‘തിരിച്ചുവരവ് ‘ [Dinan saMrat°] 57

മോനെ കണ്ടപ്പോൾ ആദ്യം വാടകയ്ക്ക് വന്നതാണെന്നാണ് കരുതിയത്….

“ആട്ടെ മോനെവിടുന്ന വരുന്നേ ..?”

ഒന്നും പറയാതെ ഞാൻ അവിടെ നിന്നും ഇറങ്ങി..

അവർ പറയുന്നത് സത്യമാരിക്കാം.. അല്ലെങ്കിൽ അവളുടെ പിണക്കത്തിനിത്ര ദൈർക്യം ഉണ്ടാകില്ല….

അവസാനം നിമിഷം വരെ ഞാൻ വരുമെന്ന് അവൾ പ്രേതീക്ഷിച്ചുകാണും..

അവളെയും എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്നു സ്വന്തം ആത്‍മവിനോട് തന്നെ ആവർത്തിച്ചാവർത്തിച്ചു പറയുമ്പോഴും വിശ്വസിക്കാനായില്ല ..

ആ നിമിഷം വാഹനങ്ങൾ ചീറിപ്പായുന്ന റോഡിൽ വണ്ടിയിടിച്ചു ചത്ത ഒരു തെരുവുനായയെ പോലെയാവാൻ ഞാൻ ആഗ്രഹിച്ചു.. വീലുകൾ കയറി ഇറങ്ങുപോൾ എന്റെ ശരീരത്തിലെ ഓരോ എല്ലുകളും, ഓരോ അവയവങ്ങളും ചതഞ്ഞരയാൻ, പൊട്ടിച്ചിതറാനാഗ്രഹിച്ചു…. ”

ഞാൻ എന്നെ തന്നെ വെറുത്തുപോയി…
ഉള്ളിൽ ആളികത്താതെ പുകഞ്ഞു നീറുന്ന വേദനയുടെ പൊള്ളുന്ന ചൂട് സഹിക്കാൻ കഴിയാതെ അവിടമാകെ കേൾക്കുന്ന തരത്തിൽ ഞാൻ അലറി കരഞ്ഞു,ശരീരത്തിലെ എല്ലാ ഞരബുകളും വലിഞ്ഞു മുറുകി..

ഒരുപക്ഷെ സത്യത്തിൽ ഞാനല്ലാതെ ആ ശബ്ദം മറ്റാരും കേട്ടുകാണില്ല…

കൈയ് വെള്ളയിൽ ചുളുങ്ങി പോയ
ആ കത്ത് ഞാൻ ഇരുകയ്യും ഉപയോഗിച്ച് നിവർത്തി..

എന്റെ കണ്ണുനീർ കവിളിലൂടെ ഒഴുകി അതിൽ വീണപ്പോൾ അവൾ എനിക്കായ് എഴുതിയ അക്ഷരങ്ങളിലെ മഷി അതിൽ കുതിർന്നു മെല്ലെ പടർന്നു..

പൊട്ടികരയണമെന്നുണ്ട്.. പക്ഷേ കഴിയുന്നില്ല

എല്ലാം എല്ലാം അസ്തമിച്ചു . സന്ധ്യയെ സമ്മാനിച്ചു സൂര്യനും പോയ്‌…

കുറ്റബോധവും വെറുപ്പും വീണ്ടും വീണ്ടും മനസ്സിനെ കുത്തികീറി എന്റെ ശരീരത്തിന്റെ ശക്തി നഷ്ടപ്പെടുന്നപോലെ…

13 Comments

  1. ഇതൊരു കഥയായി കാണണ്ട.. വെറും ജീവിതനുഭവങ്ങൾ മാത്രമാണ്….

    തീർച്ചയായും മനസിലാവും അങ്ങനെ കാണുമ്പോൾ..

    ??

    1. Vindum palathum enne ormippichu. Orupadu nanni

  2. ഇഷ്ടായി… നല്ലെഴുത്ത് … ❤ ശൈലിയും ഒഴുക്കും ആശയവും ഇഷ്ടപ്പെട്ടു… ആശംസകൾ ❤?

  3. വളരെ നന്നായിരിക്കുന്നു,,,

  4. ഇതൊരു തുടർകഥ ആണോ…. കാരണം മുകളിൽ short story എന്നാണ് കൊടുത്തിരിക്കുന്നത്… ഇതിലെ കഥാപാത്രത്തിന്റെ പേര് എന്താണെന്ന് പറഞ്ഞിട്ടില്ല… പിന്നെ അവന്റെ ജീവിതത്തിൽയെന്താണ്നടന്നതെന്നും പറഞ്ഞിട്ടില്ല… അത് കൊണ്ട് ചോദിച്ചതാ…. ????

    1. ഒരിക്കലുമല്ല, ചില ജീവിതനുഭവങ്ങൾ മാത്രം ആഗ്രഹിക്കുവെങ്കിൽ ഇതൊരു തുടർകഥ ആയി ഞാൻ എഴുതാം….

      ??

  5. Nannayittund.

  6. വിശ്വനാഥ്

    ??????????????

    1. Ezhuthi nannaayi, nalla bhasha, ozhukku, shaili
      Pakshe kadha manassilaayilla – thudarkkadha aano?

Comments are closed.