും ജ്യോത്സ്യൻ പറയുന്നത് .

മിലിറ്ററിയിലായിരുന്ന തുമ്പിയുടെ അച്ഛൻ വന്നതും ബ്രോക്കറെ കണ്ടു ചെറുക്കനെ തപ്പാൻ തുടങ്ങിയതെല്ലാം പെട്ടന്നായിരുന്നു.

പക്ഷെ തുമ്പി കല്യാണത്തിന് സമ്മതിക്കില്ലെന്ന് കട്ടായം പറഞ്ഞതോടെ  എല്ലാവരും ധർമസങ്കടത്തിലായി.

സ്വതവേ പരുക്കൻ സ്വഭാവമുള്ള  എന്നാൽ തുമ്പിയുടെ മുന്നിൽ മാത്രം പൂച്ചകുട്ടിയായ അച്ഛൻ പട്ടാളം അവളുടെ മുന്നിൽ കെഞ്ചി ചോദിച്ചതും
തനിക്ക് ദിപിനെ ഇഷ്ടമാണെന്നും രണ്ടു വർഷമായി ദിപിന്റെ പുറകെ നടന്നു പ്രണയം പറയുവാണെന്നമുള്ള കാര്യങ്ങൾ പുറത്തു വന്നു.

അദ്ദേഹത്തിന്റെ  നിർദേശ പ്രകാരം ദിപിന് തിരിച്ചു തുമ്പിയോട് എന്തെങ്കിലും വികാരം ഉണ്ടോ എന്നറിയാനുള്ള ആശയമായിരുന്നു ഈ മറഞ്ഞിരിക്കൽ.

Updated: August 24, 2021 — 12:55 pm

22 Comments

  1. മൃത്യു

    സൂപ്പർ വളരെ നന്നായിട്ടുണ്ട് നല്ല നാടൻ കഥ
    ഇനിയും കുറേ കഥകൾ പ്രേതീക്ഷിക്കുന്നു
    All the best

  2. ഇഷ്ടായി…!❤️❤️❤️

  3. Pattalam acahan aanu ente hero???????????????

  4. ഹിഹി
    കൊള്ളാം.
    അക്ഷരതെറ്റുകൾ ഉണ്ടല്ലോ

  5. പട്ടാളം poli…. ?❤❤❤

  6. നിധീഷ്

    ?????

  7. അടിപൊളി ❤️❤️❤️❤️❤️❤️

    1. Adi poli
      Mashoru sambhavam thnane

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤

  9. വിരഹ കാമുകൻ???

  10. ഒരുപാട് ഇഷ്ടായി… നല്ല ഫീൽ ഗുഡ് സ്റ്റോറി… ഒരു ചിരിയോടെ തന്നെ വായിച്ചു തീർത്തു… പട്ടാളത്തെ ഒത്തിരി ഇഷ്ടം ❤

  11. വിശ്വനാഥ്

    Good ???????

  12. ഒന്നും ഉരിയാടാതെ എവിടെ പോയി

    1. ഒന്നും ഉരിയാടാതെ പോയി??

  13. Nannayittund Noufukka…

  14. തുമ്പി ?

    ശെടാ ഞാൻ അറിയാതെ ന്റെ കല്യാണം ആയ ശോ..

  15. ❤️

  16. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ❤️????????

  17. ?❤️

Comments are closed.