കാത്തുവച്ച സ്നേഹത്തിന്റെ കണ്ണൂനീർതുള്ളികൾ ഉണ്ടാവും…
എന്നെ കാണുമ്പോൾ ഓടിവരുന്ന അവളെ എന്തുപറഞ്ഞാണുഞാൻ സമാധാനിപ്പിക്കുക..? ആശോസിപ്പിക്കുക…?
അവിടെ നിന്നെഴുന്നേറ്റ് അവളുടെ വീടിനെ ലക്ഷ്യമാക്കി ഞാൻ നീങ്ങി…
നടക്കുമ്പോൾ
അവളുടെ ഓർമകൾ, നൽകിയ പുഞ്ചിരികൾ, കുസൃതികൾ, പാദസ്വരത്തിന്റെ കിലുക്കം,നാണം കടഞ്ഞെടുത്ത മിഴികൾ..ചുവന്ന മുടിഴിഴകൾ… എല്ലാം തന്നെ ഹൃദയമിടിപ്പിന്റെ വേഗം കൂട്ടി.. അവളെ കാണാനായ് എന്റെ മനസ്സ് വെമ്പൽക്കൊണ്ടു, വാരിപുണരുവനായി ഹൃദയവും…
ആ വലിയ വീടിനു മുറ്റത്തേക്ക് ഞാൻ കയറി ഓരോ ചുവടുവച്ചതും ദൂരെ അകത്തുനിന്നും അരികിലേക്ക് ഓടിയെത്തുന്ന അവളെയും പ്രേതീക്ഷിച്ചാണ്…
മുറ്റത്തെ തുളസിതറയിലെ തുളസിച്ചെടി ഉണങ്ങി എന്നല്ലാതെ വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചട്ടില്ല..എല്ലാം പഴയതുപോലെ തന്നെ..
പിണങ്ങിട്ടവും,അവളെ കാണതെ വന്നപ്പോൾ … വലതുകയ്കൊണ്ടു ഉമ്മറത്തിണ്ണയിൽ തൂക്കിയിട്ട സ്വാർണ്ണനിറമുള്ള മണിയിൽ കെട്ടിയെ ചുവന്ന നൂലിൽ പിടിച്ച് ഒന്ന് വലിച്ചു.
ആ മണിയൊച്ഛയുടെ ധ്വനികൾ എന്റെ കാതുകൾക്കുള്ളിലെ കർണപടത്തിന്റെ ഭീതികളിൽ വന്നിടിച്ച് ചിന്നിചിതറി…
അപ്പോഴും ആ വാതിൽ എനിക്ക് മുന്നിൽ തുറന്നില്ല… വീണ്ടും വീണ്ടും ആ മണി അടിച്ചു…
അടുത്ത വീട്ടിന്നു അമ്മയുടെ പ്രായം തോന്നിക്കുന്ന ഒരു സ്ത്രി അടുത്തേക്ക് വന്നു കയ്യിലൊരു ചൂലുമുണ്ട്..
ഒരുപക്ഷെ മുറ്റം തൂക്കുന്നതിനിടെ മണിയൊച്ഛയുടെ ശബ്ദം കേട്ട് വന്നതാവാം.
അവർക്കു പിന്നിലെ വീട്ടിൽ നിന്നും രണ്ട് കുഞ്ഞു തലകൾ എന്നെ ജനൽ കമ്പികൾക്കിടയിൽ കൂടി സംശയവും ഭയവുംനിറഞ്ഞ കണ്ണുകളോടെ നോക്കുന്നത് കണ്ട ഞാനൊന്നു ചിരിച്ചു. അതുകണ്ടു പെട്ടന്ന് അവർ ആ കർട്ടൻ മറച്ചു…അവിടെ നിന്നും പോയ്..
” ആരാ… ”
ഞാൻ എന്നെ പരിചയപ്പെടുതുന്നതിനേക്കാൾ മുന്നേ
“അർച്ചന ഇത് അർച്ചനയുടെ വീടല്ലേ
ആ കുട്ടി എവിടില്ലേ …?
“ഞങ്ങൾ എവിടെ വന്നിട്ട് ഒരുമാസമായുള്ളു.. മോൻ പറഞ്ഞ ആളെ എനിക്ക് പരിചയമുള്ളതായി തോന്നുന്നില്ല..”
“അയ്യോ അവൾ ഈ വീട്ടിലെയാ…..” ഞാൻ ആ വലിയ വീട് ചൂണ്ടികൊണ്ട് പറഞ്ഞു.
“ഈ വീട്ടിലെയോ എന്നാൽ എവിടെ ഇപ്പൊ ആരും താമസിക്കുന്നില്ലല്ലോ…”
“എന്തു എവിടെ ആരും താസിക്കുന്നില്ലന്നോ..”
“അതെ ഞങ്ങൾ വരുന്നതിനു ശേഷം എവിടെ ആരും താമസത്തിനു വന്നിട്ടില്ല..അതിനു മുൻപ് എവിടെ…ഓ മോൻ ആ കുട്ടിയുടെ കാര്യാമാണോ ചോദിച്ചേ…”
അതെ…അർച്ചനഎന്നാ ആവളുടെ പേര്..
എവിടെ ഇല്ലെങ്കിൽ പിന്നെ
എവിടെയാണ് ഒന്ന് പറയൊ..
” അതിനു ആ കുട്ടിയുടെ വിവാഹം കഴിഞ്ഞല്ലോ…?
“വിവാഹമോ….? അവളുടെയോ ….ഇല്ല ഒരിക്കലും ഇല്ല.. ഞാൻ വിശ്വസിക്കില്ല… നിങ്ങൾ നുണ പറയുകയാണ്…
അല്ല മോനെ ഒരു ദുബായ്കാരനാ ആ കൊച്ചിനെ കെട്ടിയെന്നു പറഞ്ഞുകേട്ടത് , കല്യാണം കഴിഞ്ഞ് ശേഷം അവര് എല്ലാരും ഇവിടം വിറ്റിട്ട് അങ്ങ് പോയത്രേ…
അതെല്ലാം ഞങ്ങൾ വരുന്നതിനു കുറച്ച് നാൾ മുൻപരുന്നു
ഇപ്പൊ ഈ സ്ഥലത്തിന്റെ ഉടമ ഈ വീട് വാടകയ്ക്ക് ഇട്ടേക്കുവാണ്…
ഇതൊരു കഥയായി കാണണ്ട.. വെറും ജീവിതനുഭവങ്ങൾ മാത്രമാണ്….
തീർച്ചയായും മനസിലാവും അങ്ങനെ കാണുമ്പോൾ..
??
Vindum palathum enne ormippichu. Orupadu nanni
ഇഷ്ടായി… നല്ലെഴുത്ത് … ❤ ശൈലിയും ഒഴുക്കും ആശയവും ഇഷ്ടപ്പെട്ടു… ആശംസകൾ ❤?
??
വളരെ നന്നായിരിക്കുന്നു,,,
??
ഇതൊരു തുടർകഥ ആണോ…. കാരണം മുകളിൽ short story എന്നാണ് കൊടുത്തിരിക്കുന്നത്… ഇതിലെ കഥാപാത്രത്തിന്റെ പേര് എന്താണെന്ന് പറഞ്ഞിട്ടില്ല… പിന്നെ അവന്റെ ജീവിതത്തിൽയെന്താണ്നടന്നതെന്നും പറഞ്ഞിട്ടില്ല… അത് കൊണ്ട് ചോദിച്ചതാ…. ????
ഒരിക്കലുമല്ല, ചില ജീവിതനുഭവങ്ങൾ മാത്രം ആഗ്രഹിക്കുവെങ്കിൽ ഇതൊരു തുടർകഥ ആയി ഞാൻ എഴുതാം….
??
Nannayittund.
??
??????????????
Ezhuthi nannaayi, nalla bhasha, ozhukku, shaili
Pakshe kadha manassilaayilla – thudarkkadha aano?
??